കെഡിഇ 4.2 മലയാളം ഉള്‍ക്കൊള്ളുന്ന രണ്ടാമത്തെ പതിപ്പാകും
Praveen A
pravi.a at gmail.com
Sun Nov 16 17:22:23 PST 2008
പ്രിയമുള്ളവരേ,
കെഡിഇബേസ് ഇന്നു് 75% ശതമാനം തികഞ്ഞതോടെ കെഡിഇ 4.2 പതിപ്പിലും മലയാളം
തുടര്‍ന്നും ഉള്‍ക്കൊള്ളുമെന്നു് നമ്മള്‍ ഉറപ്പു് വരുത്തിയിരിയ്ക്കുന്നു.
ഈ നേട്ടം കൈവരിയ്ക്കാന്‍ പ്രയത്നിച്ച ഓരോരുത്തര്‍ക്കും നന്ദി. ഒരു
പതിപ്പിറങ്ങുന്നതിനു് ഇത്രയും മുമ്പു് തന്നെ (കെഡിഇ 4.2 ജനുവരിയില്‍
പുറത്തിറങ്ങും) ആവശ്യമായ പരിഭാഷ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതു്
നമുക്കാദ്യമായാണു്. അതു് കൊണ്ടു് തന്നെ ഇതു് നമുക്കു് പരിഭാഷയുടെ
ഗുണനിലവാരത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ നമുക്കവസരം നല്‍കുന്നു.
കെഡിഇബേസ് 100% പൂര്‍ത്തിയാക്കുവാനും പരിഭാഷയുടെ ഗുണനിലവാരം
കൂട്ടുവാനുമുള്ള പ്രയത്നങ്ങളില്‍ മുഴുകാം.
നിങ്ങളിതുവരേയും പരിഭാഷാ യത്നത്തില്‍ പങ്കു് ചേര്‍ന്നിട്ടില്ലെങ്കില്‍
ഇതൊരു സുവര്‍ണ്ണാവസരമാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ മലയാളം പിന്തുണ
ഉറപ്പു് വരുത്തുന്നതോടൊപ്പം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിനു്
സംഭാവന നല്‍കാനുള്ള ഏറ്റവും എളുപ്പമുള്ളൊരു വഴിയാണു്.
നിങ്ങള്‍ ചെയ്യേണ്ടതിത്രമാത്രം
താഴെ കൊടുത്തിരിയ്ക്കുന്ന താളിലെ പൂര്‍ത്തിയാകാത്ത ഏതെങ്കിലും
ഫയലെടുത്തു് പൂര്‍ത്തിയാക്കാന്‍ ശ്രമിയ്ക്കാം
http://l10n.kde.org/stats/gui/trunk-kde4/team/ml/kdebase/
തുടങ്ങുന്നതിനു് മുമ്പു് വേറെ ആരെങ്കലും എടുത്തിട്ടുണ്ടോ എന്നറിയാന്‍
http://fci.wikia.com/wiki/KDE/malayalam എന്ന താളീല്‍ നോക്കുക.
വേറെ ആരും എടുത്തിട്ടില്ലെങ്കില്‍ ആ ഫയലിനൊപ്പം നിങ്ങളുടെ പേരു് അവിടെ
നല്‍കുക. ആരെങ്കിലും ആ ഫയല്‍
പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്നുണ്ടെങ്കില്‍
മുകളിലത്തെ കണ്ണിയില്‍ നിന്നും വേറൊരെണ്ണം എടുക്കുക.
നേരത്തെ പങ്കെടുത്തിട്ടുള്ളവര്‍ ഒരു കൈ സഹായം നല്‍കുകയാണെങ്കല്‍ നമുക്കു്
100% പൂര്‍ത്തിയാക്കാനുള്ള പ്രയത്നത്തില്‍ മുഴുകാം.
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
More information about the discuss
mailing list