[smc-discuss] Re: Improving localization quality

Manilal K M libregeek at gmail.com
Mon Dec 8 05:10:14 PST 2008


2008/12/8 Praveen A <pravi.a at gmail.com>:
> 6 December 2008 9:09 PM നു, Santhosh Thottingal
> <santhosh.thottingal at gmail.com> എഴുതി:
>> ചങ്ങാതിമാരേ,
>> നമ്മുടെ തര്‍ജ്ജമകളുടെ ഗുണനിലവാരം കൂട്ടുന്നതിനു് നമുക്കു് പലതും
>> ചെയ്യേണ്ടിയിരിക്കുന്നു.
>
> തീര്‍ച്ചയായും.

>
>> 1. അക്ഷരത്തെറ്റുകള്‍ പലയിടത്തും നമ്മളുടെ കണ്ണില്‍പെടാതെ പോകുന്നുണ്ടു്.
>
> ഓരോ തവണ പുതുക്കുമ്പോഴും ആദ്യം മുതല്‍ വായിച്ചുനോക്കാനും തിരുത്താനും
> ശ്രമിയ്ക്കാറുണ്ടു്.
Some translators have confusion with ന്റെ(ന്‍റെ), കൈ (െകെ), ...etc .

>
>> 2. തെറ്റായ പ്രയോഗങ്ങള്‍
>
> ഇതും കാണുമ്പോള്‍ തിരുത്താന്‍ ശ്രമിയ്ക്കാറുണ്ടു്.
>
>> 3. വാക്കുകളുടെ  സ്ഥിരതയില്ലാത്ത തര്‍ജ്ജമ .
>> ഇവ പരിഹരിയ്ക്കാന്‍ വേണ്ടി നിങ്ങളുടെ ആശയങ്ങള്‍ ക്ഷണിയ്ക്കുന്നു..
>> എന്റെ ചില നിര്‍ദ്ദേശങ്ങളിതാ:
>> 1. നമ്മള്‍  സാവന്നയിലെ ബഗ് ട്രാക്കിങ്ങ് സിസ്റ്റം ഉപയോഗിച്ചു തുടങ്ങണം
>
> ഒരു manual process കൂടി അധികം ചേര്‍ക്കുന്നതിനോടെനിയ്ക്കു് യോജിപ്പില്ല.
> സാങ്കേതിക പരിഹാരമല്ലിവിടെ വേണ്ടതെന്നാണെനിയ്ക്കു് തോന്നുന്നതു്.
+1
>
>> 2. l10n-qa എന്ന ഒരു സ്ക്വാഡ് സാവന്നയില്‍ ഉണ്ടാക്കുക.
>
+1
> ഇതിനോടു് യോജിപ്പുണ്ടു്. നേരത്തെ പറഞ്ഞപോലെ ഗുണനിലവാരം ആവശ്യമാണെന്നൊരു
> തിരിച്ചറിവും ഉറപ്പുവരുത്താനുള്ള ഒരു ശ്രമമാണു് ആദ്യമുണ്ടാകേണ്ടതു്.
> സാങ്കേതികമായി എങ്ങനെ അതു് ഏറ്റവും അനുയോജ്യമായി നടപ്പാക്കാം എന്നു്
> പ്രയാസമില്ലാതെ പരിഹരിയ്ക്കാമെന്നെനിയ്ക്കു് തോന്നുന്നു
> (നമ്മളുപയോഗിയ്ക്കുന്ന വിക്കി തന്നെ അതിനുദാഹരണം. ഒരു പ്രശ്നമുണ്ടെന്ന
> തിരിച്ചറിവാണാദ്യപടി. രണ്ടു് പേര്‍ ഒരേ ഫയല്‍ തന്ന പരിഭാഷപ്പെടുത്തി
> തുടങ്ങിയപ്പോഴാണു് നമുക്കാദ്യം ഇതിന്റെ ആവശ്യം ബോധ്യപ്പെട്ടതു്. ഒന്നോ
> രണ്ടോ ആളുകള്‍ മാത്രമേ ഗുണനിലവാരം ഉറപ്പാക്കുവാന്‍ മുമ്പോട്ടു് വരുന്നൂ
> എങ്കില്‍ ബഗ് ട്രാക്കര്‍ അധികപ്പറ്റായിരിയ്ക്കും, മറിച്ചു് വളരെയധികം
> പേര്‍ വരുകയാണെങ്കില്‍ നമുക്കിതേക്കുറിച്ചു് ചിന്തിയ്ക്കാം.)
>
>> 3. compendium ഓരോ പ്രൊജക്ടിനും തയ്യാറാക്കുക
>> 4. l10n-qa അംഗങ്ങള്‍ compendium ത്തില്‍ കാണുന്ന പ്രശ്നങ്ങള്‍ ബഗ്ഗായി
>> റിപ്പോര്‍ട്ട് ചെയ്യുക .
>> 5. compendium ഉപയോഗിക്കുന്നതു് പല ഫയലുകളിലുള്ള ഒരേ പ്രശ്നങ്ങള്‍
>> ഒറ്റയടിക്കു് നോക്കാന്‍ പറ്റും എന്നതുകൊണ്ടാണു്.
>
> ഇതിനായി നിലവിലുള്ള ഉപകരണങ്ങള്‍ കാര്യക്ഷമമായി ഉപയോഗിച്ചു് തുടങ്ങുകയാണു്
> കൂടുതല്‍ നല്ലതെന്നു് തോന്നുന്നു.
> http://l10n.kde.org/dictionary/search-translations.php
> http://en.ml.open-tran.eu/
+1

>
> കൂടുതല്‍ മാനുവല്‍ പ്രൊസ്സുകള്‍ ചേര്‍ക്കുന്നതു്
> പ്രവര്‍ത്തിയ്ക്കുന്നവരില്‍ ഭാരം കൂട്ടാനേ ഉപകരിയ്ക്കൂ. എളുപ്പവും
> ലളിതവുമായ ഗ്ലോസറി തന്നെ എല്ലാവരും ഉപയോഗിയ്ക്കുന്നുണ്ടോ?
>
>> 6.Document quality guidelines for Malayalam localization
>
> ഇതു് നോക്കാവുന്നതാണു്. നമ്മുടെ വഴികാട്ടിയില്‍ ചേര്‍ക്കാം.
>
ഗുണനിലവാരം കൂട്ടാന്‍ നമുക്ക് ഒരു തര്‍ജ്ജമ policy കൂടി വേണം.
പരിഭാഷകളിലെ സ്ഥിരത കൈവരിക്കാന്‍ ഇതു സഹായിക്കും എന്നു എനിക്ക്
തോന്നുന്നു.
I think we are already following some conventions, this needs to be
documented in the wiki.

>> ഇനി നിങ്ങളുടെ അഭിപ്രായങ്ങള്‍ പോരട്ടെ..
>
> നമുക്കു് സ്വന്തമായി കൂടുതല്‍ പ്രക്രിയകള്‍ ചേര്‍ക്കുന്നതിനേക്കാളും
> നിലവിലുള്ളവ കാര്യക്ഷമമായി ഉപയോഗിയ്ക്കണമെന്നതാണു് എന്റെ അഭിപ്രായം.
> കാരണം ഈ പ്രശ്നങ്ങളെല്ലാം എല്ലാ ഭാഷകളും അനുഭവിയ്ക്കുന്നതാണു്.
> നമ്മളെടുക്കുന്ന നടപടികള്‍ കഴിവതും എല്ലാവരേയും സഹായിയ്ക്കുന്നതാകണം.
> ഗ്നോമിലെ നിലവിലുള്ള ഗ്ലോസറി പുതുക്കുന്നതു്. തെരയാനുള്ള മുകളില്‍ പറഞ്ഞ
> ടൂളുകള്‍ കൂടുതല്‍ സംരംഭങ്ങളിലേയ്ക്കു് വ്യാപിപ്പിയ്ക്കുന്നതു് കൂടുതല്‍
> പ്രയാസകരമാണെങ്കിലും കൂടുതലാളുകള്‍ക്കു് സഹായകരമാകുമെന്നാണെന്റെ പക്ഷം.
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!
> http://fci.wikia.com/wiki/Anti-DRM-Campaign
>

smc വെബ്സൈറ്റില്‍ translation workflow ചെയ്യുന്നതിനെക്കുറിച്ച്
പണ്ടെപ്പോഴോ ചര്‍ച്ച ചെയ്തിരുന്നു. അങ്ങനെയെങ്കില്‍ വിക്കിയില്‍
ചെയ്യുന്നതും ഇനി ബഗ്ട്രാക്കറില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതും ഒരിടത്തു
ആക്കാമല്ലോ. വിക്കിയിലെ Table format ഒരു സാധാരണ user നു മനസ്സിലാക്കാന്‍
ബുദ്ധിമുട്ടാണു്.

-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list