[smc-discuss] Re: ഫോണ്ട് കണ്‍വേര്‍ട്ടര്‍

Manilal K M libregeek at gmail.com
Wed Jul 16 01:32:04 PDT 2008


2008/7/16 Sebin Jacob <sebinajacob at gmail.com>:
> മറുപടികള്‍ക്കു് നന്ദി.
>
> വരമൊഴി ഡൌണ്‍ലോഡ് ചെയ്ത് പരീക്ഷിച്ചു. ആസ്കിയില്‍ നിന്നു് യൂണിക്കോഡിലേക്കുള്ള
> മാറ്റം കുഴപ്പമില്ലാതെ നടക്കുന്നുണ്ടു്. എന്നാല്‍ യൂണിക്കോഡില്‍ നിന്നു്
> ആസ്കിയിലേക്കു് മാറ്റുമ്പോള്‍ കുനുപ്പുള്ള അക്ഷരങ്ങള്‍ അപ്രത്യക്ഷമാകുന്നു.
> അതെല്ലാം വീണ്ടും ടൈപ്പ് ചെയ്യേണ്ടിവരുന്നതും മെനക്കേടാണു്.
>
> പയ്യന്‍സ് ഉപയോഗിക്കാന്‍ ശ്രമം നടത്തി. ഡൌണ്‍ലോഡ് ലൊക്കേഷനില്‍ നിന്നു്
> .tar.gz file download ചെയ്ത് .tar ആയി extract ചെയ്തു. .tar വീണ്ടും
> എക്സ്ട്രാക്റ്റ് ചെയ്തപ്പോള്‍ payyansv02 എന്ന ഫോള്‍ഡറിനുള്ളില്‍ രണ്ടു്
> ഫയലുകളും മൂന്നു് ഡയറക്ടറിയും കണ്ടു. installer എന്നു തോന്നുന്ന ഫയലുകളൊന്നും
> കണ്ടില്ല. setup.py എന്ന ഫയല്‍ കണ്ടെങ്കിലും അതു തുറക്കാനുള്ള പ്രോഗ്രാം
> നമുക്കറിയില്ലെന്നാണു് വിന്‍ഡോസ് ലൈവ് വന്നുപറഞ്ഞതു്. വിക്കിയ പേജിലെ
> നിര്‍ദ്ദേശമനുസരിച്ചു് കമാന്‍ഡ് പ്രോംപ്റ്റില്‍ നിന്നു് sudo python setup.py
> install എന്നു് കമാന്‍ഡ് നല്‍കി. പക്ഷെ അതും വിന്‍ഡോസിനു് മനസ്സിലായില്ല.
> എന്താണു് ഞാന്‍ ചെയ്യേണ്ടതു് ?
>
> - സെബിന്‍
>

സെബിന്‍,
പയ്യന്‍സ് ഉപയോഗിക്കാന്‍ പൈത്തണ്‍ വേണം. പൈത്തണിന്റെ വിന്‍ഡോസ് പതിപ്പ്
ഇവിടെ(http://python.org/download/) നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
ഗ്നു/ലിനക്സില്‍  പൈത്തണ്‍ default ആണ്.


-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list