[smc-discuss] Re: മലയാളം അകാരാദിക്രമം (Malayalam Sorting)

Anilkumar KV anilankv at gmail.com
Tue Oct 7 20:45:07 PDT 2008


2008/10/8 Anilkumar KV <anilankv at gmail.com>
>
>
>  ഉച്ചാരണാടിസ്ഥാനത്തിലുള്ള ക്രമമായിരിക്കും നല്ലതു്.
>
> ക് - എന്ന ശബ്ദം ഒറ്റക്ക് നിലില്‍ക്കുന്നില്ലല്ലോ. വാക്കിന്റെ അവസാനം
> വരുന്നതു് സംവൃതോപകാരത്തോടു് കൂടി അയിരിക്കുമല്ലോ. അപ്പോള്‍ സംവൃതോപകാരത്തിന്റെ
> സ്ഥാനമാണ് തീരുമാനിക്കേണ്ടതു്. അത് ആദ്യത്തേതാകുന്നതാകും നല്ലതു്
>
> ക, ക്, കാ എന്ന ക്രമത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല.
> "കു്, ക, കാ, കി, ....... കം, കഃ" വേണോ, "ക, കാ, കി, ....... കം, കഃ, കു് "
> വേണോ എന്നതാണു് പ്രശ്നം.
> "കു്, ക, കാ, കി, ....... കം, കഃ" ആയിരിക്കും നല്ലതു്.
>

 ഇതു് ഒന്നു കൂടി വിശദമാക്കണമെന്നു് തോന്നന്നു.

ചന്ദ്രക്കലയെ ആശ്രയിച്ചല്ല, അതിനു് ശേഷം വരുന്ന അക്ഷരമനുസരിച്ചായിരിക്കണം
ക്രമീകരണം നടത്തേണ്ടതു്.

അക്ഷരങ്ങളെ പിരിച്ചെഴുതുമ്പോള്‍, കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാകും.

ക് + അ = ക,  ക് + ആ = കാ, ക് + ഇ = കി, ........ ക് + ഃ = കഃ, ക് + ക്  =
ക്ക്, ക് + ക്  + അ  = ക്ക, ക് + ക്  + ഇ  = ക്കി...

അപ്പോള്‍ ക്രമം ഇങ്ങനെയായിരിക്കും.
കു്, ക, കാ, കി, .......... , കഃ, ക്കു്, ക്ക, ക്കാ, ......

ഉദാഹരണത്തിനു്,

മെഴുകു്
മെഴുകല്‍
മെഴുകുതിരി
മെഴുക്കു്
മെഴുക്കിയ

- അനില്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081008/2daad2c1/attachment-0001.htm>


More information about the discuss mailing list