[smc-discuss] [fsug-calicut] Re: [Cross Post] Project announcement
sooraj kenoth
soorajkenoth at gmail.com
Tue Apr 29 00:39:17 PDT 2014
2014, ഏപ്രിൽ 29 12:05 PM നു, Pirate Praveen
> വീണ്ടും സ്വാഗതം,
വളരെ നന്ദി.
> പല കാര്യങ്ങളിലും ഈ സമയത്തു് ഒന്നിച്ചു് പ്രവര്‍ത്തിച്ചെങ്കിലും, നിനക്കു്
> ഇപ്പോള്‍ തിരിച്ചു് വരുകയാണെന്ന തോന്നലെങ്കില്‍, അങ്ങനെ തന്നെ.
ഇടക്കാലത്തുള്ള ചെറിയ ചില ഇടപെടലുകളൊക്കെ നിന്റെ മനോജിന്റെം അനിവറിന്റേം
ഒക്കെ സ്വര്യക്കേട് സഹിക്കാന്‍ പറ്റാത്തതുകൊണ്ടായിരുന്നു. :-)
> ഞാനും കൂടെയുണ്ടാകും.
പേജിന് എന്ത് പേരാണ് കൊടുക്കേണ്ട് പെട്ടെന്നോരു സംശയം തോന്നി.
എന്തായാലും കൊള്ളക്കാരന്റെ പേരിവിടെ ചേര്‍ത്ത് കഴിഞ്ഞു. വായിച്ചിട്ടെന്നെ തല്ലരുത്
http://shakhi.org/resources
> കൂടുതല്‍ പേര്‍ക്കു് മുഴുവന്‍ സമയവും ഈ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ പറ്റുകയും നമ്മുടെ
> പ്രാദേശികമായുള്ള സാങ്കേതിക പിന്തുണയുടെ കുറവു് പരിഹരിക്കാന്‍ പറ്റുക
> എന്നതു് എന്റേയും സ്വപ്നമാണു്.
അതേ ഇത് വികേന്ദ്രീകൃതമായി ചെയ്യാനുള്ള ഒരു ശ്രമം ആണ്.
> അതൊരുമാതിരി എലിയെ പേടിച്ച് ഇല്ലം ചുടുന്ന പോലെയായി
> എന്നാണു് എന്റെ അഭിപ്രായം. ആദ്യത്തെ
> സ്പാം വരുമ്പോള്‍ ഇതു് പോലുള്ള നിയന്ത്രണങ്ങള്‍ വച്ചാല്‍
> മതിയെന്നാണു് എന്റെ അഭിപ്രായം, അതും
> സ്പാം തടയാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുമ്പോള്‍ മാത്രം. പിന്നെ മോയിന്‍
> മോയിനായതിനാല്‍ മീഡിയാ വിക്കി പോലെ സ്പാമിന്റെ
> അയ്യരുകളിയാവില്ലെന്നു് പ്രതീക്ഷിക്കാം.
ഇതില്‍ വിക്കി തന്നെ വേണം എന്ന് എന്റെ ഒറ്റ പിടിവാശിയുടെ പേരിലാണ്
ഇത്രയും ചെയ്തത്. വിക്കി സ്പാമുകളെ വിളിച്ച് വരുത്തും എന്നും അത്രക്ക്
വിശ്വാസമുണ്ടെങ്കില്‍ മാത്രം ചെയ്താല്‍ മതി എന്നൊക്കെയാണ് എന്റെ
പരിചയത്തിലുള്ള എല്ലാ വിക്കി നടത്തിപ്പുകാരും പറഞ്ഞത്. ഇപ്പഴും ഈ വിക്കി
ഒരു ചെറിയ അഡ്ജസ്റ്റ്മെന്റിന്റെ പുറത്താണ് ഓടുന്നത്. സത്യം പറഞ്ഞ മനു
കുത്തിയിരുന്നേല്ലേല്‍ ഇത് ഇപ്പഴും കട്ടപ്പുറത്തിരുന്നേനേ. ഒന്നു്
സ്റ്റേബിളാവണം, പിന്നെ രണ്ട് മൂന്ന് feature-ഉം ചേര്‍ക്കണം. അത് കഴിഞ്ഞ്
ഓപ്പണ്‍ ആക്കാം. കാപ്ചയും മറ്റും ഇപ്പോ വിജകമല്ല എന്നാണ് പൊതുവില്‍
കിട്ടിയ വിവരം.
--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
More information about the discuss
mailing list