[smc-discuss] Announcement: New project - Payyans

Santhosh Thottingal santhosh00 at gmail.com
Tue Jun 3 21:40:16 PDT 2008


"പയ്യന്‍സ്" പൈത്തണിലെഴുതിയ ഒരു ചെറിയ സോഫ്റ്റ്‌വെയറാണു്. ആസ്കി
ഫോണ്ടുകളുപയോഗിച്ചു് എഴുതിയ മലയാളത്തെ യൂണിക്കോഡിലേക്കാക്കുകയാണു്
പയ്യന്റെ പണി. ടെക്സ്റ്റ്, html, pdf എന്നീ ഫോര്‍മാറ്റിലുള്ള ഫയലുകളെ
യൂണിക്കോഡാക്കി മാറ്റാന്‍ പയ്യനു കഴിയും.

പയ്യനാണെങ്കിലും ചില്ലറ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവനാണു്.
പയ്യന്‍സിന്റെ ആദ്യ പരിപാടി കേരളപാണിനീയത്തിനെ യൂണിക്കോഡ്
മലയാളത്തിലാക്കുകയായിരുന്നു. ദാ ഇവിടെയുള്ള [1] ആസ്കി സംഭവത്തെ
യൂണീക്കോഡാക്കിയാണു് പയ്യന്‍ ടെസ്റ്റ് ചെയ്തതു്. യൂണിക്കോഡായ
കേരളപാണിനീയം http://ml.wikisource.org/wiki/കേരളപാണിനീയം എന്ന പേജില്‍
വിക്കിഗ്രന്ഥശാലയില്‍ വിക്കി ഫോര്‍മാറ്റിങ്ങ്  ചെയ്തുകൊണ്ടിരിക്കുന്നു.
വലിയ പുസ്തകമായതുകൊണ്ടു് താത്പര്യമുള്ളവരുടെ സഹായം അതിന്റെ
ഫോര്‍മാറ്റിങ്ങ്, അക്ഷരത്തെറ്റു് തിരുത്തല്‍ എന്നിവയ്ക്കു
അഭ്യര്‍ത്ഥിയ്ക്കുന്നു.

പയ്യന്‍സിന്റെ അടുത്ത പ്രൊജക്ട് PDF ഫോര്‍മാറ്റില്‍ ഉള്ള 'ഇന്ദുലേഖ'യെ
യൂണിക്കോഡ് ആക്കുകയാണു്. . കേരളപാണിനീയത്തിനു ശേഷം അതും വിക്കി
ഗ്രന്ഥശാലയില്‍ ഉടന്‍ എത്തും.വിക്കി ഗ്രന്ഥശാലയുമായി സഹകരിച്ചു് കൂടുതല്‍
പുസ്തകങ്ങള്‍ യൂണിക്കോഡിലേക്കാക്കാന്‍ പദ്ധതിയുണ്ടു്.

മലയാള നോവല്‍ സാഹിത്യ ചരിത്രത്തിന്റെ തുടക്കമെന്നു
വിശേഷിപ്പിക്കപ്പെടുന്ന ചന്തുമേനോന്റെ 'ഇന്ദുലേഖ' പീഡിഎഫില്‍ നിന്നും
യൂണിക്കോഡ് ആക്കിയതിന്റെ അപൂര്‍ണ്ണമായ ഒരു പതിപ്പ് ദാ ഇവിടെ:
http://santhosh00.googlepages.com/Indulekha.tar.gz

ഇന്‍സ്റ്റാളേഷനും മറ്റുവിവരങ്ങള്‍ക്കും
http://fci.wikia.com/wiki/SMC/Payyans എന്ന പേജ് സന്ദര്‍ശിക്കുക
ആദ്യപതിപ്പായതുകൊണ്ടു് ചില്ലറപ്രശ്നങ്ങള്‍ കണ്ടേക്കാം. വിന്‍ഡോസിലും ഇതു
പ്രവര്‍ത്തിക്കും. പക്ഷേ ഇപ്പോള്‍ ഇന്‍സ്റ്റാളര്‍ ഗ്നു/ലിനക്സിന്നു
മാത്രമേ ഉള്ളൂ. വിന്‍ഡോസ് ഉപയോഗിക്കുന്ന പൈത്തണ്‍ അറിയാവുന്നവര്‍ക്ക് അതു
ശരിയാക്കാം



Developed by: Santhosh Thottingal and Nishan Naseer
License: GPL V3+

Thanks to Shiju Alex and Others in ml.wikisource for formatting the
content. It is not complete and we are looking for more volunteers..


നന്ദി
സന്തോഷ്.

[1] http://www.malayalamresourcecentre.org/Mrc/literature/keralapaanineeyam/panineeyam.html

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list