[smc-discuss] കാര്‍ക്കോടകന് ശാപമോക്ഷം

Anivar Aravind anivar at movingrepublic.org
Tue Jun 10 12:25:53 PDT 2008


കഴിഞ്ഞ ഒരു വര്‍ഷമായി ശാപമോക്ഷം കാത്തു കിടന്നിരുന്ന "കാര്‍ക്കോടകന്‍"പ്രശ്നം 
പരിഹരിക്കപ്പെടുകയാണ്. (അതായത് കാര്‍ക്കോടകന്‍ എന്നെഴുതുമ്പോ ക്കോ യുടെ പുള്ളി ര്‍ നു മുമ്പു 
വരിക, അപ്ഗ്രേഡ് എന്നെഴുതുമ്പോ ഗ്രേ പുള്ളി പ യ്ക്ക് മുമ്പ് വരിക തുടങ്ങിയ പ്രശ്നങ്ങള്‍) 
റെഡ്‌ഹാറ്റിലെ രാഹുല്‍ ബലേറാവുവാണ് പാച്ച് നിര്‍മ്മിച്ചത്. നമ്മളുണ്ടാക്കിയ പാച്ച് പാന്‍ഗോ 
കോഡിങ്ങ് രീതിയ്ക്ക് യോജിക്കുന്നതല്ലായിരുന്നു.

ഇത് ഉറവയിലെത്തുന്നതോടെ ഗ്നോമിലെ എല്ലാ റെന്‍ഡറിങ്ങ് പ്രശ്നങ്ങള്‍ക്കും പരിഹാരമാകുകയാണ്.

മണിലാല്‍ ടെസ്റ്റ് ചെയ്ത് കുഴപ്പമില്ലെന്നു പറഞ്ഞിട്ടുണ്ട്. ഒന്നു രണ്ടുപേരുംകൂടി ടെസ്റ്റ് ചെയ്താല്‍ 
നന്നായിരുന്നു.

പാച്ച് ഇവിടെ http://bugzilla.gnome.org/attachment.cgi?id=112055&action=view

ബഗ്ഗ് http://bugzilla.gnome.org/show_bug.cgi?id=441654
അനിവര്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list