[smc-discuss] Re: മലയാളം അകാരാദിക്രമം (Malayalam Sorting)

Santhosh Thottingal santhosh at riseup.net
Tue Oct 7 21:46:14 PDT 2008


Quoting Anilkumar KV <anilankv at gmail.com>:

> 2008/10/8 Anilkumar KV <anilankv at gmail.com>
>>
>>
>>  ഉച്ചാരണാടിസ്ഥാനത്തിലുള്ള ക്രമമായിരിക്കും നല്ലതു്.
>>
>> ക് - എന്ന ശബ്ദം ഒറ്റക്ക് നിലില്‍ക്കുന്നില്ലല്ലോ. വാക്കിന്റെ അവസാനം
>> വരുന്നതു് സംവൃതോപകാരത്തോടു് കൂടി അയിരിക്കുമല്ലോ. അപ്പോള്‍ സംവൃതോപകാരത്തിന്റെ
>> സ്ഥാനമാണ് തീരുമാനിക്കേണ്ടതു്. അത് ആദ്യത്തേതാകുന്നതാകും നല്ലതു്
>>
>> ക, ക്, കാ എന്ന ക്രമത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല.
>> "കു്, ക, കാ, കി, ....... കം, കഃ" വേണോ, "ക, കാ, കി, ....... കം, കഃ, കു് "
>> വേണോ എന്നതാണു് പ്രശ്നം.
>> "കു്, ക, കാ, കി, ....... കം, കഃ" ആയിരിക്കും നല്ലതു്.
സംവൃതോപകാരമല്ല, സംവൃതോകാരമാണു്.. സംവൃത ഉകാരം..
തു്, കു് , രു് എന്നിവ ഉദാഹരണം. ക്, ത്, ര് എന്നിവ സംവൃതോകാരമല്ല,  
സ്വരസാന്നിദ്ധ്യമില്ലാത്ത അക്ഷരങ്ങളാണു്. എന്നിരിക്കിലും, "അച്ചടി" യില്‍  
pseudo-സംവൃതോകാരമായി അവ ഉപയോഗിച്ചു കാണുന്നു..
സംവൃതോകാരത്തിന്റെ സ്ഥാനം കൊടുത്തിരിക്കുന്നതു് ഉകാരത്തിനു ശേഷം ആണു്
അതാ, അതു, അതു്

> അപ്പോള്‍ ക്രമം ഇങ്ങനെയായിരിക്കും.
> കു്, ക, കാ, കി, .......... , കഃ, ക്കു്, ക്ക, ക്കാ, ......
>
> ഉദാഹരണത്തിനു്,
>
> മെഴുകു്
> മെഴുകല്‍
> മെഴുകുതിരി
> മെഴുക്കു്
> മെഴുക്കിയ
കു്,  < ക < കാ എന്ന ക്രമമനുസരിച്ചു് മുകളിലെ വാക്കുകളുടെ ക്രമം എങ്ങനെ ശരിയാവും?
ക് < ക, ക < കു  ആണെങ്കില്‍ ക്കു <  കല്‍ ആണല്ലോ. അതുപ്രകാരം മെഴുക്കു് <  
മെഴുകല്‍ ആവില്ലേ.
ഇതാണു് എന്നെയും ആശയകുഴപ്പത്തിലാക്കുന്നതു്. അതാണു് കാക്ക< കാകന്‍ എന്നു  
ഞാന്‍ പറഞ്ഞതു്.

സന്തോഷ് തോട്ടിങ്ങല്‍


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list