[Vivara] Fwd: [ilug-tvm] some news from mangalam

Manilal K M libregeek at gmail.com
Sat Nov 15 07:05:07 PST 2008


http://www.mangalam.com/index.php?page=detail&nid=93997


---------- Forwarded message ----------
From: Shino Jacob <shinojacob at gmail.com>
Date: 2008/11/15
Subject: [ilug-tvm] some news from mangalam
To: ilug-tvm at googlegroups.com


തൃശൂര്‍: കേരളത്തിലെ ഫ്രീ സോഫ്‌റ്റ്വേര്‍ മൂവ്‌മെന്റ്‌
പിടിച്ചെടുക്കാന്‍ സി.പി.എം ശ്രമിക്കുന്നു. ഇന്നും നാളെയുമായി
കൊച്ചിയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിലൂടെയാണ്‌ പിടിച്ചെടുക്കല്‍
ശ്രമം നടക്കുന്നത്‌. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന
കേരളത്തിലെയും ബംഗളുരുവിലെയും ചെറുപ്പക്കാരാണ്‌
വിമര്‍ശനമുയര്‍ത്തിയിരിക്കുന്നതെന്നാണ്‌ കൗതുകകരം. ഐ ടി അറ്റ്‌ സ്‌കൂള്‍,
കുസാറ്റ്‌, അപ്രോപ്രിയേറ്റ്‌ ടെക്‌നോളജി പ്രമോഷന്‍ സൊസൈറ്റി, ഓപ്പണ്‍
സോഫ്‌റ്റ്വേര്‍ ഇന്‍ഡസ്‌ട്രീയല്‍ കോര്‍പറേഷന്‍ എന്നിവയുടെയൊക്കെ
സംയുക്‌താഭിമുഖ്യത്തിലാണ്‌ സമ്മേളനം നടക്കുന്നതെങ്കിലും പരിപാടികളുടെ
മൊത്തം നിയന്ത്രണം സി.പി.എമ്മുമായി ബന്ധപ്പെട്ടവരുടെ കൈകളിലാണ്‌.

ഈ വിഭാഗമാകട്ടെ ഐ ടിയുടെയും സ്വതന്ത്ര സോഫ്‌റ്റ്വേറിന്റെയും
പ്രാധാന്യത്തെക്കുറിച്ച്‌ പാര്‍ട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്താനുള്ള
ശ്രമം ആരംഭിച്ചിട്ട്‌ വര്‍ഷങ്ങളായി. ഐ.കെ.എം. സാരഥി
ഉണ്ണികൃഷ്‌ണനെപ്പോലുള്ളവര്‍ മൈക്രോസോഫ്‌റ്റിന്റെ വക്‌താവായി ശക്‌തമായി
രംഗത്തുവന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെ
ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതോടെ ഈ വിഭാഗം പകുതി വിജയിച്ചിരുന്നു. ഐ ടി
വകുപ്പ്‌ മുഖ്യമന്ത്രിതന്നെ കൈവശം വച്ചതും ഇവര്‍ക്കനുഗ്രഹമായി.
മുഖ്യമന്ത്രിയുടെ ഐ ടി ഉപദേഷ്‌ടാവ്‌ ജോസഫ്‌ മാത്യു, ഫ്രീ
സോഫ്‌റ്റ്വേര്‍ ഫൗണ്ടേഷന്‍ സെക്രട്ടറിയായിരുന്ന അരുണ്‍, വി.എസിന്റെ
മുന്‍ സെക്രട്ടറി ഷാജഹാന്‍ തുടങ്ങിയവരൊക്കെ സജീവമായി രംഗത്തുണ്ട്‌.
ഇവര്‍ തമ്മില്‍ ചില വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും
പിടിച്ചെടുക്കല്‍ പ്രശ്‌നത്തില്‍ ഒറ്റക്കെട്ടാണത്രെ. അവസാനം
ഉണ്ണികൃഷ്‌ണനെയും ഫ്രീ സോഫ്‌റ്റ്വേറിന്റെ വക്‌താവാക്കുന്നതില്‍ ഇവര്‍
വിജയിച്ചു.

വര്‍ഷങ്ങളായി ഫ്രീ സോഫ്‌റ്റ്വേര്‍ ഉപഭോക്‌താക്കളായ ആയിരക്കണക്കിന്‌
പേരും അവരുടെ നിരവധി കൂട്ടായ്‌മകളും കേരളത്തിലും വന്‍ നഗരങ്ങളിലും
നിലവിലുണ്ട്‌. ഈ വിഭാഗങ്ങളുടെ കാര്യമായ പങ്കാളിത്തം ഇന്ന്‌ തുടങ്ങുന്ന
സമ്മേളനത്തില്‍ ഇല്ല. മൈക്രോസോഫ്‌റ്റ് അടക്കമുള്ള വന്‍കിട കമ്പനികളുമായി
ഇവര്‍ സൈബര്‍ യുദ്ധത്തിലാണ്‌. ഇവരില്‍ പലരും തിരുവനന്തപുരത്ത്‌ നടക്കാന്‍
പോകുന്ന സര്‍വദേശീയ സമ്മേളനത്തിന്റെ തയാറെടുപ്പിലാണ്‌. എന്‍.
റാമിന്റെയും പ്രബീര്‍ പുക്കായസ്‌തയുടെയും ദേബിഷ്‌ ദാസിന്റെയും മറ്റും
നേതൃത്വത്തില്‍ സി.പി.എം. ആശീര്‍വാദത്തോടെ അടുത്ത്‌ ചെന്നൈയില്‍ നടന്ന
സമ്മേളനത്തിലും ഇവരുടെ കാര്യമായ പങ്കാളിത്തമുണ്ടായിരുന്നില്ല.
ബംഗളുരുവിനെപ്പോലുള്ള സ്‌ഥലങ്ങള്‍ പക്ഷെ സി.പി.എമ്മിന്‌ ഇപ്പോഴും
ബാലികേറാമലയായി നിലനില്‍ക്കുന്നു.

ഫ്രീ സോഫ്‌റ്റ്വേറിനുവേണ്ടി രംഗത്തിറങ്ങിയിട്ടും സ്വന്തം കമ്പ്യൂട്ടര്‍
ശൃംഖലയില്‍ അതുപയോഗിക്കാന്‍ സി.പി.എം തയാറായിട്ടില്ലെന്നും ഇവര്‍
ആരോപിക്കുന്നു.

ഈ വിഷയത്തിന്റെ രാഷ്‌ട്രീയത്തെക്കുറിച്ച്‌ പറയാത്ത ബി.ജെ.പി പോലും
അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്‌. സ്വതന്ത്ര സോഫ്‌റ്റ്വേര്‍
ഉപഭോക്‌താക്കളുടെ കൂട്ടായ്‌മ കണ്ട്‌ അടുത്തയിടെ രൂപീകരിച്ച
മൈക്രോസോഫ്‌റ്റ് യൂസേഴ്‌സ് ഗ്രൂപ്പ്‌ ഉദ്‌ഘാടനം ചെയ്‌തത്‌ എം.പി.
വീരേന്ദ്രകുമാറായിരുന്നു.

ഇന്നും നാളെയും നടക്കുന്ന സമ്മേളനത്തില്‍ പ്രൊപ്രൈറ്ററി
സോഫ്‌റ്റ്വേറിന്റെ പ്രചാരകരും പങ്കെടുക്കുന്നുണ്ടത്രെ.

എന്തായാലും പുതിയ മേഖലയില്‍ പിടിമുറുക്കാനുള്ള ശ്രമത്തിലാണ്‌ സി.പി.എം.
സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാരായ എം.എ. ബേബി, തോമസ്‌
ഐസക്‌, സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യെച്ചൂരി, ആസൂത്രണ
ബോര്‍ഡ്‌ ഉപാദ്ധ്യക്ഷന്‍ പ്രഭാത്‌ പട്‌നായിക്‌ തുടങ്ങിയവരെല്ലാം
പങ്കെടുക്കുന്നുണ്ട്‌.

ഐ. ഗോപിനാഥ്‌

--
Miles to go before I Sleep





-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups "വിവരവിചാരം" group.
To post to this group, send email to vivaravicharam at googlegroups.com
To unsubscribe from this group, send email to vivaravicharam+unsubscribe at googlegroups.com
For more options, visit this group at http://groups.google.com/group/vivaravicharam?hl=ml
-~----------~----~----~----~------~----~------~--~---



More information about the discuss mailing list