[smc-discuss] Re: മലയാളം പ്രചരണപരിപാടികള്‍
Anivar Aravind
anivar.aravind at gmail.com
Fri Jun 27 08:01:40 PDT 2008
Vimal Joseph wrote:
> Hello all,
>
> കേരള സര്‍ക്കാറിന്റെ മലയാളം പ്രചരണപരിപാടികള്‍ ഉഷാറായി മുന്നോട്ട്
> നീങ്ങുന്നു. കണ്ണുര്‍ ജില്ലയില്‍ കഴിഞ്ഞ 8 ന് തുടക്കം കുറിച്ച ഈ പരിപാടി
> കൊല്ലം, മലപ്പുറം ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ്.
കൂടുതല്‍ ജില്ലകളിലേക്കു് പരിപാടി വ്യാപിക്കുന്നുവെന്നതു് നല്ല കാര്യമാണ്.
കണ്ണൂരില്‍ പൂര്‍ത്തിയായൊ?
> നേരത്തെ ഈ
> list ല്‍ ചര്‍ച്ച ചെയ്തതുപോലെ smc യുടെ പങ്കാളിത്തവും ഇതിന് ആവശ്യമുണ്ട്.
> http://malayalam.kerala.gov.in/index.php/Main_Page ലുള്ള ഈ
> പ്രോജക്ടിന്റെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങളുമായി ചേര്‍ന്നുപോകുന്ന
> എതുതരത്തിലുള്ള പരിപാടികളും നമുക്ക് നടത്താം. മറ്റു എന്തെങ്കിലും
> പ്ലാനുണ്ടെങ്കില്‍ അത് Kerala State IT Mission ലേക്ക് നേരിട്ട് propose
> ചെയ്യാം. ഇതിന് SPACE ന്റെ ഭാഗത്തുനിന്നും എല്ലാ സഹകരണവുമുണ്ടായിരിക്കും.
സര്‍ക്കാരിന്റെ മലയാളം കമ്പ്യൂട്ടിങ്ങ് പരിപാടിയുടെ സാങ്കേതിക അടിത്തറ സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങ് ഡെവലപ്പര്‍ സമൂഹം നിര്‍മ്മിച്ച സോഫ്റ്റ്‌വെയറുകളാണു് എന്നതല്ലേ സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ പങ്കാളിത്തം. അതു് നിലവിലുണ്ടല്ലോ.. അതിനെ
ഐടി മിഷന്‍ ഔദ്യോഗികമായി അംഗീകരിക്കുകയാണു് നമ്മുടെ പ്രധാന ആവശ്യം. (അതില്ലാത്തതുകൊണ്ടാണ്
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വതന്ത്ര സമൂഹം എന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിനെക്കുറിച്ചും
അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിജ്ഞാനകേന്ദ്രത്തിന്റെ തുടക്കത്തെക്കുറിച്ചുമുള്ള
ചര്‍ച്ചയില്‍ ഈ ആശയങ്ങളെ ഏറ്റവും ഉയര്‍ത്തിപ്പിടിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍സമൂഹമായ
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ കഴിഞ്ഞ പരാതിയ്ക്കു ശേഷവും അവഗണിച്ചു കണ്ടത്..)
മലപ്പുറം (താരതമ്യപ്പെടുത്തുമ്പോള്‍ അല്പം കുറവാണെങ്കിലും കൊല്ലവും) സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങിന്റെ ഒട്ടനവധി ഉപയോക്താക്കളും ഡെവലപ്പര്‍മാരുമുള്ള സ്ഥലമാണ്. അതുകൊണ്ടു് ഈ
പ്രൊജക്റ്റില്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു് സ്പേസിനോടും വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
യൂസര്‍ഗ്രൂപ്പുകളോടും ഒപ്പം ചെയ്യാനാവുന്നത് ഇവയാണ്
1.പരിശീലകര്‍കര്‍ക്കുള്ള പരിശീലനം: മലയാളം സ്വതന്ത്രസോഫ്റ്റ്‌വെയറുകളില്‍ പരിശീലകര്‍ക്ക്
പരിശീലനം നല്‍കുക . ഈ സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിച്ചവര്‍ തന്നെ പരിശീലനം നല്‍കുന്നത്
എപ്പോഴും നല്ലതാണല്ലോ. അതുപോലെ കൂടുതല്‍ ആവശ്യങ്ങള്‍ മനസ്സിലാക്കാനും അതിനനുസരിച്ച്
സോഫ്റ്റ്‌വെയറുകള്‍ പുതുക്കാനും ഇത് നല്ലൊരവസരമാണ്. ആ ബന്ധങ്ങളും പിന്നീട് കൂടുതല്‍പേരെ
എസ്.എം.സിയിലേക്ക് ആകര്‍ഷിക്കാന്‍ നമുക്ക് സഹായകമാകും
ഇതിന് പ്രൊജക്റ്റൊന്നും വേണ്ട. സ്പേസ് പരിശീലകര്‍ക്കുള്ള പരിശീലങ്ങളില്‍ സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങിന്റെ മലപ്പുറത്തും കൊല്ലത്തും സമീപപ്രദേശങ്ങളിലുമുള്ള ഡെവലപ്പര്‍മാരെ സ്വതന്ത്ര
സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടുത്താനുള്ള റിസോഴ്സ് പേഴ്സണായി വിളിച്ചാല്‍ മതി. അത് കൂടുതല്‍
ബന്ധങ്ങളുണ്ടാക്കുന്നതിനും അടുത്ത പടിയായി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന് അതിന്റെ
പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും സഹായിക്കും.
2.Local Language Content pool നിര്‍മ്മിക്കുന്നുവെന്നു് പ്രൊജക്റ്റില്‍ കണ്ടു. അതോടൊപ്പം
ചുരുങ്ങിയ പക്ഷം ദ്രുപല്‍, ജൂംല തുടങ്ങിയ CMS കളുടെ ലോക്കലൈസേഷന്‍ കൂടി നടത്താന്‍
സാധ്യതയൊരുക്കുകയായിരുന്നെങ്കില്‍ നന്നായിരുന്നു. സ്വതന്ത്ര ലൈസന്‍സുകളും ഇവയ്ക്കുപയോഗിക്കുമല്ലോ.
> കൃത്യമായ ഒരു plan ഉം activity list ുമാണ് ഉടന്‍ ആവശ്യം. തല്‍ക്കാലം
> കണ്ണുര്‍, മലപ്പുറം, കൊല്ലം ജില്ലകളിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്
> മുന്‍ഗണന.
ഒരു കാര്യം ചോദിച്ചോട്ടെ, ഇപ്പോഴുള്ള (കണ്ണൂരിലുണ്ടായിരുന്ന) ആക്റ്റിവിറ്റി ലിസ്റ്ററിയാതെ
കൂട്ടിച്ചേര്‍ക്കല്‍ ബുദ്ധിമുട്ടല്ലേ. കണ്ണൂരിലെ പ്ലാന്‍ ഡോക്യുമെന്റും ആക്റ്റിവിറ്റി ലിസ്റ്റും
വെബ്സൈറ്റിലിട്ടാല്‍ / അയച്ചുതന്നാല്‍ നന്നായിരുന്നു. പെട്ടെന്നുതന്നെ നമുക്ക് അതില്‍ക്കൂടുതലായി
എന്ത് ഉള്‍പ്പെടുത്താന്‍പറ്റുമെന്ന് ആലോചിക്കാം.
>
> എല്ലാവരുടെയും അഭിപ്രായം അറിയിക്കുക. അല്പം വേഗത്തില്‍തന്നെ മുന്നോട്ട്
> പോകേണ്ടതുണ്ട്, ഇപ്പൊ നമുക്ക് ലഭിച്ചിട്ടുള്ള 'ഇടം' പരമാവധി
> ഉപയോഗപ്പെടുത്തണം.
തീര്‍ച്ചയായും
അനിവര്‍
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list