[smc-discuss] Re: [Fwd: [KDE] Files taken]

V. Sasi Kumar sasi.fsf at gmail.com
Thu Jul 3 03:00:28 PDT 2008


On Thu, 2008-07-03 at 14:58 +0530, Manilal K M wrote:

> drkonqi.po ലെ തിരുത്തലുകള്‍:
> #: debugger.cpp:156
> #, kde-format
> msgid "Cannot open file <filename>%1</filename> for writing."
> msgstr "<filename>%1</filename> തുറന്നു് ഡേറ്റാ ചേര്‍ക്കുവാന്‍
> സാധ്യമല്ല.

writing എന്നതിന് ഡേറ്റ ചേര്‍ക്കുക എന്നാണോ ഉപയോഗിക്കുന്നത്? എഴുതുക എന്നു
തന്നെ പറഞ്ഞുകൂടേ? സോറി, ഇത് മുന്‍പ് ചര്‍ച്ച ചെയ്ത്
തീരുമാനിച്ചതാണെങ്കില്‍ മറന്നേക്കുക.

> "This backtrace appears to be of no use.\n"

ഇവിടെ appears to be എന്നുള്ളതുകൊണ്ട് ഒരു തീര്‍ച്ചയില്ലായ്മ ഉണ്ട്.
അതുകൊണ്ട് "ബാക്ക്ട്രെയിസ് കൊണ്ടു് ഒരു പ്രയോജനവുമില്ല" എന്നു
പറയുന്നതിനേക്കാള്‍ "ബാക്ക്ട്രെയിസ് കൊണ്ടു് പ്രയോജനമില്ല എന്നു
തോന്നുന്നു" എന്നു പറയുന്നതല്ലേ നല്ലത്?

> "This is probably because your packages are built in a way which
> prevents "
> "creation of proper backtraces, or the stack frame was seriously
> corrupted in "
> "the crash.\n"
> "\n"
> msgstr ""
> "ബാക്ക്ട്രെയിസ് കൊണ്ടു് ഒരു പ്രയോജനവുമില്ല.\n"
> "ഒരു പക്ഷേ ശരിയായി ബാക്ക്ട്രെയിസുകള്‍ ഉണ്ടാക്കുവാന്‍ സാധിക്കാത്ത വിധം
> നിങ്ങളുടെ "
> "പാക്കേജുകള്‍ ഉണ്ടാക്കിയിരിക്കുന്നതുകൊണ്ടോ അല്ലെങ്കില്‍ പ്രോഗ്രാമിന്റെ
> പ്രവര്‍ത്തനം "
> "നിന്നപ്പോള്‍ സ്റ്റാക്ക് ഫ്രെയിമിനു് തകരാറു സംഭവിച്ചതോ ആവാം കാരണം.\n"
> "\n"

ആദ്യം ഉണ്ടാക്കിയിരിക്കുന്നതുകൊണ്ടോ എന്നു പറയുന്നതുകൊണ്ട് രണ്ടാമത്
സംഭവിച്ചതുകൊണ്ടോ എന്നു പറയുന്നതാവും ഭ.ഗി. മാത്രമല്ല അവസാനമുള്ള 'കാരണം'
മാറ്റുകയും വേണം. അല്ലെങ്കില്‍ "ഉണ്ടാക്കിയിരിക്കുന്നതുകൊണ്ടോ ആവാം കാരണം"
എന്നു വരും.

Best
-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list