[ilug-tvm] Re: some news from mangalam

Manilal K M libregeek at gmail.com
Sat Nov 15 07:06:15 PST 2008


Here is the URL:
http://www.mangalam.com/index.php?page=detail&nid=93997

2008/11/15 Shino Jacob <shinojacob at gmail.com>:
> തൃശൂര്‍: കേരളത്തിലെ ഫ്രീ സോഫ്‌റ്റ്വേര്‍ മൂവ്‌മെന്റ്‌ പിടിച്ചെടുക്കാന്‍
> സി.പി.എം ശ്രമിക്കുന്നു. ഇന്നും നാളെയുമായി കൊച്ചിയില്‍ നടക്കുന്ന ദേശീയ
> സമ്മേളനത്തിലൂടെയാണ്‌ പിടിച്ചെടുക്കല്‍ ശ്രമം നടക്കുന്നത്‌. വര്‍ഷങ്ങളായി ഈ
> മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെയും ബംഗളുരുവിലെയും ചെറുപ്പക്കാരാണ്‌
> വിമര്‍ശനമുയര്‍ത്തിയിരിക്കുന്നതെന്നാണ്‌ കൗതുകകരം. ഐ ടി അറ്റ്‌ സ്‌കൂള്‍,
> കുസാറ്റ്‌, അപ്രോപ്രിയേറ്റ്‌ ടെക്‌നോളജി പ്രമോഷന്‍ സൊസൈറ്റി, ഓപ്പണ്‍
> സോഫ്‌റ്റ്വേര്‍ ഇന്‍ഡസ്‌ട്രീയല്‍ കോര്‍പറേഷന്‍ എന്നിവയുടെയൊക്കെ
> സംയുക്‌താഭിമുഖ്യത്തിലാണ്‌ സമ്മേളനം നടക്കുന്നതെങ്കിലും പരിപാടികളുടെ മൊത്തം
> നിയന്ത്രണം സി.പി.എമ്മുമായി ബന്ധപ്പെട്ടവരുടെ കൈകളിലാണ്‌.
>
> ഈ വിഭാഗമാകട്ടെ ഐ ടിയുടെയും സ്വതന്ത്ര സോഫ്‌റ്റ്വേറിന്റെയും
> പ്രാധാന്യത്തെക്കുറിച്ച്‌ പാര്‍ട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമം
> ആരംഭിച്ചിട്ട്‌ വര്‍ഷങ്ങളായി. ഐ.കെ.എം. സാരഥി ഉണ്ണികൃഷ്‌ണനെപ്പോലുള്ളവര്‍
> മൈക്രോസോഫ്‌റ്റിന്റെ വക്‌താവായി ശക്‌തമായി രംഗത്തുവന്നിരുന്നു. എന്നാല്‍
> മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതോടെ ഈ വിഭാഗം
> പകുതി വിജയിച്ചിരുന്നു. ഐ ടി വകുപ്പ്‌ മുഖ്യമന്ത്രിതന്നെ കൈവശം വച്ചതും
> ഇവര്‍ക്കനുഗ്രഹമായി. മുഖ്യമന്ത്രിയുടെ ഐ ടി ഉപദേഷ്‌ടാവ്‌ ജോസഫ്‌ മാത്യു, ഫ്രീ
> സോഫ്‌റ്റ്വേര്‍ ഫൗണ്ടേഷന്‍ സെക്രട്ടറിയായിരുന്ന അരുണ്‍, വി.എസിന്റെ മുന്‍
> സെക്രട്ടറി ഷാജഹാന്‍ തുടങ്ങിയവരൊക്കെ സജീവമായി രംഗത്തുണ്ട്‌. ഇവര്‍ തമ്മില്‍
> ചില വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പിടിച്ചെടുക്കല്‍
> പ്രശ്‌നത്തില്‍ ഒറ്റക്കെട്ടാണത്രെ. അവസാനം ഉണ്ണികൃഷ്‌ണനെയും ഫ്രീ
> സോഫ്‌റ്റ്വേറിന്റെ വക്‌താവാക്കുന്നതില്‍ ഇവര്‍ വിജയിച്ചു.
>
> വര്‍ഷങ്ങളായി ഫ്രീ സോഫ്‌റ്റ്വേര്‍ ഉപഭോക്‌താക്കളായ ആയിരക്കണക്കിന്‌ പേരും
> അവരുടെ നിരവധി കൂട്ടായ്‌മകളും കേരളത്തിലും വന്‍ നഗരങ്ങളിലും നിലവിലുണ്ട്‌. ഈ
> വിഭാഗങ്ങളുടെ കാര്യമായ പങ്കാളിത്തം ഇന്ന്‌ തുടങ്ങുന്ന സമ്മേളനത്തില്‍ ഇല്ല.
> മൈക്രോസോഫ്‌റ്റ് അടക്കമുള്ള വന്‍കിട കമ്പനികളുമായി ഇവര്‍ സൈബര്‍
> യുദ്ധത്തിലാണ്‌. ഇവരില്‍ പലരും തിരുവനന്തപുരത്ത്‌ നടക്കാന്‍ പോകുന്ന
> സര്‍വദേശീയ സമ്മേളനത്തിന്റെ തയാറെടുപ്പിലാണ്‌. എന്‍. റാമിന്റെയും പ്രബീര്‍
> പുക്കായസ്‌തയുടെയും ദേബിഷ്‌ ദാസിന്റെയും മറ്റും നേതൃത്വത്തില്‍ സി.പി.എം.
> ആശീര്‍വാദത്തോടെ അടുത്ത്‌ ചെന്നൈയില്‍ നടന്ന സമ്മേളനത്തിലും ഇവരുടെ കാര്യമായ
> പങ്കാളിത്തമുണ്ടായിരുന്നില്ല. ബംഗളുരുവിനെപ്പോലുള്ള സ്‌ഥലങ്ങള്‍ പക്ഷെ
> സി.പി.എമ്മിന്‌ ഇപ്പോഴും ബാലികേറാമലയായി നിലനില്‍ക്കുന്നു.
>
> ഫ്രീ സോഫ്‌റ്റ്വേറിനുവേണ്ടി രംഗത്തിറങ്ങിയിട്ടും സ്വന്തം കമ്പ്യൂട്ടര്‍
> ശൃംഖലയില്‍ അതുപയോഗിക്കാന്‍ സി.പി.എം തയാറായിട്ടില്ലെന്നും ഇവര്‍
> ആരോപിക്കുന്നു.
>
> ഈ വിഷയത്തിന്റെ രാഷ്‌ട്രീയത്തെക്കുറിച്ച്‌ പറയാത്ത ബി.ജെ.പി പോലും അതിനുള്ള
> ശ്രമങ്ങള്‍ നടത്തുന്നുണ്ട്‌. സ്വതന്ത്ര സോഫ്‌റ്റ്വേര്‍ ഉപഭോക്‌താക്കളുടെ
> കൂട്ടായ്‌മ കണ്ട്‌ അടുത്തയിടെ രൂപീകരിച്ച മൈക്രോസോഫ്‌റ്റ് യൂസേഴ്‌സ് ഗ്രൂപ്പ്‌
> ഉദ്‌ഘാടനം ചെയ്‌തത്‌ എം.പി. വീരേന്ദ്രകുമാറായിരുന്നു.
>
> ഇന്നും നാളെയും നടക്കുന്ന സമ്മേളനത്തില്‍ പ്രൊപ്രൈറ്ററി സോഫ്‌റ്റ്വേറിന്റെ
> പ്രചാരകരും പങ്കെടുക്കുന്നുണ്ടത്രെ.
>
> എന്തായാലും പുതിയ മേഖലയില്‍ പിടിമുറുക്കാനുള്ള ശ്രമത്തിലാണ്‌ സി.പി.എം.
> സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാരായ എം.എ. ബേബി, തോമസ്‌
> ഐസക്‌, സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യെച്ചൂരി, ആസൂത്രണ ബോര്‍ഡ്‌
> ഉപാദ്ധ്യക്ഷന്‍ പ്രഭാത്‌ പട്‌നായിക്‌ തുടങ്ങിയവരെല്ലാം പങ്കെടുക്കുന്നുണ്ട്‌.
>
> ഐ. ഗോപിനാഥ്‌
>
> --
> Miles to go before I Sleep
>
> >
>



-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to ilug-tvm at googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscribe at googlegroups.com

For details visit the website: www.ilug-tvm.org or the google group page: http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---



More information about the discuss mailing list