[smc-discuss] മലയാളം പ്രചരണപരിപാടികള്‍

Vimal Joseph vimalekm at gmail.com
Thu Jun 26 00:36:55 PDT 2008


Hello all,

കേരള സര്‍ക്കാറിന്റെ മലയാളം പ്രചരണപരിപാടികള്‍ ഉഷാറായി മുന്നോട്ട്
നീങ്ങുന്നു. കണ്ണുര്‍ ജില്ലയില്‍ കഴിഞ്ഞ 8 ന് തുടക്കം കുറിച്ച ഈ പരിപാടി
കൊല്ലം, മലപ്പുറം ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ്. നേരത്തെ ഈ
list ല്‍ ചര്‍ച്ച ചെയ്തതുപോലെ smc യുടെ പങ്കാളിത്തവും ഇതിന് ആവശ്യമുണ്ട്.
http://malayalam.kerala.gov.in/index.php/Main_Page ലുള്ള ഈ
പ്രോജക്ടിന്റെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങളുമായി ചേര്‍ന്നുപോകുന്ന
എതുതരത്തിലുള്ള പരിപാടികളും നമുക്ക് നടത്താം. മറ്റു എന്തെങ്കിലും
പ്ലാനുണ്ടെങ്കില്‍ അത് Kerala State IT Mission ലേക്ക് നേരിട്ട് propose
ചെയ്യാം. ഇതിന് SPACE ന്റെ ഭാഗത്തുനിന്നും എല്ലാ സഹകരണവുമുണ്ടായിരിക്കും.

കൃത്യമായ ഒരു plan ഉം activity list ുമാണ് ഉടന്‍ ആവശ്യം. തല്‍ക്കാലം
കണ്ണുര്‍, മലപ്പുറം, കൊല്ലം ജില്ലകളിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്
മുന്‍ഗണന.

എല്ലാവരുടെയും അഭിപ്രായം അറിയിക്കുക. അല്പം വേഗത്തില്‍തന്നെ മുന്നോട്ട്
പോകേണ്ടതുണ്ട്, ഇപ്പൊ നമുക്ക് ലഭിച്ചിട്ടുള്ള 'ഇടം' പരമാവധി
ഉപയോഗപ്പെടുത്തണം.

സസ്നേഹം,

~vimal

-- 
Free Software, Free Society
സ്വതന്ത്ര സോഫ്​റ്റ്​വെയര്‍, സ്വതന്ത്ര സമൂഹം
<http://fsfs.hipatia.net>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list