Re: [smc-discuss] Re: സ്വരചിഹ്നങ്ങളുടെ ചിത്രീകരണം (was Re: [smc-discuss] Re: Fancy - ????????????)

Praveen A pravi.a at gmail.com
Sat Nov 8 20:53:26 PST 2008


7 November 2008 7:18 PM നു, സുറുമ || suruma <surumafonts at gmail.com> എഴുതി:
> ഒറ്റയാന്‍ ചിഹ്നങ്ങള്‍ എഴുതുമ്പോള്‍ കുത്തുവട്ടം വരുന്നതു് ഒഴിവാക്കാന്‍
> മുന്നെ ZWJ ഉപയോഗിക്കുന്നതു് യൂണിസ്ക്രൈബ് രീതിയാണു്. ഇതു് മറ്റു
> സിസ്റ്റങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ഇതിനു്
> പൊതുവായ ഒരു മാനദണ്ഡം വരുന്നതു് നല്ലതാണ്.
>
ഇതു് ചര്‍ച്ച ചെയ്തു് തീരുമാനിയ്ക്കേണ്ടതായതു് കൊണ്ടാണു് നേരത്തെ
കുത്തുവട്ടമില്ലാത്തെ അക്ഷരസഞ്ചയമോ പാംഗോ പാച്ചോ സ്വാകരിയ്ക്കുന്നതില്‍
നിന്നും നമ്മളെ പിന്തിരിപ്പിച്ചതു്. ഇതിനൊരു പോംവഴി
കണ്ടുപിടിയ്ക്കേണ്ടിയിരിയ്ക്കുന്നു.

> ഫോണ്ടില്‍ നിന്നു് കുത്തുവട്ടത്തെ(U+25CC) എടുത്തുകളയുന്നതു് അത്ര
> അഭികാമ്യമല്ലെങ്കിലും വേണമെങ്കില്‍ പരീക്ഷിക്കാവുന്ന
> മറ്റൊരുമാര്‍ഗ്ഗമാണു്.IDN ഒറ്റയാന്‍ സ്വരചിഹ്നങ്ങളെ
> സ്വീകരിക്കുകയില്ലെന്നു കരുതുന്നു. അതിനാല്‍ അതുകൊണ്ടു് സ്പൂഫിങ്
> ഉണ്ടാകാനിടയില്ല.

ഐഡിഎന്‍ ജോയിനറുകള്‍ പോലുള്ള പ്രത്യേക ചിഹ്നങ്ങളെ മാത്രമേ
ഒഴിവാക്കുന്നുള്ളൂ എന്നാണെനിയ്ക്കു് തോന്നുന്നതു്. ഹിരണ്‍ നന്നായി ഈ
പ്രശ്നം വ്യക്തമാക്കിയിരിയ്ക്കുന്നു. സന്തോഷ് പറഞ്ഞതു് പ്രകാരമാണെങ്കില്‍
െെക, കൈ എന്നിവ രണ്ടും ഒന്നായാണു് ചിത്രീകരിയ്ക്കപ്പെടുക. ഒരു അക്ഷരം പല
യൂണികോഡ് വിലകളുപയോഗിച്ചു് എഴുതുന്ന ഡുവല്‍ എന്‍കോഡിങ്ങ് എന്ന
വില്ലനാണിതു്. ഇതു് പ്രകാരം ശരിയായുള്ളൊരു സൈറ്റിന്റെ വിലാസം വ്യാജനെ
കാണിച്ചു് പറ്റിയ്ക്കാനുപയോഗിയ്ക്കാം. ഉദാഹരണത്തിനു് കൈരളി.കോം എന്നതു്
െെകരളി.കോം എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നയാള്‍ക്കു്
പറ്റിയ്ക്കാനുപയോഗിയ്ക്കാം. കുത്തുവട്ടമുള്ളപ്പോള്‍ ആര്‍ക്കും രണ്ടാമത്തെ
സൈറ്റ് വ്യാജനാണെന്നു് മനസിലാക്കുവാന്‍ പ്രയാസമില്ല. എന്നാല്‍
കുത്തുവട്ടമെടുത്തു് കളഞ്ഞാല്‍ രണ്ടില്‍ ശരിയേതെന്നു് പറയാന്‍ പറ്റില്ല.
െെകരളി.കോം എന്ന കണ്ണിയില്‍ കൈരളി.കോമാണെന്നു് കരുതി ഞെക്കിയാല്‍
എത്തുന്നതു് വ്യാജന്റെ സൈറ്റിലേയ്ക്കായിരിയ്ക്കും. ബേങ്കു് പോലുള്ള
പ്രധാന സ്ഥാപനങ്ങളുടെ സൈറ്റുകള്‍ വ്യാജനാക്കാന്‍ വളരെ എളുപ്പമാകും.

>
> ഇന്‍പുട്ട് സംവിധാനങ്ങള്‍ അനാവശ്യമായി കാരക്ടറുകള്‍
> കൊണ്ടുതള്ളുന്നതുകൊണ്ടുള്ള പ്രശ്നം ഇതുമായി ബന്ധപ്പെടുത്തേണ്ടതാണെന്നു
> കരുതുന്നില്ല.(ബയോഡീഗ്രേഡബ്ള്‍ ആണെങ്കിലും അല്ലെങ്കിലും, ചവറു് ചവറു്
> തന്നെ :)
+1
ാം എന്നതിനൊരു അക്ഷരരൂപമുണ്ടാക്കാമെന്നു് തോന്നുന്നു. ദീര്‍ഘത്തിനു്
മാത്രം കുത്തുവട്ടമൊഴിവാക്കാമെന്നു് തോന്നുന്നു.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list