[smc-discuss] Improving localization quality

Praveen A pravi.a at gmail.com
Sun Dec 7 15:58:44 PST 2008


6 December 2008 9:09 PM നു, Santhosh Thottingal
<santhosh.thottingal at gmail.com> എഴുതി:
> ചങ്ങാതിമാരേ,
> നമ്മുടെ തര്‍ജ്ജമകളുടെ ഗുണനിലവാരം കൂട്ടുന്നതിനു് നമുക്കു് പലതും
> ചെയ്യേണ്ടിയിരിക്കുന്നു.

തീര്‍ച്ചയായും.

> 1. അക്ഷരത്തെറ്റുകള്‍ പലയിടത്തും നമ്മളുടെ കണ്ണില്‍പെടാതെ പോകുന്നുണ്ടു്.

ഓരോ തവണ പുതുക്കുമ്പോഴും ആദ്യം മുതല്‍ വായിച്ചുനോക്കാനും തിരുത്താനും
ശ്രമിയ്ക്കാറുണ്ടു്.

> 2. തെറ്റായ പ്രയോഗങ്ങള്‍

ഇതും കാണുമ്പോള്‍ തിരുത്താന്‍ ശ്രമിയ്ക്കാറുണ്ടു്.

> 3. വാക്കുകളുടെ  സ്ഥിരതയില്ലാത്ത തര്‍ജ്ജമ .
> ഇവ പരിഹരിയ്ക്കാന്‍ വേണ്ടി നിങ്ങളുടെ ആശയങ്ങള്‍ ക്ഷണിയ്ക്കുന്നു..
> എന്റെ ചില നിര്‍ദ്ദേശങ്ങളിതാ:
> 1. നമ്മള്‍  സാവന്നയിലെ ബഗ് ട്രാക്കിങ്ങ് സിസ്റ്റം ഉപയോഗിച്ചു തുടങ്ങണം

ഒരു manual process കൂടി അധികം ചേര്‍ക്കുന്നതിനോടെനിയ്ക്കു് യോജിപ്പില്ല.
സാങ്കേതിക പരിഹാരമല്ലിവിടെ വേണ്ടതെന്നാണെനിയ്ക്കു് തോന്നുന്നതു്.

> 2. l10n-qa എന്ന ഒരു സ്ക്വാഡ് സാവന്നയില്‍ ഉണ്ടാക്കുക.

ഇതിനോടു് യോജിപ്പുണ്ടു്. നേരത്തെ പറഞ്ഞപോലെ ഗുണനിലവാരം ആവശ്യമാണെന്നൊരു
തിരിച്ചറിവും ഉറപ്പുവരുത്താനുള്ള ഒരു ശ്രമമാണു് ആദ്യമുണ്ടാകേണ്ടതു്.
സാങ്കേതികമായി എങ്ങനെ അതു് ഏറ്റവും അനുയോജ്യമായി നടപ്പാക്കാം എന്നു്
പ്രയാസമില്ലാതെ പരിഹരിയ്ക്കാമെന്നെനിയ്ക്കു് തോന്നുന്നു
(നമ്മളുപയോഗിയ്ക്കുന്ന വിക്കി തന്നെ അതിനുദാഹരണം. ഒരു പ്രശ്നമുണ്ടെന്ന
തിരിച്ചറിവാണാദ്യപടി. രണ്ടു് പേര്‍ ഒരേ ഫയല്‍ തന്ന പരിഭാഷപ്പെടുത്തി
തുടങ്ങിയപ്പോഴാണു് നമുക്കാദ്യം ഇതിന്റെ ആവശ്യം ബോധ്യപ്പെട്ടതു്. ഒന്നോ
രണ്ടോ ആളുകള്‍ മാത്രമേ ഗുണനിലവാരം ഉറപ്പാക്കുവാന്‍ മുമ്പോട്ടു് വരുന്നൂ
എങ്കില്‍ ബഗ് ട്രാക്കര്‍ അധികപ്പറ്റായിരിയ്ക്കും, മറിച്ചു് വളരെയധികം
പേര്‍ വരുകയാണെങ്കില്‍ നമുക്കിതേക്കുറിച്ചു് ചിന്തിയ്ക്കാം.)

> 3. compendium ഓരോ പ്രൊജക്ടിനും തയ്യാറാക്കുക
> 4. l10n-qa അംഗങ്ങള്‍ compendium ത്തില്‍ കാണുന്ന പ്രശ്നങ്ങള്‍ ബഗ്ഗായി
> റിപ്പോര്‍ട്ട് ചെയ്യുക .
> 5. compendium ഉപയോഗിക്കുന്നതു് പല ഫയലുകളിലുള്ള ഒരേ പ്രശ്നങ്ങള്‍
> ഒറ്റയടിക്കു് നോക്കാന്‍ പറ്റും എന്നതുകൊണ്ടാണു്.

ഇതിനായി നിലവിലുള്ള ഉപകരണങ്ങള്‍ കാര്യക്ഷമമായി ഉപയോഗിച്ചു് തുടങ്ങുകയാണു്
കൂടുതല്‍ നല്ലതെന്നു് തോന്നുന്നു.
http://l10n.kde.org/dictionary/search-translations.php
http://en.ml.open-tran.eu/

കൂടുതല്‍ മാനുവല്‍ പ്രൊസ്സുകള്‍ ചേര്‍ക്കുന്നതു്
പ്രവര്‍ത്തിയ്ക്കുന്നവരില്‍ ഭാരം കൂട്ടാനേ ഉപകരിയ്ക്കൂ. എളുപ്പവും
ലളിതവുമായ ഗ്ലോസറി തന്നെ എല്ലാവരും ഉപയോഗിയ്ക്കുന്നുണ്ടോ?

> 6.Document quality guidelines for Malayalam localization

ഇതു് നോക്കാവുന്നതാണു്. നമ്മുടെ വഴികാട്ടിയില്‍ ചേര്‍ക്കാം.

> ഇനി നിങ്ങളുടെ അഭിപ്രായങ്ങള്‍ പോരട്ടെ..

നമുക്കു് സ്വന്തമായി കൂടുതല്‍ പ്രക്രിയകള്‍ ചേര്‍ക്കുന്നതിനേക്കാളും
നിലവിലുള്ളവ കാര്യക്ഷമമായി ഉപയോഗിയ്ക്കണമെന്നതാണു് എന്റെ അഭിപ്രായം.
കാരണം ഈ പ്രശ്നങ്ങളെല്ലാം എല്ലാ ഭാഷകളും അനുഭവിയ്ക്കുന്നതാണു്.
നമ്മളെടുക്കുന്ന നടപടികള്‍ കഴിവതും എല്ലാവരേയും സഹായിയ്ക്കുന്നതാകണം.
ഗ്നോമിലെ നിലവിലുള്ള ഗ്ലോസറി പുതുക്കുന്നതു്. തെരയാനുള്ള മുകളില്‍ പറഞ്ഞ
ടൂളുകള്‍ കൂടുതല്‍ സംരംഭങ്ങളിലേയ്ക്കു് വ്യാപിപ്പിയ്ക്കുന്നതു് കൂടുതല്‍
പ്രയാസകരമാണെങ്കിലും കൂടുതലാളുകള്‍ക്കു് സഹായകരമാകുമെന്നാണെന്റെ പക്ഷം.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list