[smc-discuss] Re: Paralperu: PyGTK Version

Umesh Nair umesh.p.nair at gmail.com
Sun Oct 12 19:37:53 PDT 2008


ശശികുമാ‍ര്‍ ചോദിച്ച ശ്ലോകം ഇവിടെ പറഞ്ഞിരിക്കുന്നതില്‍ ഏതെങ്കിലും ആണോ?

http://malayalam.usvishakh.net/blog/archives/13


-- 
Umesh (ഉമേഷ്)


2008/10/10 V. Sasi Kumar <sasi.fsf at gmail.com>

> On Fri, 2008-10-10 at 22:48 +0530, Santhosh Thottingal wrote:
> > പരല്‍പേരു് എന്നു് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍
> > http://ml.wikipedia.org/wiki/Paralperu വായിക്കുക. അക്ഷരങ്ങളെ
> > ഉപയോഗിച്ചു് അക്കങ്ങളെ എഴുതാന്‍ ഉപയോഗിച്ചിരുന്ന ഒരു രീതിയാണു് അതു്. ഓരോ
> > അക്ഷരവും 0 മുതല്‍ 9 വരെയുള്ള ഏതെങ്കിലും അക്കത്തെ സൂചിപ്പിക്കുന്നു
> > ക = 1, മ = 5, ല = 3 എന്നാവുമ്പോള്‍ കമല = 351 (തിരിച്ചിടണം) ആവുന്നു.
> > വിക്കിയിലെ താളില്‍ പറഞ്ഞ പ്രകാരം ചണ്ഡാംശുചന്ദ്രാധമകുംഭിപാല എന്നതു്
> > ഗണിതശാസ്ത്രത്തിലെ πയുടെ വില 10 ദശാംശങ്ങള്‍ക്കു് ശരിയായി കൊടുക്കുന്നു
> > (31415926536).
>
> പണ്ടൊരിക്കല്‍ പഴയ ഒരു മാതൃഭൂമി പത്രത്തിന്റെ പതിപ്പില്‍ ഈ
> സമ്പ്രദായത്തില്‍ piയുടെ വില ഒരു ശ്ലോകമായി (സംസ്കൃതം) എഴുതിയിരിക്കുന്നതു്
> പത്രാധിപര്‍ക്കുള്ള കത്തില്‍ ആരോ ചൂണ്ടിക്കാണിച്ചതു് ഒരു സുഹൃത്തു്
> കാണിച്ചതോര്‍ക്കുന്നു. നാലു വരികളുള്ള ആ ശ്ലോകത്തില്‍ എത്ര സ്ഥാനം വരെ
> കൊടുത്തിരുന്നു എന്നോര്‍മ്മയില്ല. ഞാനന്നതു് എവിടെയോ കുറിച്ചു വച്ചു
> എന്നാണോര്‍മ്മ. ഈ സമ്പ്രദായത്തിനു് കടപയാദി എന്നാണു് പേരിട്ടിരുന്നതു്
> എന്നാണോര്‍മ്മ. പണ്ടു് ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന
> സമ്പ്രദായമായിരുന്നത്രെ. piയുടെ വില അനേകം ദശാംശ സ്ഥാനങ്ങള്‍ വരെ പണ്ടു്
> ഭാരതത്തില്‍ അറിയപ്പെട്ടിരുന്നു എന്നായിരുന്നു കത്തെഴുതിയ വ്യക്തി
> അവകാശപ്പെട്ടതു്.
>
> ശശി
>
> > ഒരു വാക്കിന്റെ പരല്‍പേരു രീതിയിലുള്ള സംഖ്യ കണ്ടുപിടിയ്ക്കാന്‍
> > സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കണമെന്നൊന്നുമില്ല. എന്നാലും ഉണ്ടെങ്കില്‍
> > എളുപ്പമായി. ഡെല്‍ഫിയില്‍ കെവിന്‍(അഞ്ജലിഓള്‍ഡ്ലിപി ) ഇതിനുവേണ്ടി  ഒരു
> > സോഫ്റ്റ്‌വെയര്‍ എഴുതിയിരുന്നു.
> > http://sourceforge.net/projects/paralperu/
> >
> > pygtk യില്‍ ഇപ്പോള്‍ അതുപോലൊന്നു് ഗ്നു/ലിനക്സിനുവേണ്ടി
> > എഴുതിയിരിക്കുകയാണു്. വളരെ ലളിതമായ പ്രോഗ്രാമാണു്.
> > സ്ക്രീന്‍ഷോട്ട് , സോഴ്സ്കോഡ്, ഡെബിയന്‍ പാക്കേജ്, rpm പാക്കേജ് എന്നിവ ഈ
> > മെയിലിന്റെ കൂടെ ...
>
> >
> --
> V. Sasi Kumar
> Free Software Foundation of India
> http://swatantryam.blogspot.com
>
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081012/bbfcc875/attachment-0001.htm>


More information about the discuss mailing list