[smc-discuss] Re: Fwd: [ilug-tvm] some news from mangalam
Sreejith
sreejithsmadhavan at gmail.com
Sun Nov 16 03:36:01 PST 2008
The home page of the event doesn't show Navell's name in Sponsors list!!
They removed it or What?
http://nfm2008.atps.in/
But its clearly visible in the inauguration photos.
"Sarkkar" avarude adutha samsthanathala sammelanathinu' Bushine
konduvarumayirikyum!!
-Sreejith
2008/11/16 Sebin Jacob <sebinajacob at gmail.com>
> സ്വതന്ത്ര സോഫ്റ്റ്വെയറിനു് തീര്‍ച്ചയായും രാഷ്ട്രീയമുണ്ടു്. ദുഷിച്ച
> കക്ഷിരാഷ്ട്രീയത്തില്‍ അഭിരമിക്കുന്നവര്‍ക്കു് രാഷ്ട്രീയത്തിന്റെ അര്‍ത്ഥം
> പിടികിട്ടില്ലെങ്കിലും... അതു് ഇവിടെയല്ലാതെ കടത്തിണ്ണയിലാണോ പറയേണ്ടതു്? ഒരു
> പത്രവും വെറുതെ വാര്‍ത്ത കൊടുക്കില്ല. ഐകെഎമ്മിന്റെ തലപ്പത്തിരുന്നു്
> പഞ്ചായത്തു് കമ്പ്യൂട്ടറൈസേഷന്‍ വിന്‍ഡോസിലൂടെ ആക്കുകയും മൈക്കിനു്
> മുന്നിലിരുന്നു് ഫ്രീ സോഫ്റ്റ്വെയര്‍ എന്നു പറയുകയും ചെയ്യുന്നതു് ചിലര്‍ക്കു്
> പഥ്യമാവും. മോണോയിലൂടെ സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങളെ തന്നെ കോക്കിരി കാണിച്ച
> നോവെലിനെ ഇത്തരമൊരു പരിപാടിയുടെ സ്പോണ്‍സര്‍ ആക്കിയതു് എന്തു രാഷ്ട്രീയമാണു
> സാര്‍?
>
>
>
> 2008/11/16 Murali Paramu <ipmurali at gmail.com>
>
> ഇതൊരു വിഷയമാക്കി ഇവിടെ ചര്‍ച്ച ചെയ്യണോ?
>> പത്രങ്ങള്‍ സെന്‍സേഷന്‍ വാര്‍ത്തകള്‍ക്കായി കാത്തിരിക്കുന്നു,
>> ഇല്ലെങ്കില്‍ സെന്‍സേഷന്‍ വാര്‍ത്തകള്‍ സ്വന്തമായുണ്ടാക്കുന്നു.
>> രണ്ട് പത്രങ്ങള്‍ ആവര്‍ത്തിച്ചാല്‍ കുറെ പേരെങ്കിലും വിശ്വസിക്കുന്നു.
>>
>> സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ കക്ഷി രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച
>> ഇവിടെ വേണ്ടെന്നാണെന്റെ പക്ഷം,
>> വേണമെങ്കില്‍ അതിനൊരു ഗ്രൂപ്പ് വേറെ ഉണ്ടാക്കുന്നതല്ലെ അഭികാമ്യം.
>>
>> എന്താണ് കൂട്ടുകാരെ അഭിപ്രായം.
>>
>> ഐ.പി.മുരളി.
>>
>>
>>
>> On Nov 16, 1:40 pm, .Keralafarmer <chandrasekharan.n... at gmail.com>
>> wrote:
>> > അപ്പോള്‍ സംഗതി ശരിതന്നെ.
>> >
>> > 16 November 2008 2:19 PM ന്, Sebin Jacob <sebinaja... at gmail.com> എഴുതി:
>> >
>> > > ഈ വിഷയത്തില്‍ ന്യൂ ഏജ് ബിസിനസ് ദിനപത്രത്തില്‍ ഒക്ടോബര്‍ 16ന് നല്‍കിയ
>> > > വാര്‍ത്ത ചുവടെ:
>> >
>> > > എഫ്എസ്എഫ് പിടിച്ചെടുക്കാന്‍
>> > > സിപിഐ(എം) ശ്രമം
>> >
>> > > റിച്ചാര്‍ഡ് സ്റ്റോള്‍മാന്‍ തുടക്കമിട്ട ഫ്രീ സോഫ്റ്റ്വെയര്‍ ഫൌണ്ടഷന്റെ
>> > > ഇന്ത്യ ചാപ്റ്റര്‍ പിടിച്ചെടുക്കാന്‍ സിപിഐ(എം) ശ്രമം തുടങ്ങി.
>> വര്‍ഷങ്ങള്‍
>> > > നീണ്ട അരങ്ങൊരുക്കത്തിലൂടെ സിപിഐ നിയന്ത്രണത്തിലായിരുന്ന കര്‍ഷകസംഘം
>> ഹൈജാക്ക്
>> > > ചെയ്യാന്‍ മുമ്പ് പയറ്റിയ അതേ തന്ത്രമാണ് സിപിഐ(എം) ഇക്കാര്യത്തിലും
>> > > കൈക്കൊള്ളുന്നത്. അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കുമിടയില്‍ വലിയ
>> > > ആശയക്കുഴപ്പമുണ്ടാക്കിയും സംഘടനയുടെ എല്ലാത്തലങ്ങളിലും ആശയപരമായ ഛിദ്രം
>> > > സൃഷ്ടിച്ചും ക്രമേണ കൈപ്പിടിയിലൊതുക്കാനാണ് നീക്കം. മുമ്പ് കേരള ശാസ്ത്ര
>> > > സാഹിത്യ പരിഷത്തിനെ സിപിഐ(എം) വരുതിയിലാക്കിയതും സമാനമായ
>> > > തന്ത്രങ്ങളിലൂടെയായിരുന്നു.
>> >
>> > > എഫ്എസ്എഫ് ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ കിരണ്‍ ചന്ദ്രയാണ്
>> സംഘടനയില്‍
>> > > സിപിഐഎമ്മിന്റെ പിടിമുറുക്കത്തിന് കരുക്കള്‍ നീക്കുന്നവരില്‍ പ്രമുഖന്‍
>> > > എന്നറിയുന്നു. ആന്ധ്രപ്രദേശിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍
>> പ്രസ്ഥാനത്തിന്റെ
>> > > അമരക്കാരിലൊരാളായ കിരണ്‍ ചന്ദ്ര സിപിഐ(എം) കേന്ദ്രനേതൃത്വത്തിന്റെ ഐടി
>> > > ഉപദേഷ്ടാക്കളിലൊരാളാണെന്ന് എഫ്എസ്എഫിന്റെ സജീവ പ്രവര്‍ത്തകര്‍
>> വിശ്വസിക്കുന്നു.
>> > > തെലുഗിലെ സിപിഐ(എം) മുഖപത്രമായ പ്രജാശക്തിയുടെ തലപ്പത്തുള്ളയാളാണത്രേ
>> കിരണ്‍
>> > > ചന്ദ്ര.
>> >
>> > > എഫ്എസ്എഫിന്റെ കൂടി സംഘാടനത്തില്‍ ഹൈദരാബാദ് സര്‍വ്വകലാശാലയുമായി
>> ചേര്‍ന്ന്
>> > > കഴിഞ്ഞവര്‍ഷം ഹൈദരാബാദില്‍ നടന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍
>> പ്രസ്ഥാനത്തിന്റെ
>> > > ദേശീയ സമ്മേളനം യഥാര്‍ത്ഥത്തില്‍ സംഘടിപ്പിച്ചത് സ്വേഛ എന്ന സംഘടനയാണെന്ന
>> വാദം
>> > > ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. സമ്മേളനത്തില്‍ പ്രധാന സംഘാടനകനായിരുന്ന
>> എഫ്എസ്എഫ്
>> > > ഡയറക്ടര്‍ ബോര്‍ഡംഗം കിരണ്‍ ചന്ദ്ര, എഫ്എസ്എഫിനെ പ്രതിനിധീകരിച്ചല്ല,
>> സ്വേഛയെ
>> > > പ്രതിനിധീകരിച്ചാണ് പങ്കെടുത്തതെന്നാണ് വാദം. അതേ സമയം എഫ്എസ്എഫിന്റെ
>> > > ലെറ്റര്‍പാഡ് ഉപയോഗിച്ചായിരുന്നു, അന്ന് സമ്മേളനാവശ്യത്തിനായി വിവിധ
>> > > സര്‍വ്വകലാശാലകളിലേക്ക് എഴുത്തുകുത്തുകള്‍ നടന്നത്.
>> >
>> > > കേരളത്തിലെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പോലെ സ്വതന്ത്ര
>> സോഫ്റ്റ്വെയര്‍
>> > > വികസിപ്പിക്കാനും ഉപയോഗം പ്രോത്സാഹിപ്പിക്കാനും ആയി ഹൈദരാബാദ്
>> കേന്ദ്രമായി
>> > > രൂപീകരിച്ച സംഘടനയാണ് സ്വേഛ. കിരണ്‍ ചന്ദ്ര സ്വേഛയുടെയും ഭാരവാഹിയാണ്.
>> >
>> > > സെപ്തംബര്‍ 21ന് ചെന്നൈയില്‍ സംഘടിപ്പിച്ച 'ഫ്രീഡം ആന്‍ഡ്
>> സോഫ്റ്റ്വെയര്‍'
>> > > എന്ന പരിപാടിയാണ് സംഘടനയിലെ ഛിദ്രം മറനീക്കി പുറത്തുകൊണ്ടുവന്നത്. ചെന്നൈ
>> > > മേയര്‍ എം സുബ്രഹ്മണ്യന്‍, ദ ഹിന്ദു പത്രാധിപരായ എന്‍ റാം, പശ്ചിമ
>> ബംഗാള്‍ ഐടി
>> > > മന്ത്രി ദേബേഷ് ദാസ്, എഫ്എസ്എഫ് ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗം കിരണ്‍
>> ചന്ദ്ര,
>> > > ഡല്‍ഹി സയന്‍സ് ഫോറം സെക്രട്ടറി പ്രബീര്‍ പുരകായസ്ത തുടങ്ങിയവരെ മുഖ്യ
>> > > പ്രഭാഷകരായി നിശ്ചയിച്ച ചടങ്ങ് സംഘടിപ്പിച്ചത് തമിഴ്നാട്ടിലെ സിപിഐ(എം)
>> > > ഘടകമായിരുന്നു. ചടങ്ങില്‍ വച്ച് എഫ്എസ്എഫ് തമിഴ്നാടിന്റെ ലോഗോ പ്രകാശനം
>> > > ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. രാജ്യാടിസ്ഥാനത്തിലല്ലാതെ
>> > > സംസ്ഥാനാടിസ്ഥാനത്തില്‍ എഫ്എസ്എഫ് ഘടകങ്ങള്‍ ലോകത്തൊരിടത്തും
>> > > നിലവിലില്ലെന്നിരിക്കെ എഫ്എസ്എഫ് പിളര്‍ത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ്
>> ഇത്
>> > > വിലയിരുത്തപ്പെട്ടത്. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകരുടെ
>> > > ഇടപെടല്‍ മൂലം സംഘടനയുടെ പേര് ഫ്രീ സോഫ്റ്റ്വെയര്‍ ഫോറം, തമിഴ്നാട്
>> എന്നാക്കി
>> > > മാറ്റുകയായിരുന്നു. അപ്പോഴും ചുരുക്കപ്പേര്‍ നിലനിര്‍ത്തി - എഫ്എസ്എഫ്.
>> >
>> > > തമിഴ് കമ്പ്യൂട്ടിങ് ലോക്കലൈസേഷന്‍ ഗ്രൂപ്പിന്റെ അറിവുകൂടാതെ
>> സംഘടിപ്പിച്ച
>> > > പരിപാടിയില്‍ ഗ്നൂ ലിനക്സിലന്റെ ഒരു തമിഴ് വിതരണത്തിനായുള്ള പ്രോജക്ട്
>> > > പ്രഖ്യാപിക്കപ്പെട്ടു. സിഡിറ്റിന്റെ വിവാദമായ ബോസ് ലിനക്സിലുള്‍പ്പടെ
>> > > റെഡ്ഹാറ്റും ഫെഡോറയും ഡേബിയനും ഉബുണ്ടുവും അടക്കം പ്രമുഖ ലിനക്സ്
>> > > ഡിസ്ട്രിബ്യൂഷനുകളിലെല്ലാം സമ്പൂര്‍ണ്ണ തമിഴ് സപ്പോര്‍ട്ട്
>> ഉണ്ടായിരിക്കെ,
>> > > എഫ്എസ്എഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടി പങ്കെടുത്ത ഒരു പരിപാടിയില്‍
>> > > മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഇത്തരം ഒരു നീക്കം നടന്നതും
>> വിവാദമായിരുന്നു.
>> > > വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന ബംഗാളില്‍ പഞ്ചായത്ത്
>> കമ്പ്യൂട്ടറൈസേഷന്‍
>> > > പ്രോജക്ടിന് സ്വതന്ത്രസോഫ്റ്റ്വെയര്‍ പരിഗണിക്കുക പോലും ചെയ്യാതെ
>> > > മൈക്രോസോഫ്റ്റിന്റെയും എഎംഡിയുടെയും സഹായത്തോടെ
>> >
>> > ...
>> >
>> > read more »
>>
>>
>
>
> --
> ...if I fought with you, if i fell wounded and allowed no one to learn of
> my suffering, if I never turned my back to the enemy: Give me your blessing!
> (Nikos Kazantzakis)
>
> >
>
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081116/6d6cee1a/attachment-0001.htm>
More information about the discuss
mailing list