[smc-discuss] Re: [Fwd: Thrissur Dictionary]

Sebin Jacob sebinajacob at gmail.com
Wed Jun 4 08:40:51 PDT 2008


കോട്ടയത്തു് ഒരു ഭാഗത്തും മച്ചി എന്നതിനു് എതിര്‍ലിംഗമായി മച്ചു എന്നു്
ഉപയോഗിക്കുന്നതായി അറിവില്ല. അടുത്ത സുഹൃത്തിനെ സ്നേഹപൂര്‍വ്വം സംബോധന
ചെയ്യുന്ന പദമാണു് മച്ചു. മച്ചുനന്‍ എന്നതില്‍​ നിന്നാവാം മച്ചു എന്ന പദം
വന്നതു്. അതൊരു പെറ്റ് നെയിം പോലെയാണു് ഉപയോഗത്തിലുള്ളതു്. പെങ്ങളെ കെട്ടിയവനെ
മാത്രമല്ലല്ലോ നമ്മള്‍ അളിയാ എന്നു വിളിക്കുക. അതേപോലെ...

അതേ സമയം രാജീവ് പറഞ്ഞപോലെ ആസ്പെലില്‍ ദേശസ്ഥിതി അനുസരിച്ചുള്ള മാറ്റം
ആവശ്യമാണു്. അതിനു് എളുപ്പം പറയാവുന്ന ചില ഉദാഹരണങ്ങള്‍ നിരത്താം.

൧. കുറിച്ചി : കോട്ടയം ഹോമിയോ മെഡിക്കല്‍ കോളജ് ഇവിടെയാണുള്ളതു് കേരളത്തിലെ
ഏറ്റവും വലിയ ദളിത് കോളനിയായ സചിവോത്തമപുരം കോളനിയും കുറിച്ചിയിലാണു്.
വറുത്തുതിന്നാന്‍ പറ്റുന്ന ഒരു ചെറിയ ഇനം മീനിനും കോട്ടയത്തു് ഇതു തന്നെയാണു്
പേരു്. എന്നാല്‍ ചിലയിടങ്ങളില്‍ സ്ത്രൈണലൈംഗികാവയവത്തിന്റെ പേരാണിതു്.

൨. പൂള: കപ്പയ്ക്ക് പാലക്കാടും മറ്റും പറയുന്ന ഇതേ പേരു് തിരുവനന്തപുരത്തു്
യോനിയുടെ പര്യായമാണു്.

൩. ചാടുക: ഈ പദത്തിനു് കണ്ണൂരും കാസര്‍ഗോഡുമുള്ള അര്‍ത്ഥം എറിയുക എന്നാണെന്നു്
കേട്ടിരിക്കുന്നു. (to) jump എന്ന അര്‍ത്ഥമാണല്ലോ മിക്കയിടത്തും.


- സെബിന്‍

2008/6/4 Rajiv Nair <rajivnair.in at gmail.com>:

> അങ്ങനെ ആണേല്‍ ഇത്തരത്തില്‍ പ്രശ്നമുള്ള  വാക്കുകള് aspell-ml-tvm,
> aspell-ml-ktm, aspell-ml-ekm എന്നൊക്കെ പറഞ്ഞു package ചെയ്യാം ;) ;) ;)
> --
> Rajiv R Nair
>
> "Every one of us is precious in the cosmic perspective. If a human
> disagrees with you, let him live. In a hundred billion galaxies, you will
> not find another. - Carl Sagan"
>
> >
>


-- 
...if I fought with you, if i fell wounded and allowed no one to learn of my
suffering, if I never turned my back to the enemy: Give me your blessing!
(Nikos Kazantzakis)

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080604/b41a2c1b/attachment-0001.htm>


More information about the discuss mailing list