[smc-discuss] Announcement: New project - Payyans
നെടുമ്പാല ജയ്സെന്‍
jaisuvyas at gmail.com
Tue Jun 3 22:33:22 PDT 2008
ഹൊ, എന്റെ പൊന്നേ... പയ്യന്‍സിന്റെ ഉറവയിലെ (source) കമന്റടി കണ്ട് ചിരിച്ചു
മണ്ണുകപ്പിപ്പോയല്ലോ.. ഈ മണ്ണെല്ലാം കൂടെ ഞാനിനി എവിടെ കൊണ്ടിടുമെന്റെ
തമ്പുരാനെ... :) ഈ തരികിട ആളു ലേശം തരികിട തന്നെ...
2008/6/4 Santhosh Thottingal <santhosh00 at gmail.com>:
> "പയ്യന്‍സ്" പൈത്തണിലെഴുതിയ ഒരു ചെറിയ സോഫ്റ്റ്‌വെയറാണു്. ആസ്കി
> ഫോണ്ടുകളുപയോഗിച്ചു് എഴുതിയ മലയാളത്തെ യൂണിക്കോഡിലേക്കാക്കുകയാണു്
> പയ്യന്റെ പണി. ടെക്സ്റ്റ്, html, pdf എന്നീ ഫോര്‍മാറ്റിലുള്ള ഫയലുകളെ
> യൂണിക്കോഡാക്കി മാറ്റാന്‍ പയ്യനു കഴിയും.
>
> പയ്യനാണെങ്കിലും ചില്ലറ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവനാണു്.
> പയ്യന്‍സിന്റെ ആദ്യ പരിപാടി കേരളപാണിനീയത്തിനെ യൂണിക്കോഡ്
> മലയാളത്തിലാക്കുകയായിരുന്നു. ദാ ഇവിടെയുള്ള [1] ആസ്കി സംഭവത്തെ
> യൂണീക്കോഡാക്കിയാണു് പയ്യന്‍ ടെസ്റ്റ് ചെയ്തതു്. യൂണിക്കോഡായ
> കേരളപാണിനീയം http://ml.wikisource.org/wiki/കേരളപാണിനീയം എന്ന പേജില്‍
> വിക്കിഗ്രന്ഥശാലയില്‍ വിക്കി ഫോര്‍മാറ്റിങ്ങ് ചെയ്തുകൊണ്ടിരിക്കുന്നു.
> വലിയ പുസ്തകമായതുകൊണ്ടു് താത്പര്യമുള്ളവരുടെ സഹായം അതിന്റെ
> ഫോര്‍മാറ്റിങ്ങ്, അക്ഷരത്തെറ്റു് തിരുത്തല്‍ എന്നിവയ്ക്കു
> അഭ്യര്‍ത്ഥിയ്ക്കുന്നു.
>
> പയ്യന്‍സിന്റെ അടുത്ത പ്രൊജക്ട് PDF ഫോര്‍മാറ്റില്‍ ഉള്ള 'ഇന്ദുലേഖ'യെ
> യൂണിക്കോഡ് ആക്കുകയാണു്. . കേരളപാണിനീയത്തിനു ശേഷം അതും വിക്കി
> ഗ്രന്ഥശാലയില്‍ ഉടന്‍ എത്തും.വിക്കി ഗ്രന്ഥശാലയുമായി സഹകരിച്ചു് കൂടുതല്‍
> പുസ്തകങ്ങള്‍ യൂണിക്കോഡിലേക്കാക്കാന്‍ പദ്ധതിയുണ്ടു്.
>
> മലയാള നോവല്‍ സാഹിത്യ ചരിത്രത്തിന്റെ തുടക്കമെന്നു
> വിശേഷിപ്പിക്കപ്പെടുന്ന ചന്തുമേനോന്റെ 'ഇന്ദുലേഖ' പീഡിഎഫില്‍ നിന്നും
> യൂണിക്കോഡ് ആക്കിയതിന്റെ അപൂര്‍ണ്ണമായ ഒരു പതിപ്പ് ദാ ഇവിടെ:
> http://santhosh00.googlepages.com/Indulekha.tar.gz
>
> ഇന്‍സ്റ്റാളേഷനും മറ്റുവിവരങ്ങള്‍ക്കും
> http://fci.wikia.com/wiki/SMC/Payyans എന്ന പേജ് സന്ദര്‍ശിക്കുക
> ആദ്യപതിപ്പായതുകൊണ്ടു് ചില്ലറപ്രശ്നങ്ങള്‍ കണ്ടേക്കാം. വിന്‍ഡോസിലും ഇതു
> പ്രവര്‍ത്തിക്കും. പക്ഷേ ഇപ്പോള്‍ ഇന്‍സ്റ്റാളര്‍ ഗ്നു/ലിനക്സിന്നു
> മാത്രമേ ഉള്ളൂ. വിന്‍ഡോസ് ഉപയോഗിക്കുന്ന പൈത്തണ്‍ അറിയാവുന്നവര്‍ക്ക് അതു
> ശരിയാക്കാം
>
>
>
> Developed by: Santhosh Thottingal and Nishan Naseer
> License: GPL V3+
>
> Thanks to Shiju Alex and Others in ml.wikisource for formatting the
> content. It is not complete and we are looking for more volunteers..
>
>
> നന്ദി
> സന്തോഷ്.
>
> [1]
> http://www.malayalamresourcecentre.org/Mrc/literature/keralapaanineeyam/panineeyam.html
>
> >
>
--
(`'·.¸(`'·.¸ ¸.·'´)¸.·'´)
«´¨`·*Jaisen.*..´¨`»
(¸.·'´(¸.·'´ `'·.¸)`'·.¸)
¸.·´
( `·.¸
`·.¸ )
¸.·)´
(.·´
( `v´ )
`v´
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080604/fb48ed29/attachment-0002.htm>
More information about the discuss
mailing list