[smc-discuss] Re: ഫോണ്ട് കണ്‍വേര്‍ട്ടര്‍

Pratheesh Prakash royal.mexian at gmail.com
Tue Jul 15 11:28:54 PDT 2008


2008/7/15 jins bond 007 <jinesh.k at gmail.com>:

> hi sebin,
>
> Please look into payyans. If you can let us know what all
> modifications needed and how much time we have for development. We are
> ready to do all kind help, if the software produced can be released
> for community in Free software license.
>
> regards
>
> Jinesh K J
>
> On Jul 15, 9:37 pm, "Sebin Jacob" <sebinaja... at gmail.com> wrote:
> > സുഹൃത്തുക്കളെ,
> >
> > ഞാന്‍ ന്യൂ ഏജ് എന്ന മലയാളത്തിലെ ആദ്യ ധനകാര്യ ദിനപത്രത്തിന്റെ
> എഡിറ്റോറിയല്‍
> > ബോര്‍ഡ് അംഗമാണു്. പത്രത്തിന്റെ ട്രയല്‍ റണ്‍ നടന്നുകൊണ്ടിരിക്കുന്നു. എന്റെ
> > പണിയിടത്തിലെ ഒരാവശ്യത്തിനുവേണ്ടിയാണു് ഈ കത്തു്.
> >
> > മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന യൂണിക്കോഡ് 5.1 or 5.0
> > കമ്പ്ലയന്റായ ഒരു ഫോണ്ട് കണ്‍വേര്‍ട്ടര്‍ യൂട്ടിലിറ്റി
> ഞങ്ങള്‍ക്കാവശ്യമുണ്ടു്.
> > സി-ഡാക്കിന്റെ ആസ്കി ഫോണ്ടായ ML-Revathi യില്‍ നിന്നും യൂണിക്കോഡിലേക്കും
> > യൂണിക്കോഡില്‍ നിന്നു് തിരിച്ചു് ML-Revathi യിലേക്കും മലയാളം ടെക്സ്റ്റ്
> > കണ്‍വേര്‍ട്ട് ചെയ്യാനുതകുന്ന ഒരു യൂട്ടിലിറ്റി സോഫ്റ്റ്വെയറാണു് ആവശ്യം.
> ഇതു്
> > രണ്ടു കാര്യങ്ങള്‍ മൂലമാണു്.
> >
> > ൧. കേരളത്തിനു് പുറത്തുള്ള ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ പലരും
> > യൂണിക്കോഡിലാണു് സ്റ്റോറി ഫയല്‍ ചെയ്യുന്നതു്. എന്നാല്‍ പേജിനേഷനു്
> > ഉപയോഗിക്കുന്ന അഡോബിയുടെ സോഫ്റ്റ്വെയറുകളില്‍ യൂണിക്കോഡ്
> > ഉപയോഗിക്കാനാവാത്തതിനാല്‍ ഞങ്ങള്‍ക്കു് അതു് പൂര്‍ണ്ണമായും റീടൈപ്പ്
> ചെയ്യേണ്ടി
> > വരുന്നു.
> >
> > ൨. പത്രത്തിന്റെ വെബ് പേജ് യൂണിക്കോഡില്‍ നല്‍കണമെന്നാണു് ആഗ്രഹിക്കുന്നതു്.
> > എന്നാല്‍ അക്ഷരങ്ങള്‍ക്കിടയില്‍ അകലം വരാതെയും അക്കങ്ങളും ഇംഗ്ലീഷ്
> വാക്കുകളും
> > ഉള്ള ടെക്സ്റ്റ് പ്രശ്നം വരാത്ത രീതിയിലും യൂണിക്കോഡിലേക്കു് മാറ്റാന്‍
> > വഴിയില്ലെന്നാണു് വെബ് സൈറ്റ് ഡവലപ്പ് ചെയ്യാന്‍ ഏല്‍പ്പിച്ചവര്‍
> > വാദിക്കുന്നതു്.
> >
> > ഇത്തരം ഒരു യൂട്ടിലിറ്റി ലഭ്യമാണോ? ഉണ്ടെങ്കില്‍ ദയവായി വിവരമറിയിക്കുക.
> > ഇല്ലാത്ത പക്ഷം എസ്.എം.സിക്കോ ഇതിലെ അംഗങ്ങളിലാര്‍ക്കെങ്കിലുമോ അവ
> > വികസിപ്പിക്കാന്‍ കഴിയുമോ? പറ്റുമെങ്കില്‍ അതിനു് എത്ര രൂപ ചെലവു്
> വരുമെന്നു്
> > കൂടി അറിയിക്കുമല്ലോ.
> >
> > Two way conversion നിര്‍ബന്ധമായും വേണം. അനാവശ്യ സ്പേസ്, ജങ്ക് ക്യാരക്ടര്‍
> > തുടങ്ങിയവ വരാനും പാടില്ല.
> >
> > മറുപടി ലഭിക്കുമെന്ന പ്രതീക്ഷയോടെ,
> > സെബിന്‍ ഏബ്രഹാം ജേക്കബ്
> >
> > --
> > ...if I fought with you, if i fell wounded and allowed no one to learn of
> my
> > suffering, if I never turned my back to the enemy: Give me your blessing!
> > (Nikos Kazantzakis)
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080715/16c93c53/attachment-0001.htm>


More information about the discuss mailing list