[smc-discuss] കെഡിഇ (4.14.2) റെന്‍ഡറിങ്ങ് പ്രശ്നം

Anoop Panavalappil gnuanu at gmail.com
Thu Nov 6 01:23:42 PST 2014


നമസ്കാരം

കെഡിഇ പുതിയ പതിപ്പില്‍ ഒരു റെന്‍ഡറിങ്ങ് പ്രശ്നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്
(അറ്റാച്ച്മെന്റ് കാണുക). ഓപ്പണ്‍ സൂസെ 13.2 കെഡിഇ പതിപ്പിലാണ് പ്രശ്നം.
ബ്രൌസര്‍ കണ്ടന്റില്‍ പ്രശ്നം കാണുന്നില്ല. ആപ്ലിക്കേഷന്‍ ടെക്സ്റ്റിലാണ്
പ്രശ്നം.

ഫേസ്ബുക്കിലെ കമന്റ് ട്രാക്ക്
----------------------------
അനിവര്‍ : Freesans കളയൂ, which is your distro?

അനൂപ് : Distro OpenSuse 13.2. Freesans ഇല്ല

സെബിന്‍ : ഫ്രീസാൻസ് അല്ല പ്രശ്നം. കെഡിഇ ഉപയോഗിക്കുന്നതു് ഹാർഫ്ബസിന്റെ
സ്വന്തം വേർഷനാണെന്നു തോന്നുന്നു. ലിബ്രെ ഓഫീസിലും ബ്രൗസറിനുള്ളിലും റെൻഡറിങ്
കറക്റ്റാണു്. പുതിയ സ്ക്രിപ്റ്റ് ടാഗ് ഉള്ള മീര ഇട്ടു കഴിഞ്ഞാൽ കാലിഗ്ര
ഓഫീസിലും kateലും ഒക്കെ റെൻഡറിങ് fail ചെയ്യുന്നു. രയുടെ പ്രീ ബേസ്ഡ് ചിഹ്നം
ചന്ദ്രക്കലയോടുകൂടി പോസ്റ്റ് ബേസ്ഡ് ആയേ കാട്ടൂ.

അനൂപ് : അപ്പൊ ഇത് കെഡിഇ ൽ പൊതുവായി ഉള്ള പ്രശ്നം ആണോ? കുബുണ്ടു 14:10 ൽ ഈ
പ്രശ്നം കാണുന്നില്ല. അവർ ഹാർഫ്ബസിനെ പാച്ച് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു.
സൂസെയിൽ ബ്രൗസറിലും മറ്റ് ഗ്നോം ആപ്ലിക്കേഷനുകളിലും റെൻഡറിങ്ങ് കറക്റ്റ് ആണ്.

സെബിന്‍ : ഗ്നോം ആപ്ലിക്കേഷനിൽ ഒന്നിലും പ്രശ്നം ഉണ്ടാവില്ല. എന്റെ ചക്ര ഞാൻ
രണ്ടാഴ്ച മുമ്പു് റീ ഇൻസ്റ്റോൾ ചെയ്തിരുന്നു. അതിനു ശേഷം ഈ പ്രശ്നം കെഡിഇ
ആപ്ലിക്കേഷനുകളിൽ ഉണ്ടു്.

അനിവര്‍ : ഈ ചര്‍ച്ച എസ്സെംസി ലിസ്റ്റിലോട്ടു വലിക്കൂ . ചര്‍ച്ചകള്‍
ആര്‍ക്കേവ് ചെയ്യപ്പെട്ടില്ലെങ്കില്‍ പിന്നെ ഇഷ്യൂ ട്രാക്ക് ചെയ്യാന്‍ പാടാവും
. കാര്യം ഇതുതന്നെ ആണെന്നു തോന്നുന്നു . പഴയ ക്യൂട്ടി റെന്‍ഡറിങ്ങിന്റെ
ഭാഗങ്ങള്‍ പൂര്‍ണ്ണമായും ഹാര്‍ഫ്‌ബസിലോട്ടു മാറ്റിയിട്ടില്ലെന്നു തോന്നുന്നു

-- 
അനൂപ് പനവളപ്പില്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/1803c43f/attachment-0001.htm>
-------------- next part --------------
A non-text attachment was scrubbed...
Name: kde_rendering.jpeg
Type: image/jpeg
Size: 31591 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/1803c43f/attachment-0001.jpeg>


More information about the discuss mailing list