[smc-discuss] Re: Fwd: [ilug-tvm] some news from mangalam

Sebin Jacob sebinajacob at gmail.com
Sun Nov 16 02:51:15 PST 2008


സ്വതന്ത്ര സോഫ്റ്റ്വെയറിനു് തീര്‍ച്ചയായും രാഷ്ട്രീയമുണ്ടു്. ദുഷിച്ച
കക്ഷിരാഷ്ട്രീയത്തില്‍ അഭിരമിക്കുന്നവര്‍ക്കു് രാഷ്ട്രീയത്തിന്റെ അര്‍ത്ഥം
പിടികിട്ടില്ലെങ്കിലും... അതു് ഇവിടെയല്ലാതെ കടത്തിണ്ണയിലാണോ പറയേണ്ടതു്? ഒരു
പത്രവും വെറുതെ വാര്‍ത്ത കൊടുക്കില്ല. ഐകെഎമ്മിന്റെ തലപ്പത്തിരുന്നു്
പഞ്ചായത്തു് കമ്പ്യൂട്ടറൈസേഷന്‍ വിന്‍ഡോസിലൂടെ ആക്കുകയും മൈക്കിനു്
മുന്നിലിരുന്നു് ഫ്രീ സോഫ്റ്റ്വെയര്‍ എന്നു പറയുകയും ചെയ്യുന്നതു് ചിലര്‍ക്കു്
പഥ്യമാവും. മോണോയിലൂടെ സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങളെ തന്നെ കോക്കിരി കാണിച്ച
നോവെലിനെ ഇത്തരമൊരു പരിപാടിയുടെ സ്പോണ്‍സര്‍ ആക്കിയതു് എന്തു രാഷ്ട്രീയമാണു
സാര്‍?



2008/11/16 Murali Paramu <ipmurali at gmail.com>

> ഇതൊരു വിഷയമാക്കി ഇവിടെ ചര്‍ച്ച ചെയ്യണോ?
> പത്രങ്ങള്‍ സെന്‍സേഷന്‍ വാര്‍ത്തകള്‍ക്കായി കാത്തിരിക്കുന്നു,
> ഇല്ലെങ്കില്‍ സെന്‍സേഷന്‍ വാര്‍ത്തകള്‍ സ്വന്തമായുണ്ടാക്കുന്നു.
> രണ്ട് പത്രങ്ങള്‍ ആവര്‍ത്തിച്ചാല്‍ കുറെ പേരെങ്കിലും വിശ്വസിക്കുന്നു.
>
> സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ കക്ഷി രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച
> ഇവിടെ വേണ്ടെന്നാണെന്റെ പക്ഷം,
> വേണമെങ്കില്‍ അതിനൊരു ഗ്രൂപ്പ് വേറെ ഉണ്ടാക്കുന്നതല്ലെ അഭികാമ്യം.
>
> എന്താണ് കൂട്ടുകാരെ അഭിപ്രായം.
>
> ഐ.പി.മുരളി.
>
>
>
> On Nov 16, 1:40 pm, .Keralafarmer <chandrasekharan.n... at gmail.com>
> wrote:
> > അപ്പോള്‍ സംഗതി ശരിതന്നെ.
> >
> > 16 November 2008 2:19 PM ന്, Sebin Jacob <sebinaja... at gmail.com> എഴുതി:
> >
> > > ഈ വിഷയത്തില്‍ ന്യൂ ഏജ് ബിസിനസ് ദിനപത്രത്തില്‍ ഒക്ടോബര്‍ 16ന് നല്‍കിയ
> > > വാര്‍ത്ത ചുവടെ:
> >
> > > എഫ്എസ്എഫ് പിടിച്ചെടുക്കാന്‍
> > > സിപിഐ(എം) ശ്രമം
> >
> > > റിച്ചാര്‍ഡ് സ്റ്റോള്‍മാന്‍ തുടക്കമിട്ട ഫ്രീ സോഫ്റ്റ്വെയര്‍ ഫൌണ്ടഷന്റെ
> > > ഇന്ത്യ ചാപ്റ്റര്‍ പിടിച്ചെടുക്കാന്‍ സിപിഐ(എം) ശ്രമം തുടങ്ങി.
> വര്‍ഷങ്ങള്‍
> > > നീണ്ട അരങ്ങൊരുക്കത്തിലൂടെ സിപിഐ നിയന്ത്രണത്തിലായിരുന്ന കര്‍ഷകസംഘം
> ഹൈജാക്ക്
> > > ചെയ്യാന്‍ മുമ്പ് പയറ്റിയ അതേ തന്ത്രമാണ് സിപിഐ(എം) ഇക്കാര്യത്തിലും
> > > കൈക്കൊള്ളുന്നത്. അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കുമിടയില്‍ വലിയ
> > > ആശയക്കുഴപ്പമുണ്ടാക്കിയും സംഘടനയുടെ എല്ലാത്തലങ്ങളിലും ആശയപരമായ ഛിദ്രം
> > > സൃഷ്ടിച്ചും ക്രമേണ കൈപ്പിടിയിലൊതുക്കാനാണ് നീക്കം. മുമ്പ് കേരള ശാസ്ത്ര
> > > സാഹിത്യ പരിഷത്തിനെ സിപിഐ(എം) വരുതിയിലാക്കിയതും സമാനമായ
> > > തന്ത്രങ്ങളിലൂടെയായിരുന്നു.
> >
> > > എഫ്എസ്എഫ് ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ കിരണ്‍ ചന്ദ്രയാണ്
> സംഘടനയില്‍
> > > സിപിഐഎമ്മിന്റെ പിടിമുറുക്കത്തിന് കരുക്കള്‍ നീക്കുന്നവരില്‍ പ്രമുഖന്‍
> > > എന്നറിയുന്നു. ആന്ധ്രപ്രദേശിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ
> > > അമരക്കാരിലൊരാളായ കിരണ്‍ ചന്ദ്ര സിപിഐ(എം) കേന്ദ്രനേതൃത്വത്തിന്റെ ഐടി
> > > ഉപദേഷ്ടാക്കളിലൊരാളാണെന്ന് എഫ്എസ്എഫിന്റെ സജീവ പ്രവര്‍ത്തകര്‍
> വിശ്വസിക്കുന്നു.
> > > തെലുഗിലെ സിപിഐ(എം) മുഖപത്രമായ പ്രജാശക്തിയുടെ തലപ്പത്തുള്ളയാളാണത്രേ
> കിരണ്‍
> > > ചന്ദ്ര.
> >
> > > എഫ്എസ്എഫിന്റെ കൂടി സംഘാടനത്തില്‍ ഹൈദരാബാദ് സര്‍വ്വകലാശാലയുമായി
> ചേര്‍ന്ന്
> > > കഴിഞ്ഞവര്‍ഷം ഹൈദരാബാദില്‍ നടന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍
> പ്രസ്ഥാനത്തിന്റെ
> > > ദേശീയ സമ്മേളനം യഥാര്‍ത്ഥത്തില്‍ സംഘടിപ്പിച്ചത് സ്വേഛ എന്ന സംഘടനയാണെന്ന
> വാദം
> > > ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. സമ്മേളനത്തില്‍ പ്രധാന സംഘാടനകനായിരുന്ന
> എഫ്എസ്എഫ്
> > > ഡയറക്ടര്‍ ബോര്‍ഡംഗം കിരണ്‍ ചന്ദ്ര, എഫ്എസ്എഫിനെ പ്രതിനിധീകരിച്ചല്ല,
> സ്വേഛയെ
> > > പ്രതിനിധീകരിച്ചാണ് പങ്കെടുത്തതെന്നാണ് വാദം. അതേ സമയം എഫ്എസ്എഫിന്റെ
> > > ലെറ്റര്‍പാഡ് ഉപയോഗിച്ചായിരുന്നു, അന്ന് സമ്മേളനാവശ്യത്തിനായി വിവിധ
> > > സര്‍വ്വകലാശാലകളിലേക്ക് എഴുത്തുകുത്തുകള്‍ നടന്നത്.
> >
> > > കേരളത്തിലെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പോലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍
> > > വികസിപ്പിക്കാനും ഉപയോഗം പ്രോത്സാഹിപ്പിക്കാനും ആയി ഹൈദരാബാദ് കേന്ദ്രമായി
> > > രൂപീകരിച്ച സംഘടനയാണ് സ്വേഛ. കിരണ്‍ ചന്ദ്ര സ്വേഛയുടെയും ഭാരവാഹിയാണ്.
> >
> > > സെപ്തംബര്‍ 21ന് ചെന്നൈയില്‍ സംഘടിപ്പിച്ച 'ഫ്രീഡം ആന്‍ഡ് സോഫ്റ്റ്വെയര്‍'
> > > എന്ന പരിപാടിയാണ് സംഘടനയിലെ ഛിദ്രം മറനീക്കി പുറത്തുകൊണ്ടുവന്നത്. ചെന്നൈ
> > > മേയര്‍ എം സുബ്രഹ്മണ്യന്‍, ദ ഹിന്ദു പത്രാധിപരായ എന്‍ റാം, പശ്ചിമ ബംഗാള്‍
> ഐടി
> > > മന്ത്രി ദേബേഷ് ദാസ്, എഫ്എസ്എഫ് ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗം കിരണ്‍
> ചന്ദ്ര,
> > > ഡല്‍ഹി സയന്‍സ് ഫോറം സെക്രട്ടറി പ്രബീര്‍ പുരകായസ്ത തുടങ്ങിയവരെ മുഖ്യ
> > > പ്രഭാഷകരായി നിശ്ചയിച്ച ചടങ്ങ് സംഘടിപ്പിച്ചത് തമിഴ്നാട്ടിലെ സിപിഐ(എം)
> > > ഘടകമായിരുന്നു. ചടങ്ങില്‍ വച്ച് എഫ്എസ്എഫ് തമിഴ്നാടിന്റെ ലോഗോ പ്രകാശനം
> > > ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. രാജ്യാടിസ്ഥാനത്തിലല്ലാതെ
> > > സംസ്ഥാനാടിസ്ഥാനത്തില്‍ എഫ്എസ്എഫ് ഘടകങ്ങള്‍ ലോകത്തൊരിടത്തും
> > > നിലവിലില്ലെന്നിരിക്കെ എഫ്എസ്എഫ് പിളര്‍ത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ്
> ഇത്
> > > വിലയിരുത്തപ്പെട്ടത്. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകരുടെ
> > > ഇടപെടല്‍ മൂലം സംഘടനയുടെ പേര് ഫ്രീ സോഫ്റ്റ്വെയര്‍ ഫോറം, തമിഴ്നാട്
> എന്നാക്കി
> > > മാറ്റുകയായിരുന്നു. അപ്പോഴും ചുരുക്കപ്പേര്‍ നിലനിര്‍ത്തി - എഫ്എസ്എഫ്.
> >
> > > തമിഴ് കമ്പ്യൂട്ടിങ് ലോക്കലൈസേഷന്‍ ഗ്രൂപ്പിന്റെ അറിവുകൂടാതെ സംഘടിപ്പിച്ച
> > > പരിപാടിയില്‍ ഗ്നൂ ലിനക്സിലന്റെ ഒരു തമിഴ് വിതരണത്തിനായുള്ള പ്രോജക്ട്
> > > പ്രഖ്യാപിക്കപ്പെട്ടു. സിഡിറ്റിന്റെ വിവാദമായ ബോസ് ലിനക്സിലുള്‍പ്പടെ
> > > റെഡ്ഹാറ്റും ഫെഡോറയും ഡേബിയനും ഉബുണ്ടുവും അടക്കം പ്രമുഖ ലിനക്സ്
> > > ഡിസ്ട്രിബ്യൂഷനുകളിലെല്ലാം സമ്പൂര്‍ണ്ണ തമിഴ് സപ്പോര്‍ട്ട് ഉണ്ടായിരിക്കെ,
> > > എഫ്എസ്എഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടി പങ്കെടുത്ത ഒരു പരിപാടിയില്‍
> > > മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഇത്തരം ഒരു നീക്കം നടന്നതും
> വിവാദമായിരുന്നു.
> > > വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന ബംഗാളില്‍ പഞ്ചായത്ത്
> കമ്പ്യൂട്ടറൈസേഷന്‍
> > > പ്രോജക്ടിന് സ്വതന്ത്രസോഫ്റ്റ്വെയര്‍ പരിഗണിക്കുക പോലും ചെയ്യാതെ
> > > മൈക്രോസോഫ്റ്റിന്റെയും എഎംഡിയുടെയും സഹായത്തോടെ
> >
> > ...
> >
> > read more »
> >
>


-- 
...if I fought with you, if i fell wounded and allowed no one to learn of my
suffering, if I never turned my back to the enemy: Give me your blessing!
(Nikos Kazantzakis)

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081116/eb1baa02/attachment-0001.htm>


More information about the discuss mailing list