[smc-discuss] Re: [വാര്‍ത്ത] മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണപരിപാടികള്‍ക്കു തുടക്കമായി

നെടുമ്പാല ജയ്സെന്‍ jaisuvyas at gmail.com
Tue Jun 10 05:23:17 PDT 2008


അനിവറേയ്... കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...ന്നൊരു  പാട്ടില്ലേ? അതങ്ട് പാടാം....
ല്ലേ.. :) ഒരു പറ്റൊക്കെ ആര്‍ക്കും തെറ്റും... ല്ലേ, വിമല്‍....

2008/6/10 jins bond 007 <jinesh.k at gmail.com>:

> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്നത് ഒരു നാമമോ ക്രിയയൊ(ശരിയല്ലെ?)
> എന്നുള്ള കണ്‍ഫ്യൂഷന്‍ വരെ ഉണ്ടായിത്തുടങ്ങി. പിന്നെ പ്രചരണപരിപാടി അക്ഷയ
> വഴി നടപ്പാക്കുമെന്നും, അതു ജനങ്ങളെ പുത്തന്‍ സാങ്കേതികവിദ്യ
> ഉപയോഗിക്കാന്‍ പര്യാപ്തമാക്കുമെന്നുമല്ലാതെ വേറെ വിവരമൊന്നും കണ്ടില്ല.
> എങ്ങനെയാണു് ജനങ്ങളിലേക്ക് സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ എത്തിക്കാന്‍
> തീരുമാനിച്ചിരിക്കുന്നതു് എന്നുള്ള വിവരങ്ങളും കൂടി നല്‍കാമായിരുന്നു.
>
> പിന്നെ എന്റെ അഭിപ്രായത്തില്‍, ഡെവലപ്പര്‍ കമ്യൂണിറ്റിക്കു ഗവണ്‍മെന്റ്
> കൂടുതല്‍ സഹായങ്ങള്‍ നല്കണം. മുഴുവനായും സുഗമമായ മലയാളം കമ്പ്യൂട്ടിങ്ങ്
> സാധ്യമാവണമെന്നുണ്ടെങ്കില്‍ ഒരുപാടു ഡെവലപ്പ്മെന്റ്,ടെസ്റ്റിങ്ങ്
> സ്റ്റാന്‍ഡേര്‍ഡുകള്‍ തയ്യാറാക്കേണ്ടതുണ്ട്. ഇപ്പോ കേന്ദ്ര
> സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന അത്തരം പല ഗവേഷണാധിഷ്ഠിതവും
> അല്ലാത്തതുമായ ജോലികള്‍ പലതും iiit,hyderabadഇലോ iisc bangloreഇലോ ആണ്
> നടക്കുന്നത്. അവ പലതും ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡുകളാക്കാന്‍
> ഗവേഷണകേന്ദ്രങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കിലും, ഇവയുടെ ഉടമസ്ഥരും പ്രധാന
> ടെസ്റ്റിങ്ങ് ആള്‍ക്കാരുമായ മന്ത്രാലയത്തിന്റെ തീരുമാനമായിരിക്കും
> അന്തിമം. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു് മലയാളത്തിന്റെ
> കാര്യത്തിലെങ്കിലും ഓപ്പണ്‍ ഫ്രീ സിസ്റ്റങ്ങളും സംവിധാനങ്ങളും
> ഉണ്ടാക്കാന്‍ സംസ്ഥാനം മുന്‍കൈ എടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്.
> സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനങ്ങളുടെ റിസോഴ്സുകള്‍ ഉപയോഗിക്കുകയുമാവാം.
>
> ഇത്തരം ആവശ്യങ്ങളെപ്പറ്റിയും നമ്മള്‍ ചിന്തിക്കേണ്ടതാണെന്നു തോന്നുന്നു.
> പ്രത്യേകിച്ചും ഭാഷാ കമ്പ്യൂട്ടിങ്ങിന്റെ പലതലത്തിലും കഴിവു
> തെളിയിച്ചവര്‍ നമ്മുടെ ഇടയിലുള്ളപ്പോള്‍.
>
> ജിനേഷ്
>
> On Jun 10, 2:22 pm, Anivar Aravind <anivar.arav... at gmail.com> wrote:
> > Vimal Joseph wrote:
> > > ഇനിയും ധാരാളം ട്രെയിനിങ്ങ് /demo നടക്കാനുണ്ട് SMC ക്ക് തീര്‍ച്ചയായും
> > > അതില്‍ ഉള്‍പ്പെട്ട് സ്വതന്ത്ര സോഫ്റ്റ്​വെയറിനെയും സ്വതന്ത്ര മലയാളം
> > > കമ്പ്യൂട്ടിങ്ങിനെയും സഹായിക്കേണ്ടതുമുണ്ട്.
> >
> > > എങ്ങിനെ ഈ പരിപാടികള്‍ മുന്നോട്ട് കൊണ്ട് പോകാം എന്നതിലുള്ള
> > > നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും
> > > malaya... at space-kerala.org എഴുതി അറിയിക്കുക...
> >
> > വിമലേ,
> >
> > മോളില്‍ പറഞ്ഞിരിക്കുന്നതിന്റെ അര്‍ത്ഥം എന്താ?
> > സ്വതന്ത്ര മലയാളം കമ്പ്യൂടിങ്ങല്ലേ SMC . അപ്പോ  "സ്വതന്ത്ര മലയാളം
> കമ്പ്യൂട്ടിങ്ങിന്
> > തീര്‍ച്ചയായും അതില്‍ ഉള്‍പ്പെട്ട് സ്വതന്ത്ര സോഫ്റ്റ്​വെയറിനെയും സ്വതന്ത്ര
> മലയാളം
> > കമ്പ്യൂട്ടിങ്ങിനെയും സഹായിക്കേണ്ടതുമുണ്ട്." എന്നു പറഞ്ഞാലെന്താ?
> >
> > അപ്പോ ആരാ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്?
> >
> > ആകപ്പാടെ ഗണ്‍ഫ്യൂഷന്‍ ഗണ്‍ഫ്യൂഷന്‍ ..
> >
> > അനിവര്‍
> >
>


-- 
(`'·.¸(`'·.¸ ¸.·'´)¸.·'´)
«´¨`·*Jaisen.*..´¨`»
(¸.·'´(¸.·'´ `'·.¸)`'·.¸)
¸.·´
( `·.¸
`·.¸ )
¸.·)´
(.·´
( `v´ )
  `v´

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080610/e6f0c82a/attachment-0001.htm>


More information about the discuss mailing list