[Fsf-kerala] Fwd: [smc-discuss] KDE 4.1 പുറത്തിറങ്ങി....!

Anivar Aravind anivar.aravind at gmail.com
Thu Jul 31 05:23:16 PDT 2008


Sasidharan vk wrote:
> നല്ല തുടക്കം.  എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ മലയാളത്തില്‍ കാര്യങ്ങള്‍ പറയുമ്പോഴും 
> സാങ്കേതിക കാര്യങ്ങള്‍ക്ക് പ്രചാരത്തിലുള്ള പദങ്ങള്‍ അതേപടി ഉപയോഗിക്കുന്നതാവും ഉചിതം.  
> ഉദാഹരണത്തിന് പണിയിടത്തിന്റെയും പ്രയോഗത്തിന്റെയും മറ്റും അര്‍ത്ഥം മനസ്സിലാക്കാന്‍ അല്‍പ്പം 
> ചിന്തിക്കേണ്ടി വന്നു.  കാര്യങ്ങള്‍ ലളിതമായും ഋജുവായും പറയാത്തപക്ഷം ആളുകള്‍ക്ക് 
> വിരക്തിയുണ്ടാവും. 
> സ്നേഹപൂര്‍വ്വം,
> വി.കെ.എസ്.
> 

കമ്പ്യൂട്ടറിലുപയോഗിക്കുന്ന ഇംഗ്ലീഷ് ഒരു alien ഇംഗ്ലീഷാണല്ലോ. Desktop എന്ന്തു തന്നെ 
മലയാളിയ്ക്കു പരിചയമില്ലാത്ത ഒരു ആശയമല്ലേ. സാംസ്കാരികമായി മലയാളത്തിലേയ്ക്ക്  ഇവയെ 
എങ്ങനെ കൊണ്ടുവരാനാവുമെന്നാണു് മിക്ക പ്രാദേശികവല്‍ക്കരന ശ്രമങ്ങളും ചിന്തിക്കുന്നതു്.  അതുപോലെ 
പുതിയ കമ്പ്യൂട്ടര്‍ ഉപയോക്താവിനാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രാധാന്യം നല്‍കുന്നതു്. 
ഇംഗ്ലീഷില്‍ നിന്നു മലയാളം ഇന്റര്‍ഫേസിലേക്കു മാറുന്ന ഒരാള്‍ക്കിതു് പതുക്കെ 
ശീലിച്ചെടുക്കാവുന്നതേയുള്ളൂ..

ഈ റിലീസ് നോട്ട് മലയാളം പണിയിടം ഉപയോഗിക്കുന്നവര്‍ക്കു പരിചിതമായ പദാവലിയാണു് . 
ഇങ്ങനെയല്ലേ ഭാഷ വളരുന്നതു്.

അനിവര്‍
_______________________________________________
Fsf-kerala mailing list
Fsf-kerala at mm.gnu.org.in
http://mm.gnu.org.in/cgi-bin/mailman/listinfo/fsf-kerala


More information about the discuss mailing list