[smc-discuss] Re: Fwd: [ilug-tvm] some news from mangalam
Anivar Aravind
anivar.aravind at gmail.com
Sat Nov 15 19:25:38 PST 2008
gopinath is a member of This List. Anyway it seems he
failed to get the details correctly
Anivar
2008/11/16 Praveen A <pravi.a at gmail.com>:
> ---------- കൈമാറിയ സന്ദേശം ----------
> അയച്ച വ്യക്തി: Shino Jacob <shinojacob at gmail.com>
> തീയ്യതി: 15 November 2008 5:35 AM
> വിഷയം: [ilug-tvm] some news from mangalam
> സ്വീകര്ത്താവ്: ilug-tvm at googlegroups.com
>
>
> തൃശൂര്‍: കേരളത്തിലെ ഫ്രീ സോഫ്‌റ്റ്വേര്‍ മൂവ്‌മെന്റ്
> പിടിച്ചെടുക്കാന്‍ സി.പി.എം ശ്രമിക്കുന്നു. ഇന്നും നാളെയുമായി
> കൊച്ചിയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിലൂടെയാണ് പിടിച്ചെടുക്കല്‍
> ശ്രമം നടക്കുന്നത്. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന
> കേരളത്തിലെയും ബംഗളുരുവിലെയും ചെറുപ്പക്കാരാണ്
> വിമര്‍ശനമുയര്‍ത്തിയിരിക്കുന്നതെന്നാണ് കൗതുകകരം. ഐ ടി അറ്റ് സ്‌കൂള്‍,
> കുസാറ്റ്, അപ്രോപ്രിയേറ്റ് ടെക്‌നോളജി പ്രമോഷന്‍ സൊസൈറ്റി, ഓപ്പണ്‍
> സോഫ്‌റ്റ്വേര്‍ ഇന്‍ഡസ്‌ട്രീയല്‍ കോര്‍പറേഷന്‍ എന്നിവയുടെയൊക്കെ
> സംയുക്‌താഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുന്നതെങ്കിലും പരിപാടികളുടെ
> മൊത്തം നിയന്ത്രണം സി.പി.എമ്മുമായി ബന്ധപ്പെട്ടവരുടെ കൈകളിലാണ്.
>
> ഈ വിഭാഗമാകട്ടെ ഐ ടിയുടെയും സ്വതന്ത്ര സോഫ്‌റ്റ്വേറിന്റെയും
> പ്രാധാന്യത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്താനുള്ള
> ശ്രമം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ഐ.കെ.എം. സാരഥി
> ഉണ്ണികൃഷ്‌ണനെപ്പോലുള്ളവര്‍ മൈക്രോസോഫ്‌റ്റിന്റെ വക്‌താവായി ശക്‌തമായി
> രംഗത്തുവന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ
> ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതോടെ ഈ വിഭാഗം പകുതി വിജയിച്ചിരുന്നു. ഐ ടി
> വകുപ്പ് മുഖ്യമന്ത്രിതന്നെ കൈവശം വച്ചതും ഇവര്‍ക്കനുഗ്രഹമായി.
> മുഖ്യമന്ത്രിയുടെ ഐ ടി ഉപദേഷ്‌ടാവ് ജോസഫ് മാത്യു, ഫ്രീ
> സോഫ്‌റ്റ്വേര്‍ ഫൗണ്ടേഷന്‍ സെക്രട്ടറിയായിരുന്ന അരുണ്‍, വി.എസിന്റെ
> മുന്‍ സെക്രട്ടറി ഷാജഹാന്‍ തുടങ്ങിയവരൊക്കെ സജീവമായി രംഗത്തുണ്ട്.
> ഇവര്‍ തമ്മില്‍ ചില വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും
> പിടിച്ചെടുക്കല്‍ പ്രശ്‌നത്തില്‍ ഒറ്റക്കെട്ടാണത്രെ. അവസാനം
> ഉണ്ണികൃഷ്‌ണനെയും ഫ്രീ സോഫ്‌റ്റ്വേറിന്റെ വക്‌താവാക്കുന്നതില്‍ ഇവര്‍
> വിജയിച്ചു.
>
> വര്‍ഷങ്ങളായി ഫ്രീ സോഫ്‌റ്റ്വേര്‍ ഉപഭോക്‌താക്കളായ ആയിരക്കണക്കിന്
> പേരും അവരുടെ നിരവധി കൂട്ടായ്‌മകളും കേരളത്തിലും വന്‍ നഗരങ്ങളിലും
> നിലവിലുണ്ട്. ഈ വിഭാഗങ്ങളുടെ കാര്യമായ പങ്കാളിത്തം ഇന്ന് തുടങ്ങുന്ന
> സമ്മേളനത്തില്‍ ഇല്ല. മൈക്രോസോഫ്‌റ്റ് അടക്കമുള്ള വന്‍കിട കമ്പനികളുമായി
> ഇവര്‍ സൈബര്‍ യുദ്ധത്തിലാണ്. ഇവരില്‍ പലരും തിരുവനന്തപുരത്ത് നടക്കാന്‍
> പോകുന്ന സര്‍വദേശീയ സമ്മേളനത്തിന്റെ തയാറെടുപ്പിലാണ്. എന്‍.
> റാമിന്റെയും പ്രബീര്‍ പുക്കായസ്‌തയുടെയും ദേബിഷ് ദാസിന്റെയും മറ്റും
> നേതൃത്വത്തില്‍ സി.പി.എം. ആശീര്‍വാദത്തോടെ അടുത്ത് ചെന്നൈയില്‍ നടന്ന
> സമ്മേളനത്തിലും ഇവരുടെ കാര്യമായ പങ്കാളിത്തമുണ്ടായിരുന്നില്ല.
> ബംഗളുരുവിനെപ്പോലുള്ള സ്‌ഥലങ്ങള്‍ പക്ഷെ സി.പി.എമ്മിന് ഇപ്പോഴും
> ബാലികേറാമലയായി നിലനില്‍ക്കുന്നു.
>
> ഫ്രീ സോഫ്‌റ്റ്വേറിനുവേണ്ടി രംഗത്തിറങ്ങിയിട്ടും സ്വന്തം കമ്പ്യൂട്ടര്‍
> ശൃംഖലയില്‍ അതുപയോഗിക്കാന്‍ സി.പി.എം തയാറായിട്ടില്ലെന്നും ഇവര്‍
> ആരോപിക്കുന്നു.
>
> ഈ വിഷയത്തിന്റെ രാഷ്‌ട്രീയത്തെക്കുറിച്ച് പറയാത്ത ബി.ജെ.പി പോലും
> അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സ്വതന്ത്ര സോഫ്‌റ്റ്വേര്‍
> ഉപഭോക്‌താക്കളുടെ കൂട്ടായ്‌മ കണ്ട് അടുത്തയിടെ രൂപീകരിച്ച
> മൈക്രോസോഫ്‌റ്റ് യൂസേഴ്‌സ് ഗ്രൂപ്പ് ഉദ്‌ഘാടനം ചെയ്‌തത് എം.പി.
> വീരേന്ദ്രകുമാറായിരുന്നു.
>
> ഇന്നും നാളെയും നടക്കുന്ന സമ്മേളനത്തില്‍ പ്രൊപ്രൈറ്ററി
> സോഫ്‌റ്റ്വേറിന്റെ പ്രചാരകരും പങ്കെടുക്കുന്നുണ്ടത്രെ.
>
> എന്തായാലും പുതിയ മേഖലയില്‍ പിടിമുറുക്കാനുള്ള ശ്രമത്തിലാണ് സി.പി.എം.
> സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാരായ എം.എ. ബേബി, തോമസ്
> ഐസക്, സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, ആസൂത്രണ
> ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ പ്രഭാത് പട്‌നായിക് തുടങ്ങിയവരെല്ലാം
> പങ്കെടുക്കുന്നുണ്ട്.
>
> ഐ. ഗോപിനാഥ്
>
> --
> Miles to go before I Sleep
>
>
>
>
>
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!
> http://fci.wikia.com/wiki/Anti-DRM-Campaign
>
> >
>
--
Any responsible politician should be encouraging a home grown Free
Software industry because it creates the basis for future jobs.
Learning Windows is like learning to eat every meal at McDonalds.
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list