[smc-discuss] Re: മലയാളം പ്രചരണപരിപാടികള്‍

Anivar Aravind anivar.aravind at gmail.com
Sat Jun 28 00:58:08 PDT 2008


Vimal Joseph wrote:
> 2008/6/28 Anivar Aravind <anivar.aravind at gmail.com>:
>> വിമലേ ആദ്യം പറഞ്ഞത് വിട്ടുകളയല്ലേ
>>
>> സര്‍ക്കാരിന്റെ മലയാളം കമ്പ്യൂട്ടിങ്ങ് പരിപാടിയുടെ സാങ്കേതിക അടിത്തറ
>> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഡെവലപ്പര്‍ സമൂഹം നിര്‍മ്മിച്ച
>> സോഫ്റ്റ്‌വെയറുകളാണു് എന്നതല്ലേ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന് ചെയ്യാന്‍
>> കഴിയുന്ന ഏറ്റവും വലിയ പങ്കാളിത്തം. അതു് നിലവിലുണ്ടല്ലോ.. അതിനെ ഐടി മിഷന്‍
>> ഔദ്യോഗികമായി അംഗീകരിക്കുകയാണു് നമ്മുടെ പ്രധാന ആവശ്യം.
> 
> അതു വിട്ടുകളഞ്ഞിട്ടില്ല അനിവര്‍,
> ഞാന്‍ smc യെ represent ചെയ്യുന്ന ഒരാള്‍ തന്നെയാണല്ലോ?? പങ്കെടുക്കുന്ന
> മിക്ക മീറ്റിങ്ങുകളിലും അതിനേപറ്റി സംസാരിക്കാറുമുണ്ട്. വിചാരിക്കുന്നത്ര
> എളുപ്പമുള്ള കാര്യമല്ലത് ധാരാളം സമയവും ഊര്‍ജ്ജവും ഇതിനു വേണം.
> ട്രെയനിങ്ങുകളിലും മറ്റും ഇടപ്പെട്ട് സാവകാശം അംഗീകാരം നേടിയെടുക്കുക
> എന്നതാണ് പ്രായോഗികമായ വഴി. അതിനു വേണ്ടി നമുക്ക് ശ്രമിക്കാം.

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനെ അംഗീകരിക്കേണ്ടത്  പരിശീലകരായല്ല. ഈ പ്രൊജക്റ്റിന്റെ 
അടിത്തറയായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ നിര്‍മ്മാതാക്കളായാണ്. ഒരുപാടുപേരുടെ സമയവും 
ഊര്‍ജ്ജവും തന്നെയാണിത് . അര്‍ഹതപ്പെട്ട അംഗീകാരം മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ.  നിങ്ങള്‍ 
ട്രെയിങ്ങിലിടപെട്ടുകയും സാവകാശം കാട്ടുകയും ചെയ്ത്ല്ലെങ്കില്‍ ഞങ്ങള്‍ അവഗണിച്ചുകൊണ്ടിരിക്കും 
എന്നാണ് ഗവണ്‍മെന്റ് നയമെങ്കില്‍ അതിനെ എതിര്‍ക്കേണ്ടിവരും. പ്രായോഗികത ഒരു വെറും വാക്കല്ല. 
മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രായോഗികത വ്യക്തമായി തെളിയിച്ചുകൊണ്ടു തന്നെയാണ് സ്വതന്ത്ര 
മലയാളം കമ്പ്യൂട്ടിങ്ങ് ഈ ആവശ്യമുന്നയിക്കുന്നത്.  Free Software Resource centre ന്റെയും 
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വതന്ത്രസമൂഹം കോണ്‍ഫറന്‍സിന്റെ ചര്‍ച്ചയിലും കൂടി  അവഗണിച്ചത് 
കണ്ടതുകൊണ്ടാണ് ഇത് ഇങ്ങനെത്തന്നെ  പറയേണ്ടിവരുന്നത്. ഇത് വിമലിനോടല്ല ഗവണ്‍മെന്റിനോടും ഐടി 
മിഷനോടുമുള്ള മറുപടിയാണ്.


> 
>> അതുണ്ടാവാതെ എസ്.എം.സിക്കാര്‍  ഞങ്ങളെ വിളിക്കൂ എന്നു എന്നു പറഞ്ഞ് പേജൊക്കെ
>> ഉണ്ടാക്കുന്നത് മോശമല്ലേ .അതോണ്ട് ഇക്കാര്യം വിട്ടുകളയല്ലേ
>> പിന്നെ സാവന്നയിലെ പ്രൊജക്റ്റ് പേജില്‍ കാണാവുന്ന വിമലുള്‍പ്പെടെയുള്ള എല്ലാ
>> പ്രൊജക്റ്റ് അംഗങ്ങളും ക്ലാസെടുക്കാന്‍ യോഗ്യരാണ്. വേറൊരു ലിസ്റ്റിന്റെ
>> ആവശ്യമുണ്ടോ?
> 
> ഓരോ ജില്ലയിലും അതത് അക്ഷയ ഓഫീസുകളാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും
> നടപ്പാക്കുന്നതും. ഇങ്ങിനെയൊരു ലിസ്റ്റുണ്ടെങ്കില്‍ അവര്‍ക്ക് നമ്മളുമായി
> നേരിട്ട് contact ചെയ്യാന്‍ എളുപ്പമുണ്ടാകും. അക്ഷയ ഓഫീസില്ലുള്ളവരോട്
> സാവന്ന പ്രോജക്ട് പേജില്‍ നോക്കു എന്ന് പറഞ്ഞാല്‍ കാര്യം നടക്കില്ല. ഈ
> ട്രെയിനിങ്ങ് പരിപാടികളിലൂടെ നമുക്ക്  മലയാളം കമ്പ്യൂട്ടറില്‍
> ഉപയോഗിക്കുന്നതിനുള്ള പ്രചരണ പരിപാടികളില്‍ പ്രാധിനിത്യം ഉറപ്പിക്കാം.
> 
> 
അക്ഷയ ഓഫീസുകളാണ് തീരുമാനിക്കുന്നതെങ്കില്‍ അവര്‍ തീര്‍ച്ചയായും നോക്കുക സര്‍ക്കാര്‍ 
malayalam.kerala.gov.in വെബ്സൈറ്റായിരിക്കും. എസ്.എം.സി വിക്കിയില്‍ നോക്കൂ എന്നു 
പറഞ്ഞിട്ടും കാര്യമില്ല.

അതില്‍ തന്നെ മലയാളം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ച് ക്ലാസെടുക്കാവുന്ന സ്വതന്ത്ര മലയാളം 
കമ്പ്യൂട്ടിങ്ങ് അംഗങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെടുത്തുകയാവും അഭികാമ്യം.

SMC  ആവശ്യപ്പെടുന്നത് പരിശീലന പ്രാതിനിധ്യത്തിനായല്ല, ഈ പ്രൊജക്റ്റിനെ എങ്ങനെ 
സഹായിക്കാമെന്നതിനായാണ്. ഭാവിയിലെ മലയാളം കമ്പ്യൂട്ടിങ്ങിന്റെ വളര്‍ച്ചയ്ക്ക് ഈ 
പ്രൊജക്റ്റിനെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനായാണ് . അതിലുപയോഗിക്കുന്ന മലയാളം സ്വതന്ത്ര 
സോഫ്റ്റ്‌വെയറുകള്‍ തന്നെയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രാതിനിധ്യം.



> regards,
> 
> ~vimal
> 


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list