[smc-discuss] [Cross Post] Project announcement
John Joseph
jjk_saji at yahoo.com
Mon Apr 28 19:08:58 PDT 2014
Dear Sooraj,
Please do count me in.
Right now I will volunter for conducting workshop and seminars whenever I am in Kerala.
Later on, I can be more acive in helping you with managing the actities
Best of luck
Joseph John
On Monday, 28 April 2014 8:25 PM, Adarsh VK <adarshpillai at gmail.com> wrote:
ആശംസകൾ
2014-04-28 21:47 GMT+05:30 sooraj kenoth <soorajkenoth at gmail.com>:
സുഹൃത്തുക്കളേ,
>കഴിഞ്ഞ കുറച്ച് കാലമായി ഞാന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ കൂട്ടായ്മകളില്‍
>നിന്നും മറ്റു പ്രവര്‍ത്തനങ്ങളില്‍ നിന്നും ഭാഗികമായി വിട്ടു
>നില്കുകയായിരുന്നു. ഏറ്റെടുത്ത കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതാവുകയും
>ചെയ്ത് തുടങ്ങിയ പണികള്‍ പലതും പാതി വഴിയില്‍ ആക്കേണ്ടിവന്നതും കടങ്ങളും
>ഡിഗ്രീ പൂര്‍ത്തിയാക്കാത്തതുമുള്‍പ്പടെയുള്ള വ്യക്തിപരമായ പല
>പ്രശ്നങ്ങുളും കാരണമാണ് വിട്ടു നിന്നത്. അതില്‍ പലതും ഒരു പരിധിവരെ
>പരിഹരിച്ചു. ഇനി തിരിച്ച് സജീവമായി തന്നെ ഇടപെടാലുള്ള ശ്രമത്തിലാണ്.
>
>ഞാന്‍ ഇടപെട്ടിരുന്ന പ്രധാന മേഖല സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രചാരണ
>പ്രവര്‍ത്തനങ്ങളാണ്. എടുത്തുപറയാവുന്ന പ്രധാന പ്രൊജക്റ്റുകള്‍
>SMC-ക്യാമ്പുകളും developer ക്യാമ്പുകളും ആണ്. അതിന്റെ ചുവട് പിടിച്ച്
>ചിലവുണ്ടാക്കില്ല എന്നതിലുപരി വരുമാനം ഉറപ്പുവരുത്തുന്ന രീതിയില്‍ ചെറിയ
>ചില മാറ്റങ്ങളോട് പഴയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തന്നെ തുടങ്ങാം എന്ന്
>വിചാരിക്കുന്നു. അടുത്ത ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന തരത്തില്‍
>വിദ്യഭ്യാസ-വിദ്യാഭ്യാസേതര സ്ഥാപനകങ്ങളെ ബന്ധപ്പെടുത്തി കൃത്യമായ
>ഇടവേളകളില്‍ തുടര്‍ച്ചയായി ക്ലാസുകള്‍ നടത്തുന്നതാണ് എന്റെ മനസ്സിലുള്ള
>പ്രധാനപദ്ധതി. അതുകൂടാതെ academic project-ന്റെ ഭാഗമായി തന്നെ നിലവിലുള്ള
>സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രൊജക്റ്റിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കണം
>എന്നും ഉണ്ട്.
>
>ഈ പ്രവര്‍ത്തനങ്ങള്‍ പഴയപോലെ സൌജന്യ സന്നദ്ധപ്രവര്‍ത്തമാക്കുന്നത്
>ശരിയാണെന്ന് തോന്നുന്നില്ല. അത് ഞാനുള്‍പ്പടേ ഈ മേഖലയിലുള്ളവര്‍ക്ക്
>ഉപകാരത്തേക്കാളേറെ ഉപദ്രവമാണ് എന്നാണ് ഇതുവരെയുള്ള എന്റെ അനുഭവം.
>അതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ വഴി ഞാനുള്‍പ്പടെ ഒരു പത്ത്
>പേര്‍ക്കെങ്കിലും വരുമാനം ഉറപ്പാക്കാവുന്ന രീതിയില്‍ തന്നെയാണ്
>പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. പണം വാങ്ങാന്‍ തടസ്സമുള്ളവര്‍ക്ക്
>അവര്‍ വഴി വരുന്ന തുക എതെങ്കിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍
>പ്രൊജക്റ്റിലേക്ക് നേരിട്ട് നല്കാവുന്ന രീതി ആയിക്കും നല്ലത് എന്ന്
>വിചാരിക്കുന്നു. ഇതില്‍ നിങ്ങളുടെ അഭിപ്രായവും അറിയണം എന്നുണ്ട്. കൂടാതെ
>എന്റെ സ്വദേശമായ കാസറഗോഡ് കേന്ദ്രീകരിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍
>നടത്തണം എന്നും വിചാരിക്കുന്നു.
>
>എല്ലാകാര്യങ്ങളും എന്നെകൊണ്ട് ഒറ്റക്ക് ചെയ്യാന്‍ പറ്റുന്നതല്ല. ഞാന്‍
>മുന്നില്‍ നില്കാം എന്നേ പറയുന്നുള്ളൂ. ഈ കാര്യങ്ങളില്‍ നിങ്ങളുടെ
>സഹായസഹകരണങ്ങള്‍ എനിക്ക് വേണം. പ്രത്യേകിച്ച് ക്ലാസുകള്‍ എടുക്കാനും
>project mentor ആവാനും നിങ്ങളുടെ സഹായങ്ങള്‍ കിട്ടിയേ തീരൂ.
>കുറേക്കാലമായി മനസ്സിലുള്ള ഒരു പ്രൊജക്റ്റ് ആണിത്. shakhi.org (ശാഖി =
>ശാഖകള്‍ ഉള്ളത് = മരം) എന്ന വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട
>വിവരങ്ങള്‍ ചേര്‍ക്കുന്നതാണ്.
>
>moinmoin എന്ന വിക്കി ഉപയോഗിച്ചാണ് അത് ഓടിക്കുന്നത്. മനു
>കൃഷ്ണന്റെ<coolwrks.com> സഹാത്തോടെയാണ് അത് സെറ്റപ്പ് ചെയ്തെടുത്തത്.
>ഇപ്പോ ഞാന്‍ മാത്രമാണ് അതിലെ മോഡറേറ്റര്‍. സ്പാം ഒഴിവാക്കാനുള്ള
>എളുപ്പത്തിനാണ് sign-up എടുത്ത് കളഞ്ഞത്.
>
>സ്നേഹപൂര്‍വ്വം
>സൂരജ് കേണോത്ത്....
>_______________________________________________
>Swathanthra Malayalam Computing discuss Mailing List
>Project: https://savannah.nongnu.org/projects/smc
>Web: http://smc.org.in | IRC : #smc-project @ freenode
>discuss at lists.smc.org.in
>http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
--
V K Adarsh | വികെ ആദര്‍ശ്
Manager (Tech), Union Bank of India
Mob#9387907485
~~~~~
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees
_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss at lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140428/b86dbd84/attachment-0003.htm>
More information about the discuss
mailing list