[smc-discuss] TRANSLATE - Preview

Syam Krishnan syamcr at gmail.com
Mon Dec 1 17:35:52 PST 2008


Manu S Madhav wrote:
> കണ്ടുനോക്കല്‍ അങ്ങട്ടു ശരിയാവുന്നില്ല... എന്തോ ഒരു പന്തികേടു്... വേറെ എന്തെങ്കിലും ഉണ്ടോ?
> നമുക്കു് വോട്ടിനിടാം...
>
> Preview:
> പൂര്‍വ്വദൃശ്യം
> മുന്‍കാഴ്ച
> കണ്ടുനോക്കല്‍
കണ്ടുനോക്കല്‍ കേള്‍ക്കാനും അത്ര സുഖമില്ല. പല സന്ദര്‍ഭങ്ങളിലും വിവര്‍ത്തനം ചെയ്യുമ്പോള്‍ 
കല്ലുകടിക്കും.
തിരനോട്ടം കൊള്ളാമെന്നാണ് എന്റെ അഭിപ്രായം.

പൂര്‍വ്വദൃശ്യം, മുന്‍കാഴ്ച എന്നിവ pre-view എന്നതിനെ word-by-word വിവര്‍ത്തനം 
ചെയ്തതുപോലെയുണ്ട്. പ്രത്യേകിച്ച് അര്‍ത്ഥമൊന്നും തോന്നുന്നില്ല.
തിരനോട്ടം എന്നത് ദൂരദര്‍ശനിലുണ്ടായിരുന്ന ഒരു preview പരിപാടിയാണല്ലോ. ശബ്ദതാരാവലിയില്‍ 
പക്ഷേ ഇങ്ങനെയൊരു വാക്ക് കാണുന്നില്ല.


ശ്യാം



--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list