[smc-discuss] തര്‍ജ്ജമകള്‍ (was Re: KDE translation)

Santhosh Thottingal santhosh00 at gmail.com
Wed Jul 2 04:08:00 PDT 2008


cut , copy, paste...ഇതിനു നമ്മള്‍ ഉപയോഗിക്കുന്ന വാക്കുകളേതാ?
മുറിപ്പ്, പകര്‍പ്പ്, ഒട്ടിപ്പ്
അപ്പൊ ഒട്ടിപ്പ് എന്നതു് പാച്ച് എന്നതിനുപയോഗിച്ചാലെങ്ങനെയാ?
പാച്ച് വെറും ഒട്ടിക്കലല്ല താനും- എന്തെങ്കിലും തിരുത്താനോ പുതുക്കാനോ
ഉപയോഗിക്കുന്നതാണു്.

പാച്ചിനൊരു മലയാളം വാക്കുണ്ടായാലെന്താ പ്രശ്നം, സാധാരണക്കാര്‍
ഉപയോഗിക്കുന്നില്ലെങ്കിലും ഡെവലപ്പേഴ്സ് സാധാരണ ഉപയോഗിക്കുന്ന വാക്കല്ലേ?
തമിഴിനെ കണ്ടു പഠിക്കൂ.
Software: മെന്‍പൊരുള്‍
Software developer/engineer:  മെന്‍പൊരുള്‍ പണിയാളര്‍
Computer: കണിപ്പൊരി ( കണിതം= ഗണിതം)
സോഫ്റ്റ്‌വെയര്‍ ലൈബ്രറിക്കുവരെ അവര്‍ക്കു തമിഴ് വാക്കുണ്ടു്. മറന്നുപോയി
പുസ്തകശാലയ്ക്കു സമാനമായ വാക്കുതന്നെയാ ഉപയോഗിക്കുന്നതു്.
ഞാന്‍ ഈ വാക്കുകളൊക്കെ എങ്ങനെ ഉണ്ടാക്കുന്നു എന്നു തമിഴ്
പ്രാദേശികവത്കരണത്തില്‍ കാര്യമായ സംഭാവനകള്‍ നല്കിയ ശ്രീരാമദാസ്(ആമാച്ചു)
നോടു ചോദിച്ചു.
അദ്ദേഹം പറയുന്നതിതാണു് :
തമിഴിലൊക്കെ ഇഷ്ടം പോലെ വാക്കുണ്ട്. മലയാളം സംസ്കൃതവാക്കുകളും പലപ്പോഴും
ഉപയോഗിക്കുന്നതിനാല്‍ കൂടുതല്‍ വാക്കുകള്‍ ഉണ്ടാവേണ്ടതാണു്. പക്ഷേ
വാക്കുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ യുക്തിയെപ്പറ്റി ചിന്തിച്ച്
ചിന്തിച്ച് ആ വാക്കില്ലാതെ പോകുന്നതാണു്. സോഫ്റ്റ്‌വെയര്‍ ലൈബ്രറിക്കു
പുസ്തകശാലയ്ക്കു സമാനമായ പദം കണ്ടെത്തുമ്പോള്‍ നമുക്ക് പരിചയമുള്ള
ലൈബ്രറിയും സോഫ്റ്റ്‌വെയറും തമ്മിലുള്ള ബന്ധത്തിന്റെ യുക്തി ആലോചിക്കാന്‍
നിന്നാല്‍ പ്രശ്നമാണ്. ഇതു നമ്മുടെ മാത്രം പ്രശ്നമൊന്നുമല്ല. ഇംഗ്ലീഷിലും
ലൈബ്രറി എന്നതിനുള്ള വ്യവസ്ഥാപിത അര്‍ത്ഥത്തിലോ 100% യുക്തിക്ക്
നിരക്കുന്ന രീതിയിലോ അല്ല സോഫ്റ്റ്‌വെയര്‍ ലൈബ്രറി എന്ന
വാക്കുപയോഗിക്കുന്നതു്. ഡെസ്ക്ടോപ്പ് എന്നതിന്റെ യഥാര്‍ത്ഥ
അര്‍ത്ഥത്തിലൊന്നുമല്ലല്ലോ ആ വാക്ക് ഉപയോഗിക്കുന്നതു്? സോഫ്റ്റ്‌വെയര്‍
അത്ര സോഫ്റ്റാണോ? പക്ഷേ തമിഴില്‍ മെന്‍ എന്നു പറഞ്ഞാല്‍ സോഫ്റ്റ് എന്ന
അര്‍ത്ഥമാണു്. ഒരു വാക്കെടുക്കുക , അതൊരു 10 തവണ ഉപയോഗിച്ചാല്‍ പിന്നെ
അതുതന്നെയാണതിന്റെ വാക്ക്"

സോഫ്റ്റ്‌വെയറിനു നമുക്ക് മലയാളം വാക്ക് കണ്ടുപിടിക്കാന്‍ പറ്റാത്തതു്
സോഫ്റ്റ് എന്നതിനു "മൃദുവായ" എന്ന തര്‍ജ്ജമ കൊടുത്തു്  'അയ്യോ
ലോജിക്കലല്ലല്ലോ' എന്നു വിചാരിച്ചിട്ടല്ലേ?
എപ്പടി?

-സന്തോഷ്


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list