[smc-discuss] Re: [വാര്‍ത്ത] മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണപരിപാടികള്‍ക്കു തുടക്കമായി

jins bond 007 jinesh.k at gmail.com
Tue Jun 10 04:03:51 PDT 2008


സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്നത് ഒരു നാമമോ ക്രിയയൊ(ശരിയല്ലെ?)
എന്നുള്ള കണ്‍ഫ്യൂഷന്‍ വരെ ഉണ്ടായിത്തുടങ്ങി. പിന്നെ പ്രചരണപരിപാടി അക്ഷയ
വഴി നടപ്പാക്കുമെന്നും, അതു ജനങ്ങളെ പുത്തന്‍ സാങ്കേതികവിദ്യ
ഉപയോഗിക്കാന്‍ പര്യാപ്തമാക്കുമെന്നുമല്ലാതെ വേറെ വിവരമൊന്നും കണ്ടില്ല.
എങ്ങനെയാണു് ജനങ്ങളിലേക്ക് സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ എത്തിക്കാന്‍
തീരുമാനിച്ചിരിക്കുന്നതു് എന്നുള്ള വിവരങ്ങളും കൂടി നല്‍കാമായിരുന്നു.

പിന്നെ എന്റെ അഭിപ്രായത്തില്‍, ഡെവലപ്പര്‍ കമ്യൂണിറ്റിക്കു ഗവണ്‍മെന്റ്
കൂടുതല്‍ സഹായങ്ങള്‍ നല്കണം. മുഴുവനായും സുഗമമായ മലയാളം കമ്പ്യൂട്ടിങ്ങ്
സാധ്യമാവണമെന്നുണ്ടെങ്കില്‍ ഒരുപാടു ഡെവലപ്പ്മെന്റ്,ടെസ്റ്റിങ്ങ്
സ്റ്റാന്‍ഡേര്‍ഡുകള്‍ തയ്യാറാക്കേണ്ടതുണ്ട്. ഇപ്പോ കേന്ദ്ര
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന അത്തരം പല ഗവേഷണാധിഷ്ഠിതവും
അല്ലാത്തതുമായ ജോലികള്‍ പലതും iiit,hyderabadഇലോ iisc bangloreഇലോ ആണ്
നടക്കുന്നത്. അവ പലതും ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡുകളാക്കാന്‍
ഗവേഷണകേന്ദ്രങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കിലും, ഇവയുടെ ഉടമസ്ഥരും പ്രധാന
ടെസ്റ്റിങ്ങ് ആള്‍ക്കാരുമായ മന്ത്രാലയത്തിന്റെ തീരുമാനമായിരിക്കും
അന്തിമം. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു് മലയാളത്തിന്റെ
കാര്യത്തിലെങ്കിലും ഓപ്പണ്‍ ഫ്രീ സിസ്റ്റങ്ങളും സംവിധാനങ്ങളും
ഉണ്ടാക്കാന്‍ സംസ്ഥാനം മുന്‍കൈ എടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്.
സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനങ്ങളുടെ റിസോഴ്സുകള്‍ ഉപയോഗിക്കുകയുമാവാം.

ഇത്തരം ആവശ്യങ്ങളെപ്പറ്റിയും നമ്മള്‍ ചിന്തിക്കേണ്ടതാണെന്നു തോന്നുന്നു.
പ്രത്യേകിച്ചും ഭാഷാ കമ്പ്യൂട്ടിങ്ങിന്റെ പലതലത്തിലും കഴിവു
തെളിയിച്ചവര്‍ നമ്മുടെ ഇടയിലുള്ളപ്പോള്‍.

ജിനേഷ്

On Jun 10, 2:22 pm, Anivar Aravind <anivar.arav... at gmail.com> wrote:
> Vimal Joseph wrote:
> > ഇനിയും ധാരാളം ട്രെയിനിങ്ങ് /demo നടക്കാനുണ്ട് SMC ക്ക് തീര്‍ച്ചയായും
> > അതില്‍ ഉള്‍പ്പെട്ട് സ്വതന്ത്ര സോഫ്റ്റ്​വെയറിനെയും സ്വതന്ത്ര മലയാളം
> > കമ്പ്യൂട്ടിങ്ങിനെയും സഹായിക്കേണ്ടതുമുണ്ട്.
>
> > എങ്ങിനെ ഈ പരിപാടികള്‍ മുന്നോട്ട് കൊണ്ട് പോകാം എന്നതിലുള്ള
> > നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും
> > malaya... at space-kerala.org എഴുതി അറിയിക്കുക...
>
> വിമലേ,
>
> മോളില്‍ പറഞ്ഞിരിക്കുന്നതിന്റെ അര്‍ത്ഥം എന്താ?
> സ്വതന്ത്ര മലയാളം കമ്പ്യൂടിങ്ങല്ലേ SMC . അപ്പോ  "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്
> തീര്‍ച്ചയായും അതില്‍ ഉള്‍പ്പെട്ട് സ്വതന്ത്ര സോഫ്റ്റ്​വെയറിനെയും സ്വതന്ത്ര മലയാളം
> കമ്പ്യൂട്ടിങ്ങിനെയും സഹായിക്കേണ്ടതുമുണ്ട്." എന്നു പറഞ്ഞാലെന്താ?
>
> അപ്പോ ആരാ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്?
>
> ആകപ്പാടെ ഗണ്‍ഫ്യൂഷന്‍ ഗണ്‍ഫ്യൂഷന്‍ ..
>
> അനിവര്‍
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list