[smc-discuss] Re: [Fwd: Thrissur Dictionary]

Anoop P gnuanu at gmail.com
Wed Jun 4 22:43:17 PDT 2008


2008/6/4 Sebin Jacob <sebinajacob at gmail.com>:

> കോട്ടയത്തു് ഒരു ഭാഗത്തും മച്ചി എന്നതിനു് എതിര്‍ലിംഗമായി മച്ചു എന്നു്
> ഉപയോഗിക്കുന്നതായി അറിവില്ല. അടുത്ത സുഹൃത്തിനെ സ്നേഹപൂര്‍വ്വം സംബോധന
> ചെയ്യുന്ന പദമാണു് മച്ചു. മച്ചുനന്‍ എന്നതില്‍​ നിന്നാവാം മച്ചു എന്ന പദം
> വന്നതു്. അതൊരു പെറ്റ് നെയിം പോലെയാണു് ഉപയോഗത്തിലുള്ളതു്. പെങ്ങളെ കെട്ടിയവനെ
> മാത്രമല്ലല്ലോ നമ്മള്‍ അളിയാ എന്നു വിളിക്കുക. അതേപോലെ...


എനിക്കും ഇതൊരു പുതിയ അറിവായിരുന്നു. ഞാന്‍ ഒരു തൃശ്ശൂരുകാരനായതുകൊണ്ടു്
കക്ഷിയെ(എന്റെ കൂട്ടുകാരനെ) അങ്ങനെ വിളിച്ചു. പക്ഷെ അവന്‍ തിരിച്ച് ചൂടായി,
എന്നിട്ടാണ് ഈ കാര്യം പറഞ്ഞതു്. ചില ഉള്‍ഗ്രാമങ്ങളില്‍ മച്ചു എന്ന പദം ഇങ്ങനെ
ഒരു അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നു്. പക്ഷേ തെക്കന്‍ കേരളത്തില്‍ മച്ചു
എന്ന പദം സുഹൃത്ത് എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നതായി എനിക്കു് അറിവില്ല.


>
>
> അതേ സമയം രാജീവ് പറഞ്ഞപോലെ ആസ്പെലില്‍ ദേശസ്ഥിതി അനുസരിച്ചുള്ള മാറ്റം
> ആവശ്യമാണു്. അതിനു് എളുപ്പം പറയാവുന്ന ചില ഉദാഹരണങ്ങള്‍ നിരത്താം.


ദേശത്തിനനുസരിച്ചു് അര്‍ത്ഥവ്യത്യാസം വരുന്ന വാക്കുകള്‍ക്കുപരി,
അര്‍ത്ഥവ്യത്യാസം വരാത്ത പ്രാദേശികപദങ്ങള്‍(ഉദാ: കീയുക = ഇറങ്ങുക, വടക്കന്‍
മലബാറില്‍ മാത്രം ഉപയോഗിച്ചു് കാണുന്ന ഒരു പദമാണു് ഇതു്) കണ്ടെത്തി
ഉള്‍പ്പെടുത്തുന്നതു് വളരെ നന്നായിരിക്കും


>
> - സെബിന്‍
>
> 2008/6/4 Rajiv Nair <rajivnair.in at gmail.com>:
>
>> അങ്ങനെ ആണേല്‍ ഇത്തരത്തില്‍ പ്രശ്നമുള്ള  വാക്കുകള് aspell-ml-tvm,
>> aspell-ml-ktm, aspell-ml-ekm എന്നൊക്കെ പറഞ്ഞു package ചെയ്യാം ;) ;) ;)
>> --
>> Rajiv R Nair
>>
>
>


-- 
അനൂപ് പനവളപ്പില്‍
read my blog http://gnuism.blogspot.com

►
"I am not a liberator. Liberators do not exist. The people liberate
themselves."
--Ernesto Che Guevara
◄

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080605/f2d79379/attachment-0001.htm>


More information about the discuss mailing list