[smc-discuss] Re: [വാര്‍ത്ത] മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണപരിപാടികള്‍ക്കു തുടക്കമായി

Anivar Aravind anivar.aravind at gmail.com
Wed Jun 11 03:32:18 PDT 2008


പ്രിയ വിമല്‍

വിശദീകരണങ്ങള്‍ക്ക് നന്ദി.സ്പേസിനും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനും സ്വതന്ത്ര 
സോഫ്റ്റ്‌വെയറിന്റേയും മലയാളം കമ്പ്യൂട്ടിങ്ങിന്റേയും പ്രചരണത്തിനായി ഒരു പാടുകാര്യങ്ങള്‍ 
ഒന്നിച്ചു  ചെയ്യാനുണ്ട്. ഇത് അതിനിടയിലുണ്ടാക്കുന്ന ചെറിയ ചെറിയ പൊരുത്തക്കേടുകളോ 
ആശയക്കുഴപ്പങ്ങളോ ഒക്കെയായി കണ്ടാല്‍ മതി.വിമലാണെങ്കില്‍ ഇവ രണ്ടിലുമുണ്ടല്ലോ.

Vimal Joseph wrote:
> 2008/6/9 Anivar Aravind <anivar.aravind at gmail.com>:
> 
>> സോഫ്റ്റ്‌വെയറൊക്കെ കമ്മ്യ്യൂണിറ്റി ഉണ്ടാക്കിക്കൊള്ളും  ക്രെഡിറ്റൊക്കെ നമ്മളങ്ങടിച്ചുമാറ്റും
>> എന്നാണ് സമീപനമെങ്കില്‍ പ്രചരണ പരിപാടിക്കുള്ള ആശംസകളോടൊപ്പം തന്നെ ഇക്കാര്യത്തിലുള്ള
>> ശക്തമായ പ്രതിഷേധം അറിയിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല
> 
> അനിവര്‍ പറഞ്ഞത് ശരിയല്ലല്ലോ. SMC Community നിര്‍മ്മിച്ച ഏല്ലാ സോഫ്റ്റ്
> വെയറുകളും പാച്ചുകളും ഫോണ്ടുകളും SMC യുടേതായി തന്നെയാണ്
> http://malayalam.kerala.gov.in ല്‍ കൊടുത്തിരിക്കുന്നത്. ഇനി അത് CD
> യില്‍ Distribute ചെയ്യുകയാണെങ്കിലും SMC ക്ക് ക്രെഡിറ്റ് ചെയ്തിരിക്കും.
> 
> 
>> മലയാളികള്‍ക്കായുള്ള കമ്പ്യൂട്ടിങ്ങ് ശ്രമങ്ങളില്‍ പ്രചരണപ്രവര്‍ത്തങ്ങള്‍ക്കൊപ്പം തന്നെ പ്രധാനമാണ്
>>  ഭാഷാ കമ്പ്യൂട്ടിങ്ങിനുള്ള  ടെക്നിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മാണവും . അതിനെ
>> വ്യക്തമായി ഗവണ്‍മെന്റ് അക്നോളേജ് ചെയ്യണമെന്ന് ഐടി സെക്രട്ടറി വിളിച്ച ഈ പരിപാടിയുടെ
>> പ്ലാനിങ്ങ് മീറ്റിങ്ങില്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നതാണ്.
> 
> ശരി തന്നെ. പക്ഷെ കേരള സര്‍ക്കാരിന്റെ മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയുടെ
> ലക്ഷ്യങ്ങളില്‍
> http://malayalam.kerala.gov.in/index.php/Malayalam_Computing_Project_Objectives
> ഇപ്പോ അതില്ല. ഇതൊരു തുടക്കം മാത്രമാണ്. ഇനിയൂം വളരെ ദൂരം മുന്നോട്ട്
> പോകാനുണ്ട്
> 
> 
>> മലയാളം കമ്പ്യൂട്ടിങ്ങ് വളരാന്‍ കേരളത്തില്‍ നിന്നു തന്നെയാണ് ഡെവലപ്പര്‍മാരുണ്ടായി വരേണ്ടത്.
>> അതിന് മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണത്തോടൊപ്പം തന്നെ ഡെവലപ്പര്‍ കമ്മ്യൂണിറ്റിയേയും
>> പ്രചരിപ്പിക്കേണ്ടതുണ്ട്. ഇത് ഒരു തരത്തിലുള്ള പ്രോത്സാഹന  പ്രക്രിയയാണ്. എന്നാലേ വെറും
>> ഉപഭോക്താവില്‍ നിന്ന് ഉല്‍പ്പാദകനായിമാറുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മൂല്യങ്ങള്‍ക്ക് വ്യക്തമായ
>> പങ്ക് ലഭിക്കുകയുള്ളൂ.. അത് ലിങ്ക് കൊടുക്കുന്നതില്‍ ഒതുങ്ങുന്ന ഒന്നല്ലെന്നും പറഞ്ഞുകൊള്ളട്ടെ
> 
> ഇങ്ങിനെ കൃത്യമായ രൂപരേഖയില്ലാതെ ഒഴുക്കന്‍ മട്ടില്‍ പറയുന്നതില്‍
> അര്‍ഥമില്ല. ഈ പ്രോജക്ടിന്റെ ആദ്യ ഘട്ട ലക്ഷ്യങ്ങളില്‍
> (http://malayalam.kerala.gov.in/index.php/Malayalam_Computing_Project_Objectives)
> ഈ കാര്യങ്ങളൊന്നും പെട്ടിട്ടില്ല. project objective നകത്ത് നില്‍ക്കുന്ന
> ഏതൊക്കെ കാര്യങ്ങളിലാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
> കമ്മ്യൂണിറ്റിക്ക് ഇടപെടാന്‍ കഴിയുക അത് എങ്ങിനെ ചെയ്യാം അതിന് ഈ പദ്ധതി
> എന്ത് സഹായമാണ് നല്‍കേണ്ടത് എന്ന് വ്യക്തമായ ഒരു പ്ലാനാണ് വേണ്ടത്.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ പ്രതിനിധീകരിച്ച് ഞാന്‍ പങ്കെടുത്ത മീറ്റിങ്ങില്‍  ഈ 
പ്രൊജക്റ്റ് ഓബജക്റ്റീവൊന്നും ഉണ്ടായിരുന്നില്ല. ഒരു ഡ്രാഫ്റ്റ് പ്ലാനിനു പുറത്തായിരുന്നു ചര്‍ച്ച. അത് 
ഒഴുക്കന്‍ മട്ടിലുള്ള ഒരു രേഖയായിരുന്നു താനും. ആ മീറ്റിങ്ങിനു ശേഷം യാതൊരു തരത്തിലുള്ള 
കമ്മ്യൂണിക്കേഷനും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനോടോ മീറ്റിങ്ങില്‍ പങ്കെടുത്ത എന്നോടോ 
ഗവണ്‍മെന്റ് / ഐടി മിഷന്‍ നടത്തിയിട്ടില്ല. ഈ പ്രൊജക്റ്റ് ഓബ്ജക്റ്റീവ് ഫൈനലൈസ് ചെയ്യുന്നതിനു 
മുമ്പായിരുന്നു അഭിപ്രായം ചോദിക്കേണ്ടിയിരുന്നത്. ഇങ്ങനെ ഒരു രേഖ ഇപ്പോഴാണ് ആദ്യമായി കാണുന്നത്.

ഈ project objective നകത്ത് SMC യ്ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ ഉടനെ അറിയിക്കാം

അനിവര്‍

>> സ്പേസ് ആണ് സാങ്കേതിക സഹായം നല്‍കുന്ന ഇംപ്ലിമെന്റേഷന്‍ ഏജന്‍സിയെന്നു എന്നറിഞ്ഞപ്പോള്‍
>> തീര്‍ച്ചയായും പ്രതീക്ഷിച്ചതാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനുള്ള അര്‍ഹമായ പങ്കാളിത്തം.
>> അതിതുവരെ കണ്ടില്ലെന്നതില്‍ സങ്കടമുണ്ട്.
> 
> സാങ്കേതിക സഹായം നല്‍കുന്ന ഇംപ്ലിമെന്റേഷന്‍ ഏജന്‍സി മാത്രമാണ് സ്പേസ്.
> നയപരമായ കാര്യങ്ങള്‍ പൂര്‍ണ്ണമായും കേരള സര്‍ക്കാരാണ് തീരുമാനിക്കുന്നത്.
> സ്പേസ് നടത്തുന്ന ടെയിനിങ്ങുകളിലും മറ്റു പരിപാടികളിലും SMC യെ
> പരാമര്‍ശിക്കാന്‍ വിട്ടുപോകാറില്ല. ഇനിയും അത് അങ്ങിനെ തന്നെ
> ആയിരിക്കുകയും ചെയ്യും.
> 
> 
> regards,
> 
> ~vimal
> 
> > 


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list