[smc-discuss] Re: i am also taking copyleft:pragmatic idealism
Shyam Karanattu mail at swathanthran.in
Mon Oct 6 16:59:07 PDT 2008
Hi,
The completed po file is attached
കോപ്പിലെഫ്റ്റിനു് പകര്‍പ്പനുമതിയെന്നാണുപയോഗിച്ചതു്
തെറ്റുകള്‍ തിരുത്തുമല്ലൊ.
Thanks
Shyam K
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
# Malayalam translation of http://www.gnu.org/philosophy/pragmatic.html
# Copyright (C) 2008 Free Software Foundation, Inc.
# This file is distributed under the same license as the gnu.org article.
# Shyam Karanattu <mail at swathanthran.in>
msgid ""
msgstr ""
"Project-Id-Version: pragmatic.html\n"
"POT-Creation-Date: 2008-08-25 16:26-0300\n"
"PO-Revision-Date: 2008-10-06 23:00+0530\n"
"Last-Translator: Shyam Karanattu<mail at swathanthran.in>\n"
"Language-Team: Swathanthra Malayalam Computing <smc-discuss at googlegroups.com>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8-bit"
msgid "Copyleft: Pragmatic Idealism - GNU Project - Free Software Foundation (FSF)"
msgstr "പകര്‍പ്പനുമതി: പ്രായോഗികമായ ആദര്‍ശവാദം-ഗ്നു സംരംഭം - ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍(FSF)"
# type: Content of:
msgid "Copyleft: Pragmatic Idealism"
msgstr "പകര്‍പ്പനുമതി:പ്രായോഗികമായ ആദര്‍ശവാദം"
# type: Content of:
msgid ""
"Stallman"
# type: Content of:
msgid ""
"Every decision a person makes stems from the person's values and goals.  "
"People can have many different goals and values; fame, profit, love, "
"survival, fun, and freedom, are just some of the goals that a good person "
"might have.  When the goal is to help others as well as oneself, we call "
"that idealism."
msgstr "ഓരോരുത്തരുടേയും തീരുമാനങ്ങള്‍ ഉടലെടുക്കുന്നതു് അവരവരുടെ മൂല്യങ്ങളുടേയും ലക്ഷ്യത്തിന്റേയും അടിസ്ഥാനത്തിലാണു്. ആളുകള്‍ക്കു് വിവിധ തരത്തിലുള്ള ലക്ഷ്യങ്ങളും മൂല്യങ്ങളും ഉണ്ടാകാം; പ്രശസ്തി, ലാഭം, സ്നേഹം, നിലനില്‍പു്, സന്തോഷം, സ്വാതന്ത്ര്യം, ഇവയെല്ലാം ഒരു നല്ല മനുഷ്യനുണ്ടാകാവുന്ന ലക്ഷ്യങ്ങളില്‍ ചിലതു് മാത്രമാണു്. ലക്ഷ്യം മറ്റുള്ളവരേയും സ്വയവും സഹായിയ്ക്കുക എന്നാകുമ്പോള്‍ നാമതിനെ ആദര്‍ശനിഷ്ഠ എന്നു പറയുന്നു."
# type: Content of:
msgid ""
"My work on free software is motivated by an idealistic goal: spreading "
"spread, replacing proprietary software that forbids cooperation, and "
"thus make our society better."
# type: Content of:
msgid ""
"That's the basic reason why the GNU General Public License is written the "
"way it is—as a copyleft.  All code added to a GPL-covered program must "
"be free software, even if it is put in a separate file.  I make my code "
"available for use in free software, and not for use in proprietary software, "
"in order to encourage other people who write software to make it free as "
"well.  I figure that since proprietary software developers use copyright to "
"stop us from sharing, we cooperators can use copyright to give other "
"cooperators an advantage of their own: they can use our code."
msgstr "ആ അടിസ്ഥാന കാരണം കൊണ്ടാണു് ഗ്നു പൊതു സമ്മതപത്രം ഈ രീതിയിലെഴുതിയതു്—പകര്‍പ്പനുമതി ഉപയോഗിച്ചുകൊണ്ടു്. ജിപിഎല്ലിലുള്ള ഒരു പ്രോഗ്രാമിലേയ്ക്കു ചേര്‍ക്കുന്ന എല്ലാ കോഡുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറായിരിയ്ക്കണം,അതു് വേറൊരു ഫയലിലാക്കി സൂക്ഷിച്ചാലും. എന്റെ കോഡ് ഞാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിലുള്ള ഉപയോഗത്തിനായി ലഭ്യമാക്കുന്നു,കുത്തക സോഫ്റ്റ്‌വെയറിലുള്ള ഉപയോഗത്തിനായല്ല, അതു് മറ്റുള്ളവരെഴുതുന്ന സോഫ്റ്റ്‌വെയറും സ്വതന്ത്രമാക്കാന്‍ പ്രചോദനമാകുന്നു. കുത്തക സോഫ്റ്റ്‌വെയര്‍ എഴുത്തുകാര്‍ പകര്‍പ്പവകാശം  പങ്കുവയ്ക്കുന്നതു് തടയാനായി ഉപയോഗിയ്ക്കുമ്പോള്‍ , നമ്മള്‍ സഹകരിയ്ക്കുന്നവര്‍, പകര്‍പ്പവകാശം ഉപയോഗിയ്ക്കുന്നതു് മറ്റുള്ള സഹകരണക്കാര്‍ക്കു് മാത്രമായി ഒരു പ്രയോജനം കൊടുക്കുന്നതിനായാണു്:അവര്‍ക്കു് നമ്മുടെ കോഡ് ഉപയോഗിയ്ക്കാം."
# type: Content of:
msgid ""
"Not everyone who uses the GNU GPL has this goal.  Many years ago, a friend "
"of mine was asked to rerelease a copylefted program under non-copyleft "
"terms, and he responded more or less like this:"
msgstr "ഗ്നു ജിപിഎല്‍ ഉപയോഗിയ്ക്കുന്ന എല്ലാവര്‍ക്കും ഈ ലക്ഷ്യമില്ല. വര്‍ഷങ്ങള്‍ക്കു് മുന്‍പു് എന്റെ സ്നേഹിതനോടു്,ഒരു പ്രോഗ്രാം പകര്‍പ്പനുമതി ഉപയോഗിയ്ക്കാത്ത രീതിയില്‍ പുനപ്രകാശനം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചതു് ഏതാണ്ടിതുപോലെയാണു്:"
# type: Content of:
msgid ""
"Sometimes I work on free software, and sometimes I work on proprietary "
"software—but when I work on proprietary software, I expect to get "
"paid."
msgstr "ചിലപ്പോള്‍ ഞാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ പ്രവൃത്തിയ്ക്കാറുണ്ടു്,ചിലപ്പോള്‌ കുത്തക സോഫ്റ്റ്‌വെയറിലും—പക്ഷെ കുത്തക സോഫ്റ്റ്‌വെയറില്‍ പ്രവൃത്തിയ്ക്കുമ്പോള്‍ ഞാന്‍ പണം പ്രതീക്ഷിയ്ക്കുന്നുണ്ടു്."
# type: Content of:
msgid ""
"He was willing to share his work with a community that shares software, but "
"saw no reason to give a handout to a business making products that would be "
"off limits to our community.  His goal was different from mine, but he "
"decided that the GNU GPL was useful for his goal too."
msgstr "സോഫ്റ്റ്‌വെയര്‍ പങ്കുവയ്ക്കുന്ന ഒരു സമൂഹവുമായി തന്റെ പ്രയത്നം പങ്കുവയ്ക്കാന്‍ അയാള്‍ തയ്യാറായിരുന്നു, പക്ഷെ സമൂഹത്തിനു് വിലങ്ങുതടിയാകുന്ന ഉത്പന്നങ്ങളുണ്ടാക്കുന്ന ഒരു വ്യവസായത്തെ വെറുതെ സഹായിയ്ക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ ലക്ഷ്യം എന്റേതില്‍ നിന്നും വ്യത്യസ്തമായിരുന്നു, പക്ഷെ, ഗ്നു ജിപില്‍ അദ്ദേഹത്തിന്റെ ലക്ഷ്യത്തിനും യോജിച്ചതാണെന്നു് അദ്ദേഹം തീരുമാനിച്ചു."
# type: Content of:
msgid ""
"If you want to accomplish something in the world, idealism is not "
"enough—you need to choose a method that works to achieve the goal.  In "
"other words, you need to be “pragmatic.” Is the GPL pragmatic? "
"Let's look at its results."
msgstr "നിങ്ങള്‍ക്കു് ലോകത്തെന്തെങ്കിലും സാധിയ്ക്കണമെങ്കില്‍ ആദര്‍ശനിഷ്ഠ കൊണ്ടു് മാത്രം കാര്യമില്ല—ലക്ഷ്യം സാധൂകരിയ്ക്കാനുതകുന്ന ഒരു വഴി നിങ്ങള്‍ സ്വീകരിയ്ക്കേണ്ടതുണ്ടു്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ “പ്രായോഗികമായ”രീതി സ്വീകരിയ്കണം ജിപിഎല്‍ പ്രായോഗികമാണോ? നമുക്കു് അതിന്റെ ഫലങ്ങള്‍ നോക്കാം"
# type: Content of:
msgid ""
"Consider GNU C++.  Why do we have a free C++ compiler? Only because the GNU "
"GPL said it had to be free.  GNU C++ was developed by an industry "
"consortium, MCC, starting from the GNU C compiler.  MCC normally makes its "
"work as proprietary as can be.  But they made the C++ front end free "
"software, because the GNU GPL said that was the only way they could release "
"it.  The C++ front end included many new files, but since they were meant to "
"be linked with GCC, the GPL did apply to them.  The benefit to our community "
"is evident."
msgstr "ഗ്നു സി++ന്റെ കാര്യമെടുക്കാം. എങ്ങിനെയാണു് നമുക്കു് ഒരു സ്വതന്ത്ര സി++ കമ്പൈലര്‍ ഉണ്ടായതു്?ഗ്നു ജിപിഎല്‍ , അതു് സ്വതന്ത്രമാകാതെ വഴിയില്ല എന്നു പറഞ്ഞതു് കൊണ്ടുമാത്രമാണതു് സ്വതന്ത്രമായതു്.എംസിസി എന്ന ഒരു വ്യവസായ സംഘടനയുടെ നേതൃത്വത്തില്‍ ഗ്നു സി കമ്പൈലര്‍ അടിസ്ഥാനമാക്കിയാണു്,ഗ്നു സി++ ഉണ്ടാക്കിയതു്. എംസിസി സാധാരണയായി അതിന്റെ എല്ലാ സൃഷ്ടികളും പരമാവധി കുത്തകവത്കരിയ്ക്കാന്‍ ശ്രമിയ്ക്കാറുണ്ടു്. പക്ഷെ അവര്‍ സി++ ന്റെ ഫ്രണ്ട് എന്റ് സ്വതന്ത്ര സോഫ്റ്റ്‌വെയറാക്കി,എന്തെന്നാല്‍ ഗ്നു ജിപിഎല്‍ അനുസരിച്ചു് അവര്‍ക്കതു് പ്രകാശനം ചെയ്യാന്‍ ആ ഒരു മാര്‍ഗ്ഗമേയുള്ളു. സി++ ഫ്രണ്ട എന്റില്‍ കുറെ പുതിയ ഫയലുകള്‍ ഉണ്ടായിരുന്നു, പക്ഷെ അവയെല്ലാം ജിസിസിയുമായി ബന്ധപ്പെടേണ്ടതായതുകൊണ്ടു് അവയ്ക്കൊക്കെ ജിപിഎല്‍ ബാധകമായി. നമ്മുടെ സമൂഹത്തിനു് അതുകൊണ്ടുള്ള നേട്ടം വ്യക്തമാണു്."
# type: Content of:
msgid ""
"Consider GNU Objective C.  NeXT initially wanted to make this front end "
"proprietary; they proposed to release it as <samp>.o</samp> files, and let "
"users link them with the rest of GCC, thinking this might be a way around "
"the GPL's requirements.  But our lawyer said that this would not evade the "
"requirements, that it was not allowed.  And so they made the Objective C "
"front end free software."
msgstr "ഗ്നു ഒബ്ജെക്റ്റീവ് സി-യുടെ കാര്യമെടുക്കു. നെക്സ്റ്റിനു്,ആദ്യം അതിന്റെ ഫ്രണ്ട് എന്റ് കുത്തകവത്കരിയ്ക്കാനായിരുന്നു ആഗ്രഹം;അതിനായി അവര്‍ <samp>.o</samp> ഫയലുകള്‍ മാത്രം പ്രകാശനം ചെയ്യുന്നതായി പ്രസ്താവിച്ചു, ഉപയോക്താക്കള്‍ക്കു് അതും ജിസിസിയും തമ്മില്‍ ബന്ധിപ്പിയ്ക്കാന്‍ അനുവദിയ്ക്കുന്ന രീതിയില്‍, ജിപിഎല്‍ -ന്റെ ആവശ്യങ്ങളെ അതുവഴി മറികടക്കാമെന്നു് അവര്‍ വിചാരിച്ചു. പക്ഷെ ഇതുകൊണ്ടു മാത്രം ജിപിഎല്ലിന്റെ ആവശ്യങ്ങളെ മറികടക്കാന്‍ കഴിയില്ലെന്നു് ഞങ്ങളുടെ വക്കീലന്മാര്‍ അവരോടു് പറഞ്ഞു. തുടര്‍ന്നു് അവര്‍ ഒബ്ജെക്റ്റ് സി യുടെ ഫ്രണ്ട് എന്റ് സ്വതന്ത്ര സോഫ്റ്റ‌വെയറാക്കി."
# type: Content of:
msgid ""
"Those examples happened years ago, but the GNU GPL continues to bring us "
"more free software."
msgstr "ഈ ഉദാഹരണങ്ങളെല്ലാം വര്‍ഷങ്ങള്‍ക്കു് മുന്‍പു് സംഭവിച്ചതാണു്, പക്ഷെ ഗ്നു ജിപിഎല്‍ ഇപ്പോഴും നമുക്കു് കൂടുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ തന്നുകൊണ്ടിരിയ്ക്കുന്നു."
# type: Content of:
msgid ""
"Many GNU libraries are covered by the GNU Lesser General Public License, but "
"not all.  One GNU library which is covered by the ordinary GNU GPL is "
"Readline, which implements command-line editing.  I once found out about a "
"non-free program which was designed to use Readline, and told the developer "
"this was not allowed.  He could have taken command-line editing out of the "
"program, but what he actually did was rerelease it under the GPL.  Now it is "
"free software."
msgstr "കുറെ ഗ്നു ലൈബ്രറികള്‍ ഗ്നു ലെസ്സര്‍ ജെനറല്‍ പബ്ലിക് ലൈസന്‍സാണു് സ്വീകരിച്ചിരിയ്ക്കുന്നതു്, പക്ഷെ എല്ലാമല്ല. റീഡ്ലൈന്‍,സാധാരണ ജിപില്‍ ഉപയോഗിയ്ക്കുന്ന ഒരു ലൈബ്രറിയാണു്. കമാന്‍ഡ് ലൈനില്‍ എഴുതാന്‍ സഹായിയ്ക്കുന്നതിനുള്ളതാണതു്. ഒരിയ്ക്കല്‍ റീഡ്ലൈന്‍ ഉപയോഗിച്ചു് പ്രവര്‍ത്തിയ്ക്കുന്ന,സ്വതന്ത്രമല്ലാത്ത ഒരു പ്രോഗ്രാം ഞാന്‍ കാണാനിടയായി. അതിന്റെ എഴുത്തുകാരനോടു്, ഇതനവുദനീയമല്ലെന്നു് പറയുകയും ചെയ്തു. അയാള്‍ക്കു വേണമെങ്കില്‍ കമാന്‍ഡ് ലൈനില്‍ എഴുതാനുള്ള പ്രോഗ്രാം അതില്‍നിന്നും ഒഴിവാക്കാമായിരുന്നു, പക്ഷെ അയാളതു് ജിപിഎല്ലില്‍ പുനപ്രകാശനം ചെയ്യുകയാണുണ്ടായതു്. ഇപ്പോഴതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്."
# type: Content of:
msgid ""
"The programmers who write improvements to GCC (or Emacs, or Bash, or Linux, "
"or any GPL-covered program) are often employed by companies or "
"universities.  When the programmer wants to return his improvements to the "
"community, and see his code in the next release, the boss may say, "
"“Hold on there—your code belongs to us! We don't want to share "
"it; we have decided to turn your improved version into a proprietary "
"software product.”"
msgstr "ജിസിസി(അല്ലെങ്കില്‍ ഈമാക്സ്,അല്ലെങ്കില്‍ ബാഷ്,അല്ലെങ്കില്‍ ലിനക്സ്, അതുപോലുള്ള ഏതെങ്കിലും ജിപിഎല്‍ സ്വീകരിച്ച പ്രോഗ്രാം) മെച്ചപ്പെടുത്തുന്ന പ്രോഗ്രാമര്‍മാര്‍ പലപ്പോഴും കമ്പനികള്‍ക്കോ യൂണിവേഴ്സിറ്റികള്‍ക്കോ വേണ്ടി ജോലിചെയ്യുന്നവരായിരിയ്ക്കും. പ്രോഗ്രാമര്‍ക്കു് അയാളുടെ മെച്ചപ്പെടുത്തലുകള്‍ എല്ലാവര്‍ക്കും ഉപകാരമാകുന്ന രീതിയില്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തണമെന്നുണ്ടെങ്കിലും, അവരുടെ മേലുദ്യോഗസ്ഥന്‍ ചിലപ്പോള്‍ പറയും, “നില്‍ക്കു—നിങ്ങളുടെ കോഡ് ഞങ്ങള്‍ക്കുള്ളതാണു്!ഞങ്ങള്‍ക്കു് അതു് പങ്കിടുന്നതിഷ്ടമല്ല;നിങ്ങളുടെ മെച്ചപ്പെട്ട പതിപ്പു് ഒരു കുത്തക സോഫ്റ്റ്‌വെയര്‍ ഉത്പന്നമായി ഇറക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിയ്ക്കുന്നു.”"
# type: Content of:
msgid ""
"Here the GNU GPL comes to the rescue.  The programmer shows the boss that "
"this proprietary software product would be copyright infringement, and the "
"boss realizes that he has only two choices: release the new code as free "
"software, or not at all.  Almost always he lets the programmer do as he "
"intended all along, and the code goes into the next release."
msgstr "ഇവിടെ ജിപിഎല്‍ രക്ഷയ്ക്കായി എത്തുന്നു. ഈ കുത്തക സോഫ്റ്റ്‌വെയര്‍ പകര്‍പ്പവകാശ നിയമലംഘനമാവുമെന്നു് പ്രോഗ്രാമര്‍ മേലുദ്യോഗസ്ഥനെ ധരിപ്പിയ്ക്കുന്നു, രണ്ടു പോംവഴിയേ ഉള്ളു എന്നു് മേലുദ്യോഗസ്ഥന്‍ തിരിച്ചറിയുന്നു: കോഡ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയി ഇറക്കുക അല്ലെങ്കില്‍ ഇറക്കാതിരിയ്ക്കുക. ഏതാണ്ടെല്ലായ്പ്പോഴും, പ്രോഗ്രാമറെ, അദ്ദേഹം ഉദ്ദേശിച്ച രീതിയില്‍ ചെയ്യാനനുവദിയ്ക്കുകയാണു് ചെയ്യാറു്, തുടര്‍ന്നു് കോഡ് അടുത്ത പതിപ്പിലേയ്ക്കു് ചേര്‍ക്കുകയും ചെയ്യും."
# type: Content of:
msgid ""
"The GNU GPL is not Mr. Nice Guy.  It says “no” to some of the "
"things that people sometimes want to do.  There are users who say that this "
"is a bad thing—that the GPL “excludes” some proprietary "
"software developers who “need to be brought into the free software "
"community.”"
msgstr "ഗ്നു ജിപിഎല്‍ എല്ലാം . ആളുകള്‍ ചിലപ്പോള്‍ ചെയ്യാന്‍ സാധ്യതയുള്ള ചില കാര്യങ്ങളോടു് ജിപിഎല്‍  “അരുതു്” എന്നു് പറയുന്നു. ഇതു് ചീത്ത കാര്യമാണെന്നു് പറയുന്ന ഉപയോക്താക്കളുണ്ടു്—അതായതു്, “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിലേയ്ക്കു് കൊണ്ടുവരേണ്ട ”ചില സോഫ്റ്റ്‌വെയര്‍ എഴുത്തുകാരെ ജിപിഎല്‌ “ഒഴിവാക്കുന്നു” എന്നു്."
# type: Content of:
msgid ""
"But we are not excluding them from our community; they are choosing not to "
"enter.  Their decision to make software proprietary is a decision to stay "
"out of our community.  Being in our community means joining in cooperation "
"with us; we cannot “bring them into our community” if they don't "
"want to join."
msgstr "പക്ഷെ നാം അവരെ ഒഴിവാക്കുന്നില്ല;അവരാണു് പ്രവേശിയ്ക്കാതിരിയ്ക്കുന്നതു്. സോഫ്റ്റ്‌വെയര്‍ കുത്തകവത്കരിയ്ക്കാനുള്ള അവരുടെ തീരുമാനം നമ്മുടെ കൂട്ടായ്മയില്‍ ചേരണ്ട എന്ന തീരുമാനമാണു്. നമ്മുടെ കൂട്ടായ്മയില്‍ ചേരുക എന്നാല്‍ നമ്മളുമായി സഹകരിയ്ക്കുക എന്നാണു്; നമുക്കു് “അവരെ നമ്മുടെ കൂട്ടായ്മയിലേയ്ക്കു് കൊണ്ടുവരാന്‍”പറ്റില്ല;അവര്‍ക്കു് ചേരാന്‍ താത്പര്യമില്ലെങ്കില്‍."
# type: Content of:
msgid ""
"What we can do is offer them an inducement to join.  The GNU GPL is "
"designed to make an inducement from our existing software: “If you "
"will make your software free, you can use this code.” Of course, it "
"won't win 'em all, but it wins some of the time."
msgstr "ചേരുന്നതിനായുള്ള പ്രേരണ അവര്‍ക്കു് കൊടുക്കുക എന്നതു് മാത്രമാണു് നമുക്കു് ചെയ്യാന്‍ പറ്റുന്നതു്. ഇപ്പോഴുള്ള സോഫ്റ്റ്‌വെയര്‍ കൊണ്ടു് ഒരു പ്രേരണ സൃഷ്ടിയ്ക്കുന്ന രീതിയിലാണു് ഗ്നു ജിപിഎല്‍ എഴുതിയിരിയ്ക്കുന്നതു്: “നിങ്ങള്‍ നിങ്ങളുടെ പ്രോഗ്രാം സ്വതന്ത്രമാക്കുകയാണെങ്കില്‍,നിങ്ങള്‍ക്കു് ഈ കോഡുപയോഗിയ്ക്കാം.”തീര്‍ച്ചയായും, അതു് എല്ലാവരേയും ജയിയ്ക്കില്ല, പക്ഷെ അതു് ചിലപ്പോള്‍ വിജയിയ്ക്കുന്നു."
# type: Content of:
msgid ""
"Proprietary software development does not contribute to our community, but "
"its developers often want handouts from us.  Free software users can offer "
"free software developers strokes for the ego—recognition and "
"gratitude—but it can be very tempting when a business tells you, "
"“Just let us put your package in our proprietary program, and your "
"program will be used by many thousands of people!” The temptation can "
"be powerful, but in the long run we are all better off if we resist it."
msgstr "സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം നമ്മുടെ സമൂഹത്തിനുള്ള സംഭാവനയല്ല, പക്ഷെ അതിന്റെ എഴുത്തുകാര്‍ക്കു് പലപ്പോഴും നമ്മുടെ സഹായം ആവശ്യമായി വരാറുണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്കു് പലപ്പോഴും എഴുത്തുകാരുടെ അഹത്തെ—അംഗീകാരവും നന്ദിയും— തൃപ്തിപ്പെടുത്താന്‍ കഴിയാറുണ്ടു്. പക്ഷെ ഒരു വ്യവസായം നിങ്ങളോടിങ്ങനെ പറയുമ്പോള്‍ അതു് വളരെയധികം ആകര്‍ഷിച്ചേക്കാം:“നിങ്ങളുടെ കോഡ് ഞങ്ങളുടെ കുത്തക സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിയ്ക്കു,എന്നാല്‍ ആയിരകണക്കിനു് ഉപയോക്താക്കള്‍ നിങ്ങളുടെ പ്രോഗ്രാം ഉപയോഗിയ്ക്കും!” ഈ പ്രലോഭനം വളരെ ശക്തിമത്താകാം പക്ഷെ ദീര്‍ഘകാലത്തെ നന്മയ്ക്കു് നമ്മള്‍ അതെതിര്‍ക്കുന്നതാണു് നല്ലതു്."
# type: Content of:
msgid ""
"The temptation and pressure are harder to recognize when they come "
"indirectly, through free software organizations that have adopted a policy "
"of catering to proprietary software.  The X Consortium (and its successor, "
"the Open Group) offers an example: funded by companies that made proprietary "
"software, they have strived for a decade to persuade programmers not to use "
"X11R6.4 non-free software, those of us who resisted that pressure are "
"glad that we did."
# type: Content of:
msgid ""
"[In September 1998, several months after X11R6.4 was released with non-free "
"distribtion terms, the Open Group reversed its decision and rereleased it "
"under the same non-copyleft free software license that was used for "
"X11R6.3.  Thank you, Open Group—but this subsequent reversal does not "
"invalidate the conclusions we draw from the fact that adding the "
"restrictions was possible.]"
msgstr "[1998,സെപ്റ്റമ്പറില്‍, X11R6.4 പുറത്തിറക്കി മാസങ്ങള്‍ക്കു ശേഷം, X11R6.3 ഉപയോഗിച്ചിരുന്ന, പകര്‍പ്പനുമതി ഉപയോഗിയ്ക്കാത്ത,സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മതപത്രത്തില്‍ തന്നെ അതു് പുനപ്രകാശനം ചെയ്യപ്പെട്ടു. നന്ദി ഓപ്പണ്‍ ഗ്രൂപ്പ്— പക്ഷെ കുറച്ചു് കാലത്തിനു് ശേഷം തിരിച്ചിറക്കിയതു് എന്നതു് കൊണ്ടു്, നിയന്ത്രണങ്ള്‍ ചേര്‍ക്കാന്‍ സാധിയ്ക്കും എന്ന ഞങ്ങളുടെ നിഗമനം, തെറ്റായിപ്പോകുന്നില്ല"
# type: Content of:
msgid ""
"Pragmatically speaking, thinking about greater long-term goals will "
"strengthen your will to resist this pressure.  If you focus your mind on the "
"freedom and community that you can build by staying firm, you will find the "
"strength to do it.  “Stand for something, or you will fall for "
"nothing.”"
msgstr "പ്രായോഗികമായി പറഞ്ഞാല്‍,ദീര്‍ഘ കാലത്തെയ്ക്കുള്ള ലക്ഷ്യങ്ങളെ പറ്റി ചിന്തിയ്ക്കുന്നതു്, ഇത്തരം സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ നിങ്ങള്‍ക്കു് ശക്തി പകരും. ഉറച്ചു നിന്നാല്‍ നിങ്ങള്‍ക്കു നിര്‍മ്മിയ്ക്കാവുന്ന കൂട്ടായ്മയേയും സ്വാതന്ത്ര്യത്തേയും കുറിച്ചു് നിങ്ങള്‍ ഏകാഗ്രമാവുകയാണെങ്കില്‍,അതു് ചെയ്യാനുള്ള ശക്തി നിങ്ങള്‍ കണ്ടെത്തും. “എന്തിനെങ്കിലും വേണ്ടി നിലകൊള്ളുക അല്ലെങ്കില്‍ ഒന്നിനുമല്ലാതെ നിങ്ങള്‍ വീഴും”"
# type: Content of:
msgid ""
"And if cynics ridicule freedom, ridicule community…if “hard "
"nosed realists” say that profit is the only ideal…just ignore "
"them, and use copyleft all the same."
msgstr "ദോഷൈകദൃക്കുകള്‍ സ്വാതന്ത്ര്യത്തെ പരിഹസിച്ചാല്‍,കൂട്ടായ്മയെ പരിഹസിച്ചാല്‍, “കടുത്ത യാഥാര്‍ത്ഥ്യ വാദികള്‍” ലാഭം മാത്രമാണു് ഉത്കൃഷ്ടം എന്നു് പറഞ്ഞാല്‍,…അതെല്ലാം തള്ളികളയു,പകര്‍പ്പനുമതി ഉപയോഗിയ്ക്കു."
# type: Content of:
msgid ""
"Free Society: The Selected Essays of Richard M. Stallman."
#. TRANSLATORS: Use space (SPC) as msgstr if you don't have notes.
# type: Content of:
msgid "*GNUN-SLOT: TRANSLATOR'S NOTES*"
msgstr " "
# type: Content of:
msgid ""
Please send "
# type: Content of:
msgid ""
"for information on coordinating and submitting translations of this article."
# type: Content of:
msgid "Copyright © 1998, 2003 Free Software Foundation, Inc.,"
msgstr "പകര്‍പ്പവകാശം © 1998,2003 ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍,ഇന്‍ക്."
# type: Content of:
msgid "51 Franklin St, Fifth Floor, Boston, MA 02110, USA"
msgstr "51 ഫ്രാങ്ക്ലിന്‍ സ്റ്റ്രീറ്റ്, അഞ്ചാം നില, ബോസ്റ്റണ്‍, എം എ 02110, യു എസ് എ<"
# type: Content of:
msgid ""
"Verbatim copying and distribution of this entire article is permitted in any "
"medium without royalty provided this notice is preserved."
msgstr "ഈ അറിയിപ്പും,പകര്‍പ്പവകാശ കുറിപ്പും നിലനിര്‍ത്തിയിരിയ്ക്കണം എന്ന നിബന്ധനയോടെ, സമ്പൂര്‍ണ്ണ ലേഖനത്തിന്റെ പദാനുപദ പകര്‍പ്പും വിതരണവും ലോകത്തെവിടെയും, ഏതു മാധ്യമത്തിലും,യാതൊരു റോയല്‍റ്റിയും ഇല്ലാതെ അനുവദിച്ചിരിയ്ക്കുന്നു."
#. TRANSLATORS: Use space (SPC) as msgstr if you don't want credits.
# type: Content of:
msgid "*GNUN-SLOT: TRANSLATOR'S CREDITS*"
msgstr "Shyam Karanattu<mail at swathanthran.in>"
#.  timestamp start
# type: Content of:
msgid "Updated:"
msgstr "പുതുക്കിയതു്"
# type: Content of:
msgid "Translations of this page"
msgstr "ഈ താളിന്റെ തര്‍ജ്ജമകള്‍"
More information about the discuss mailing list