[smc-discuss] Re: ഫോണ്ട് കണ്‍വേര്‍ട്ടര്‍

jins bond 007 jinesh.k at gmail.com
Tue Jul 15 11:22:06 PDT 2008


hi sebin,

Please look into payyans. If you can let us know what all
modifications needed and how much time we have for development. We are
ready to do all kind help, if the software produced can be released
for community in Free software license.

regards

Jinesh K J

On Jul 15, 9:37 pm, "Sebin Jacob" <sebinaja... at gmail.com> wrote:
> സുഹൃത്തുക്കളെ,
>
> ഞാന്‍ ന്യൂ ഏജ് എന്ന മലയാളത്തിലെ ആദ്യ ധനകാര്യ ദിനപത്രത്തിന്റെ എഡിറ്റോറിയല്‍
> ബോര്‍ഡ് അംഗമാണു്. പത്രത്തിന്റെ ട്രയല്‍ റണ്‍ നടന്നുകൊണ്ടിരിക്കുന്നു. എന്റെ
> പണിയിടത്തിലെ ഒരാവശ്യത്തിനുവേണ്ടിയാണു് ഈ കത്തു്.
>
> മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന യൂണിക്കോഡ് 5.1 or 5.0
> കമ്പ്ലയന്റായ ഒരു ഫോണ്ട് കണ്‍വേര്‍ട്ടര്‍ യൂട്ടിലിറ്റി ഞങ്ങള്‍ക്കാവശ്യമുണ്ടു്.
> സി-ഡാക്കിന്റെ ആസ്കി ഫോണ്ടായ ML-Revathi യില്‍ നിന്നും യൂണിക്കോഡിലേക്കും
> യൂണിക്കോഡില്‍ നിന്നു് തിരിച്ചു് ML-Revathi യിലേക്കും മലയാളം ടെക്സ്റ്റ്
> കണ്‍വേര്‍ട്ട് ചെയ്യാനുതകുന്ന ഒരു യൂട്ടിലിറ്റി സോഫ്റ്റ്വെയറാണു് ആവശ്യം. ഇതു്
> രണ്ടു കാര്യങ്ങള്‍ മൂലമാണു്.
>
> ൧. കേരളത്തിനു് പുറത്തുള്ള ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ പലരും
> യൂണിക്കോഡിലാണു് സ്റ്റോറി ഫയല്‍ ചെയ്യുന്നതു്. എന്നാല്‍ പേജിനേഷനു്
> ഉപയോഗിക്കുന്ന അഡോബിയുടെ സോഫ്റ്റ്വെയറുകളില്‍ യൂണിക്കോഡ്
> ഉപയോഗിക്കാനാവാത്തതിനാല്‍ ഞങ്ങള്‍ക്കു് അതു് പൂര്‍ണ്ണമായും റീടൈപ്പ് ചെയ്യേണ്ടി
> വരുന്നു.
>
> ൨. പത്രത്തിന്റെ വെബ് പേജ് യൂണിക്കോഡില്‍ നല്‍കണമെന്നാണു് ആഗ്രഹിക്കുന്നതു്.
> എന്നാല്‍ അക്ഷരങ്ങള്‍ക്കിടയില്‍ അകലം വരാതെയും അക്കങ്ങളും ഇംഗ്ലീഷ് വാക്കുകളും
> ഉള്ള ടെക്സ്റ്റ് പ്രശ്നം വരാത്ത രീതിയിലും യൂണിക്കോഡിലേക്കു് മാറ്റാന്‍
> വഴിയില്ലെന്നാണു് വെബ് സൈറ്റ് ഡവലപ്പ് ചെയ്യാന്‍ ഏല്‍പ്പിച്ചവര്‍
> വാദിക്കുന്നതു്.
>
> ഇത്തരം ഒരു യൂട്ടിലിറ്റി ലഭ്യമാണോ? ഉണ്ടെങ്കില്‍ ദയവായി വിവരമറിയിക്കുക.
> ഇല്ലാത്ത പക്ഷം എസ്.എം.സിക്കോ ഇതിലെ അംഗങ്ങളിലാര്‍ക്കെങ്കിലുമോ അവ
> വികസിപ്പിക്കാന്‍ കഴിയുമോ? പറ്റുമെങ്കില്‍ അതിനു് എത്ര രൂപ ചെലവു് വരുമെന്നു്
> കൂടി അറിയിക്കുമല്ലോ.
>
> Two way conversion നിര്‍ബന്ധമായും വേണം. അനാവശ്യ സ്പേസ്, ജങ്ക് ക്യാരക്ടര്‍
> തുടങ്ങിയവ വരാനും പാടില്ല.
>
> മറുപടി ലഭിക്കുമെന്ന പ്രതീക്ഷയോടെ,
> സെബിന്‍ ഏബ്രഹാം ജേക്കബ്
>
> --
> ...if I fought with you, if i fell wounded and allowed no one to learn of my
> suffering, if I never turned my back to the enemy: Give me your blessing!
> (Nikos Kazantzakis)
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list