[smc-discuss] Re: KDE 4.1 പുറത്തിറങ്ങി....!

Anivar Aravind anivar.aravind at gmail.com
Tue Jul 29 22:14:48 PDT 2008


Malayalam support for KDE 4.1 is one of the top headlines

Boycott Novell Featured it
http://boycottnovell.com/2008/07/29/kde-4-1-released/

Vote on Digg 
http://digg.com/linux_unix/KDE_4_1_to_officially_support_Malayalam


Anivar


Santhosh Thottingal wrote:
> ചങ്ങാതിമാരേ, :)
> SMC  യുടെ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നു് ......!
> KDE 4.1 പുറത്തിറങ്ങിയിരിക്കുന്നു.....!
> മലയാളത്തിനു് ഔദ്യോഗിക പിന്തുണയുമായി.....!
> 
> ഒരാഴ്ചയ്ക്കുള്ളില്‍ രാത്രിയും പകലും 25 ല്‍ കൂടുതല്‍ കൂട്ടുകാരുടെ
> കഠിനപരിശ്രമം അതിന്റെ വിജയത്തിലെത്തിയിരിക്കുന്നു,,,
> പ്രസാധനക്കുറിപ്പു് വായിയ്ക്കൂ ...ഇംഗ്ലീഷിലോ? ച്ചേയ്... 10000 ത്തില്‍
> കൂടുതല്‍ വാചകങ്ങള്‍ ഒരാഴ്ച കൊണ്ടു തീര്‍ക്കാമെങ്കില്‍ ഒരു
> പ്രസാധനക്കുറിപ്പു് മലയാളത്തിലില്ലെങ്കില്‍ നാണക്കേടാര്‍ക്കാ? :)
> ആഷിക് തയ്യാറാക്കിയ മലയാളത്തില്‍ തന്നെയുള്ള പ്രസാധനക്കുറിപ്പു് വായിയ്ക്കൂ
> http://www.kde.org/announcements/4.1/index-ml.php
> 
> 
> "കെഡിഇ കൂട്ടായ്മ കെഡിഇയുടെ 4.1.0 പതിപ്പു് പുറത്തിറക്കുന്നു
> 
> മെച്ചപ്പെട്ട പണിയിടവും പ്രയോഗങ്ങളും 'ഉവെ തീമി'ന്റെ സ്മരണയ്ക്കായി കെഡിഇ
> സമര്‍പ്പിക്കുന്നു.
> 
> July 29, 2008. കെഡിഇ കൂട്ടായ്മ കെഡിഇയുടെ 4.1.0 പതിപ്പു് ഇന്നു്
> പുറത്തിറക്കി. കെഡിഇ4 ശ്രേണിയിലെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന രണ്ടാമത്തെ
> പതിപ്പാണിതു്. ഇതില്‍ പുതിയ പ്രയോഗങ്ങളും, കെഡിഇ4 ന്റെ
> നെടുംതൂണുകള്‍ക്കു് മുകളില്‍ കെട്ടിപ്പടുത്തിട്ടുള്ള പുതിയ സവിശേഷതകളും
> ഉള്‍പ്പെടുത്തിയിട്ടുണ്ടു്. സ്വകാര്യ വിവരങ്ങള്‍ കൈകാര്യം
> ചെയ്യുന്നതിനായുള്ള കെഡിഇ പിം പ്രയോഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള
> ആദ്യത്തെ കെഡിഇ4 പതിപ്പാണിതു്. ഇതിനുപുഠമേ ഇ-മെയില്‍ വായിക്കാനായി
> കെമെയിലും, ചെയ്യേണ്ട കാര്യങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കാന്‍ ഉതകുന്ന
> കെ-ഓര്‍ഗനൈസറും, ആര്‍എസ്എസ് ഫീഡുകള്‍ വായിക്കാനായി അക്രെഗേറ്ററും, ന്യൂസ്
> ഗ്രൂപ്പുകളിലെ വിവരങ്ങള്‍ വായിക്കാനായുള്ള കെനോഡും, തുടങ്ങി ഒട്ടനവധി
> ഘടകങ്ങള്‍ ഉള്ള കോണ്‍ടാക്റ്റ് പ്രയോഗം ഈ പതിപ്പിന്റെ ഭാഗമാണു്.
> ഇതിനുപുറമേ കെഡിഇ4 പണിയിടത്തിന്റെ പുതിയ ആവരണമായ പ്ലാസ്മയാവട്ടെ
> കെഡിഇ3യുടെ കവചത്തിനു പകരമായി ഏറ്റവും സാധാരണ
> ഉപയോക്താക്കള്‍ക്കുപയോഗിക്കാന്‍ പറ്റുന്നത്ര പക്വത നേടിയിട്ടുണ്ടു്.
> ചട്ടക്കൂടിനെയും അന്തര്‍ലീനമായ ലൈബ്രറികളേയും മെച്ചപ്പെടുത്തുന്നതിനായി
> മുന്‍പതിപ്പിലെന്ന പോലെ ഇതിലും ഏറെ സമയം ചെലവഴിച്ചിട്ടുണ്ടു്.
> കെഡിഇ പുറത്തിറക്കുന്നതിനുള്ള നടത്തിപ്പുകാരിലൊരാളായ ഡിര്‍ക്ക് മുള്ളര്‍
> കണക്കുകള്‍ നിരത്തുന്നു: "കെഡിഇ 4.0 മുതല്‍ കെഡിഇ 4.1 വരെ 20803
> കമ്മിറ്റുകളും 15432 പരിഭാഷാ ചെക്കിനുകളും നടന്നിട്ടുണ്ടു്. പണി
> നടക്കുന്ന ശാഖകളില്‍ നടന്നിട്ടുള്ള ഏതാണ്ട് 35000 കമ്മിറ്റുകളില്‍ ചിലതു്
> കെഡിഇ 4.1 ലേയ്ക്കു് നേരിട്ടു് ഉള്‍പ്പെടുത്തിയതുകൊണ്ടു് അവയുടെ കൃത്യമായ
> എണ്ണമെടുക്കാനായിട്ടില്ല." കെഡിഇയുടെ സബ്‌വെര്‍ഷന്‍ സെര്‍വറുകളില്‍ കെഡിഇ
> സിസ്റ്റം ഭരണാധികാരികളുടെ സംഘം 166 പുതിയ ഡെവലപ്പര്‍ അക്കൗണ്ടുകള്‍
> ഉണ്ടാക്കിയതായും മുള്ളര്‍ പറയുകയുണ്ടായി. "
> ...............
> 
> 
> ഉപയോഗിക്കൂ.... ബ്ലോഗ് ചെയ്യൂ... അഭിപ്രായങ്ങളറിയിക്കൂ ...!
> പങ്കെടുത്ത ഓരോ കൂട്ടുകാര്‍ക്കും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ
> അഭിവാദ്യങ്ങള്‍, അഭിനന്ദനങ്ങള്‍.. നന്ദി!
> 
> -സന്തോഷ് തോട്ടിങ്ങല്‍
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
> 
> > 


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list