[smc-discuss] Re: മലയാളം പ്രചരണപരിപാടികള്‍

Sanooj Surendranath sanooj at gmail.com
Sun Jun 29 21:56:45 PDT 2008


വിമല്‍ ,

ഈ ഒരു സംരഭത്തിനു സ്പേസ്-നു സര്‍ക്കാര്‍ ഗ്രാന്റ് വല്ലതും നല്‍കുന്നുണ്ടോ?
ഉണ്ടെങ്കില്‍ ചെയ്യാവുന്ന കുറെ കാര്യങ്ങള്‍:

- അക്ഷയയെ കൂടാതെ കേരളത്തിലെ ഗ്രാമീണ വായനശാലകളേയും ഇതില്‍ ഉള്‍പ്പെടുത്തുക
-വിവിധ കലാലയങ്ങളിലെ  മലയാളം വിഭാഗം അദ്ധ്യാപകരെ ഈ സംരഭത്തെ കുറിച്ചു
ബോധവാന്മാരാക്കുക
-മലയാളത്തിലുള്ള നല്ല സ്വതന്ത്ര സോഫ്റ്റ്വെയറുകളുക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുക

പിന്നെ ഈ പറഞ്ഞ സൈറ്റിലെ(http://malayalam.kerala.gov.in)  വികി എഡിറ്റ്
ചെയ്യാന്‍ പറ്റുന്നില്ലല്ലോ?  അക്കൌണ്ട് ഉണ്ടാക്കാനാണേല് ലിങ്കും  ഇല്ല..
CDit-നും CDAC-നും ഒക്കെ സ്വന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉണ്ടല്ലോ?  അവയുടെ ഒന്നും
ലിങ്ക് കണ്ടില്ല (ഇവയൊക്കെ പ്രയോജനമുള്ളതാണോ എന്നറിയില്ല.. ഒന്നുമില്ലേലും
ജനങ്ങളുടെ tax മണി അല്ലേ? )

-സനൂജ്

2008/6/26 Vimal Joseph <vimalekm at gmail.com>:

> Hello all,
>
> കേരള സര്‍ക്കാറിന്റെ മലയാളം പ്രചരണപരിപാടികള്‍ ഉഷാറായി മുന്നോട്ട്
> നീങ്ങുന്നു. കണ്ണുര്‍ ജില്ലയില്‍ കഴിഞ്ഞ 8 ന് തുടക്കം കുറിച്ച ഈ പരിപാടി
> കൊല്ലം, മലപ്പുറം ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ്. നേരത്തെ ഈ
> list ല്‍ ചര്‍ച്ച ചെയ്തതുപോലെ smc യുടെ പങ്കാളിത്തവും ഇതിന് ആവശ്യമുണ്ട്.
> http://malayalam.kerala.gov.in/index.php/Main_Page ലുള്ള ഈ
> പ്രോജക്ടിന്റെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങളുമായി ചേര്‍ന്നുപോകുന്ന
> എതുതരത്തിലുള്ള പരിപാടികളും നമുക്ക് നടത്താം. മറ്റു എന്തെങ്കിലും
> പ്ലാനുണ്ടെങ്കില്‍ അത് Kerala State IT Mission ലേക്ക് നേരിട്ട് propose
> ചെയ്യാം. ഇതിന് SPACE ന്റെ ഭാഗത്തുനിന്നും എല്ലാ സഹകരണവുമുണ്ടായിരിക്കും.
>
> കൃത്യമായ ഒരു plan ഉം activity list ുമാണ് ഉടന്‍ ആവശ്യം. തല്‍ക്കാലം
> കണ്ണുര്‍, മലപ്പുറം, കൊല്ലം ജില്ലകളിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്
> മുന്‍ഗണന.
>
> എല്ലാവരുടെയും അഭിപ്രായം അറിയിക്കുക. അല്പം വേഗത്തില്‍തന്നെ മുന്നോട്ട്
> പോകേണ്ടതുണ്ട്, ഇപ്പൊ നമുക്ക് ലഭിച്ചിട്ടുള്ള 'ഇടം' പരമാവധി
> ഉപയോഗപ്പെടുത്തണം.
>
> സസ്നേഹം,
>
> ~vimal
>
> --
> Free Software, Free Society
> സ്വതന്ത്ര സോഫ്​റ്റ്​വെയര്‍, സ്വതന്ത്ര സമൂഹം
> <http://fsfs.hipatia.net>
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080630/e9ef1bf0/attachment-0002.htm>


More information about the discuss mailing list