[smc-discuss] Re: [WWW-ML] ഇതുവരെയുള്ള ലേഖനങ്ങള്‍ ഒറ്റ HTML-ലില്‍

Anivar Aravind anivar.aravind at gmail.com
Mon Oct 27 21:58:21 PDT 2008


ശ്യാം നല്ല ശ്രമം . just one comment

seductive mirage എന്നതിന്  മോഹമരീചിക എന്നു മതി. seductive എന്നത്
മോഹിപ്പിക്കലാണ്  വ്യാമോഹമല്ല. മരീചിക എന്നു പറയുമ്പോള്‍ തന്നെ ആ മോഹം
നടക്കില്ലെന്നുറപ്പാണ്.  കിട്ടാക്കനിയെന്നും ലളിതമായി പറയാം



2008/10/28 Shyam | ശ്യാം കാരനാട്ട്  | Karanattu <mail at swathanthran.in>:
> ഇതുവരെ നമ്മള്‍ പൂര്‍ത്തിയാക്കിയ എല്ലാ ലേഖനങ്ങളും കൂട്ടിച്ചേര്‍ത്തൊറ്റ ഫയലാക്കി.
> വായിച്ചുനോക്കി തെറ്റുതിരുത്താന്‍ എളുപ്പമാക്കുക എന്നതാണു് ലക്ഷ്യം. തെറ്റുകള്‍ തിരുത്താനും
> ലേഖനങ്ങള്‍ കൂടുതല്‍ ഭംഗിയാക്കാനും എല്ലാവരും ഒരു കൈ സഹായിക്കുമല്ലൊ..
>
>
> നന്ദി
> ശ്യാം
>
> >
>
> gnu-ml
>
> Table of Contents
>
> 1 ഭാഗം - I
>
> 1.1 ഗ്നു പ്രവര്‍ത്തക സംവിധാനം ഒറ്റനോട്ടത്തില്‍
> 1.2 സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ 15 വര്‍ഷങ്ങള്‍
> 1.3 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം
> 1.4 എന്തുകൊണ്ടു് സോഫ്റ്റ്‌വെയറിനു് ഉടമസ്ഥര്‍ വേണ്ട
> 1.5 നിങ്ങളുടെ സ്വാതന്ത്ര്യത്തിനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആവശ്യമാണു്
> 1.6 വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതെന്തുകൊണ്ടു്
>
> 2 ഭാഗം - II
>
> 2.1 ലിനക്സും ഗ്നു സംരംഭവും
> 2.2 സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം "ഓപ്പണ്‍ സോഴ്സ്" വിട്ടുപോകുന്നതു് എന്തുകൊണ്ടു്
> 2.3 സ്വതന്ത്ര സോഫ്റ്റുവെയറിന്റെ വില്‍പ്പന
> 2.4 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂടുതല്‍ വിശ്വസനീയമാണു് !
> 2.5 ദോഷകരമായ വിട്ടുവീഴ്ചകളെ ഒഴിവാക്കല്‍
> 2.6 സാമൂഹ്യ ജഡതയെ മറികടക്കല്‍
> 2.7 മൈക്രോസോഫ്റ്റാണോ വലിയ ചെകുത്താന്‍?
>
> 3 ഭാഗം - III
>
> 3.1 എന്തു് കൊണ്ടു് പകര്‍പ്പനുമതി?
> 3.2 പകര്‍പ്പനുമതി:പ്രായോഗികമായ ആദര്‍ശവാദം
> 3.3 "ബൌദ്ധിക സ്വത്തവകാശം" എന്നൊ? അതൊരു വ്യാമോഹമരീചികയാണു്
> 3.4 സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ക്കെതിരായുള്ള പോരാട്ടം- ഒറ്റയ്ക്കും കൂട്ടായും
>
> 1 ഭാഗം - I
>
> 1.1 ഗ്നു പ്രവര്‍ത്തക സംവിധാനം ഒറ്റനോട്ടത്തില്‍
>
> പൂര്‍ണ്ണമായും സ്വതന്ത്രമായതും 'യുനിക്സ്'-നോട് അനുസൃതമായതും ആയ ഒരു പ്രവര്‍ത്തക സംവിധാനമാണു് ഗ്നു.GNU എന്നാല്‍ "GNU's Not Unix ".1983 സെപ്റ്റമ്പറില്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ഗ്നു സംരംഭത്തിന്റെ ആദ്യ പ്രഖ്യാപനം നടത്തി.1985 സെപ്റ്റമ്പറില്‍ കുറച്ചു് കൂടി വിപുലീകരിച്ച ഗ്നു തത്ത്വസംഹിത പുറത്തുവന്നു.മറ്റു പല ഭാഷകളിലേയ്ക്കും ഇത് പരിഭാഷപ്പെടുത്തിയിട്ടുണ്ടു്.
>
> ചില സൌകര്യങ്ങള്‍ കണക്കിലെടുത്താണ് "ഗ്നു" എന്ന പേരു് തിരഞ്ഞെടുത്തതു്. ആദ്യം അതിനു് "GNU's Not Unix"(GNU) എന്ന വിശദീകരണമുണ്ടു് പിന്നെ അതു് ഒരു യഥാര്‍ത്ഥ വാക്കാണു്, മൂന്നാമതായി അതിന്റെ ഉച്ചാരണത്തില്‍ ഒരു സൌന്ദര്യമുണ്ടു്
>
> "ഫ്രീ സോഫ്റ്റ്‌വെയര്‍"-ലെ "ഫ്രീ" എന്ന പദം വിലയെ അല്ല സ്വാതന്ത്ര്യത്തേയാണ് സൂചിപ്പിയ്ക്കുന്നതു്. ഗ്നു സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ക്കു് വില കൊടുത്തോ കൊടുക്കാതെയോ വാങ്ങാം.ഏതു് നിലയ്ക്കായാലും, നിങ്ങളുടെ പക്കല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുണ്ടെങ്കില്‍ അതുപയോഗിയ്ക്കുന്നതില്‍ മൂന്നു് കൃത്യമായ സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ടു്. ആ സ്വാതന്ത്ര്യം പകര്‍ത്തി വിതരണം ചെയ്യാനും , ആവശ്യാനുസരണം മാറ്റം വരുത്തുവാനും ,സമൂഹത്തിനു് ഉപയോഗപ്രദമായ രീതിയില്‍ പുതുക്കിയ പതിപ്പു് വിതരണം ചെയ്യുവാനും ഉള്ളതാണു്.(നിങ്ങള്‍ക്കു് ലഭിച്ച ഗ്നു സോഫ്റ്റ്‌വെയര്‍ വേറൊരാള്‍ക്കു് വില്‍ക്കാനോ വെറുതെ നല്‍കാനോ നിങ്ങള്‍ക്കവകാശമുണ്ടു്.)
>
> ഗ്നു പ്രവര്‍ത്തക സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭമാണു് ഗ്നു സംരംഭം. കമ്പ്യൂട്ടിങ്ങിന്റെ ലോകത്തു് നിലനിന്നിരുന്ന പരസ്പര സഹകരണം ഊട്ടി ഉറപ്പിയ്ക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയിലാണു് 1983-ല്‍ ഗ്നു സംരംഭം ഉടലെടുത്തതു് — പരസ്പര സഹകരണത്തിനു് കുത്തക സോഫ്റ്റ്‌വെയര്‍ ഉടമകള്‍ ഉണ്ടാക്കിത്തീര്‍ത്ത തടസ്സങ്ങള്‍ തട്ടിനീക്കുന്നതിനും.
>
> 1971-ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ,എം ഐ റ്റി-യില്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിയ്ക്കുമ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിയ്ക്കുന്ന ഒരു സംഘത്തില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.കമ്പ്യൂട്ടര്‍ കമ്പനികള്‍ പോലും പലപ്പോഴും സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ വിതരണം ചെയ്തിരുന്നു. പ്രോഗ്രാമര്‍-മാര്‍ക്കു് പരസ്പരം സഹകരിയ്ക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു, അവരതുപയോഗിച്ചിരുന്നു.
>
> എണ്‍പതുകളോടെ ഏകദേശം എല്ലാ സോഫ്റ്റ്‌വെയറും കുത്തകവത്കരിയ്ക്കപ്പെട്ടു. എന്നുവച്ചാല്‍ ഉപഭോക്താക്കളുടെ പരസ്പര സഹകരണം തടയുന്ന വിധത്തില്‍ അതിനു് ഉടമസ്ഥരുണ്ടായി എന്നര്‍ത്ഥം. ഇതാണു് ഗ്നു സംരംഭത്തിന്റെ അനിവാര്യതയിലേയ്ക്ക് നയിച്ചതു്.
>
> എല്ലാ കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ക്കും ഒരു പ്രവര്‍ത്തക സംവിധാനം ആവശ്യമാണു് ;സ്വതന്ത്രമായ ഒരു പ്രവര്‍ത്തക സംവിധാനത്തിന്റെ അഭാവത്തില്‍ കുത്തക സോഫ്റ്റ്‌വെയറിനെ ആശ്രയിയ്ക്കാതെ നിങ്ങള്‍ക്കു് കമ്പ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങാന്‍ തന്നെ സാധ്യമല്ല. അതുകൊണ്ടു് തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ കാര്യപരിപാടിയില്‍ ആദ്യത്തേത് ഒരു പ്രവര്‍ത്തക സംവിധാനമാണു്.
>
> യുനിക്സിനു് തെളിയിക്കപ്പെട്ട ഒരു രൂപകല്‍പന ഉണ്ടായിരുന്നതു കൊണ്ടും, യുനിക്സ് ഉപഭോക്താക്കള്‍ക്കു് എളുപ്പത്തില്‍ മാറ്റി ഉപയോഗിയ്ക്കാമെന്നുള്ളതുകൊണ്ടും ,യുനിക്സിനു് അനുസൃതമായ ഒരു പ്രവര്‍ത്തക സംവിധാനം ഉണ്ടാക്കാന്‍ തീരുമാനിച്ചു.
>
> യുനിക്സിനെ പോലുള്ള ഒരു പ്രവര്‍ത്തക സംവിധാനം,കേര്‍ണല്‍ എന്നതിലും വളരെ വലുതാണു്.അതില്‍ കമ്പൈലറുകള്‍,രചന എഴുത്തിടങ്ങള്‍,രചന ചിട്ടപ്പെടുത്തുന്ന പ്രയോഗങ്ങള്‍,കത്തു് കൈകാര്യം ചെയ്യുന്ന പ്രയോഗങ്ങള്‍ തുടങ്ങി കുറേയുണ്ടു്.അതുകൊണ്ടു് തന്നെ പൂര്‍ണ്ണമായ ഒരു പ്രവര്‍ത്തക സംവിധാനം നിര്‍മ്മിയ്ക്കുക എന്നത് വളരെ വലിയ പണിയാണു്.1984 ജനുവരിയിലാണു് ഞങ്ങള്‍ തുടങ്ങിയതു്.അതു് ഒരുപാടു് വര്‍ഷമെടുത്തു. ഗ്നു സംരംഭത്തിന്റെ സഹായത്തിനായി ധനം സ്വരൂപിയ്ക്കുക എന്ന ലക്ഷ്യത്തോടെ 1985 ഒക്ടോബറില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ സ്ഥാപിതമായി.
>
> 1990-ഓടെ കേര്‍ണല്‍ ഒഴികെ മറ്റെല്ലാ പ്രധാന ഘടകങ്ങളും എഴുതുകയോ കണ്ടെത്തുകയോ ചെയ്തു. പിന്നീടു് 1991-ല്‍ ലിനസ് ടോര്‍വാള്‍ഡ്സ് യുനിക്സ് മാതൃകയിലുള്ള ലിനക്സ് എന്ന കേര്‍ണല്‍ നിര്‍മ്മിയ്ക്കുകയും 1992-ല്‍ അതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആക്കുകയും ചെയ്തു.ലിനക്സ് എന്ന കേര്‍ണലും ഏതാണ്ടു് പൂര്‍ണ്ണമായ ഗ്നു -വും ചേര്‍ന്നു് ഒരു പൂര്‍ണ്ണ പ്രവര്‍ത്തക സംവിധാനമായി അതാണു് :ഗ്നു/ലിനക്സ്.സ്ലാക്‌വെയര്‍, ഡെബിയന്‍,റെഡ്ഹാറ്റ് തുടങ്ങി പല പല വകഭേദങ്ങളായി,നൂറു ലക്ഷത്തില്‍ പരം ആള്‍ക്കാര്‍ ഇപ്പോള്‍ ഗ്നു/ലിനക്സ് ഉപയോഗിയ്ക്കുന്നുണ്ടു് എന്നു് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നു.
>
> (ലിനക്സിന്റെ ഔദ്യോഗിക പതിപ്പില്‍ ഇപ്പോള്‍ സ്വതന്ത്രമല്ലാത്ത ഫേംവെയര്‍ "ബ്ലോബുകള്‍" ഉണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ലിനക്സിന്റെ സ്വതന്ത്രമായ ഒരു പതിപ്പു് പരിപാലിയ്ക്കുന്നുണ്ടു് )
>
> എന്നാല്‍ വെറും പ്രവര്‍ത്തക സംവിധാനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഗ്നു സംരംഭം. പൊതുവെ ഉപഭോക്താക്കള്‍ക്കു് ആവശ്യമുള്ള എല്ലാ സോഫ്റ്റ്‌വെയറും നിര്‍മ്മിയ്ക്കുക എന്നതാണു് ഞങ്ങളുടെ ലക്ഷ്യം. അതില്‍ പ്രത്യേക ജോലിയ്ക്കുള്ള പ്രയോഗങ്ങളും ഉള്‍പ്പെടുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഡയറക്ട്രി-യില്‍ അതുപോലുള്ള സോഫ്റ്റ്‌വെയറുകളുടെ വിശദമായി ഒരു പട്ടിക തന്നെയുണ്ടു്.
>
> കമ്പ്യൂട്ടര്‍ വിദഗ്ധരല്ലാത്തവര്‍ക്കും സോഫ്റ്റ്‌വെയര്‍ നല്‍കാന്‍ ഞങ്ങളാഗ്രഹിയ്ക്കുന്നു.അതുകൊണ്ടു് തുടക്കക്കാര്‍ക്കു് ഗ്നു ഉപയോഗിയ്ക്കാനായി ഒരു ഗ്രാഫിയ്ക്കല്‍ പണിയിടം (ഗ്നോം എന്ന പേരില്‍) ഞങ്ങള്‍ നിര്‍മ്മിച്ചു.
>
> കളികളും മറ്റു വിനോദങ്ങളും നിര്‍മ്മിയ്ക്കാനും ഞങ്ങള്‍ക്കു് ആഗ്രഹമുണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ കുറച്ചു് കളികള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണു്.
>
> സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് ഏതു വരെ പോകാം?പേറ്റന്റ് വ്യവസ്ഥ പോലുള്ള നിയമങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനു മൊത്തമായി വിലങ്ങുതടിയാകുന്നതൊഴിച്ചാല്‍,ഇത് നിസ്സീമം തുടരും.കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ക്കു് ആവശ്യമായ എല്ലാ കാര്യത്തിനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മിയ്ക്കുക എന്നതാണു് പരമമായ ലക്ഷ്യം-അങ്ങിനെ കുത്തക സോഫ്റ്റ്‌വെയര്‍ കാലഹരണപ്പെട്ടുപോകുന്നതും.
>
> 1.2 സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ 15 വര്‍ഷങ്ങള്‍
>
> എഴുതിയതു്റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
>
> സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും ഗ്നു സംരംഭവും തുടങ്ങിയിട്ട് 15 വര്‍ഷങ്ങള്‍ കഴിഞ്ഞു. നാം ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞിരിക്കുന്നു.
>
> 1984 -ല്‍ ലൈസന്‍സ് നിയന്ത്രണങ്ങളുള്ള കുത്തകസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാതെ ഒരു ആധുനിക കമ്പ്യുട്ടര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധ്യമായിരുന്നില്ല. സോഫ്റ്റ്‌വെയര്‍ പങ്കുവെയ്ക്കാനോ തങ്ങളുടെ ആവശ്യാനുസരണം അതു മാറ്റുവാനോ ഉപയോക്താക്കള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ഉപയോക്താക്കളെ സോഫ്റ്റ്‌വെയര്‍ ഉടമസ്ഥര്‍ വന്‍മതിലുകള്‍ കെട്ടി വേര്‍തിരിച്ചുകഴിഞ്ഞിരുന്നു.
>
> ഇതെല്ലാം മാറ്റുവാന്‍ വേണ്ടിയാണ് ഗ്നു സംരംഭം തുടങ്ങിയത്. യുണിക്സുമായി സാമ്യമുള്ള, എന്നാല്‍ 100 ശതമാനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നു പറയാവുന്ന ഒരു പ്രവര്‍ത്തകമായിരുന്നു ഗ്നുവിന്റെ പ്രാഥമിക ലക്ഷ്യം. 95 ശതമാനമോ അല്ലെങ്കില്‍ 99.5 ശതമാനമോ അല്ല, മറിച്ച് 100 ശതമാനവും സ്വതന്ത്രമായ - അതായത് ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണമായും പുനര്‍വിതരണം ചെയ്യാനും ആവശ്യമുള്ള ഭാഗങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കാവുന്നതുമായിരുന്നു അത്. ഗ്നു എന്ന ഈ സംവിധാനത്തിന്റെ പേരു "ഗ്നു യുണിക്സ് അല്ല(GNU's Not Unix)" എന്ന ചുരുളഴിയാത്ത ചുരുക്കെഴുത്തില്‍ നിന്നാണ് ഉണ്ടായത്. ഇതു യുണിക്സിനോടുള്ള കടപ്പാടും അതേ സമയം ഗ്നു യുണിക്സില്‍ നിന്നും വ്യത്യസ്ഥവുമാണെന്ന് സൂചിപ്പിക്കുന്നു. സാങ്കേതികമായി ഗ്നു യുണിക്സുമായി വളരെയധികം സാമ്യമുള്ളതാണ്. എന്നാല്‍ യുണിക്സില്‍ നിന്നും വ്യത്യസ്ഥമായി അതു ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു.
>
> ഈ പ്രവര്‍ത്തകം വികസിപ്പിക്കുവാന്‍ നൂറുകണക്കിനു പ്രോഗ്രാമര്‍മാരുടെ വര്‍ഷങ്ങളുടെ അക്ഷീണമായ പ്രയത്നം വേണ്ടിവന്നു. ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കമ്പനികളും കുറച്ചപേര്‍ക്ക് പ്രതിഫലം നല്‍കി. എന്നാല്‍ ഭൂരിപക്ഷം പേരും സന്നദ്ധപ്രവര്‍ത്തകരായിരുന്നു. ഇതു കൊണ്ടു കുറച്ചു പേര്‍ പ്രശസ്തരായി, മറ്റു ചിലര്‍ അവരുടെ ഉദ്യോഗവുമായി ബന്ധപ്പെട്ടായിരുന്നെങ്കില്‍, മറ്റു ചിലര്‍ ഹാക്കര്‍മാര്‍ അവരുടെ സോഴ്സ്കോഡ് ഉപയോഗിക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്തതു കൊണ്ടായിരുന്നു. ഇവരെല്ലാവരും ഒത്തുചേര്‍ന്നു കമ്പ്യൂട്ടര്‍ ശൃംഖലയുടെ ശക്തി മാനവികതക്കുവേണ്ടി പ്രസരിപ്പിക്കുവാന്‍ സഹായിച്ചു.
>
> 1991-ല്‍ യുണിക്സിനു സമാനമായ പ്രവര്‍ത്തകത്തിന്റെ അവസാനത്തെ അത്യാവശ്യഘടകമായ കേര്‍ണല്‍ വികസിപ്പിച്ചു. ലിനസ് ടോര്‍വാള്‍ഡ്സ് ആയിരുന്നു ഈ സ്വതന്ത്രഘടകം വികസിപ്പിച്ചത്. ഇന്നു്, ഗ്നുവിന്റെയും ലിനക്സിന്റെയും സംയുക്ത സംവിധാനം ലോകമെമ്പാടുമുള്ള ലക്ഷകണക്കിനു ആള്‍ക്കാര്‍ ഉപയോഗിക്കുന്നു, കൂടാതെ ദിനംപ്രതി അതിന്റെ പ്രചാരം കൂടിക്കൊണ്ടിരിക്കുന്നു. ഈ മാസം, ഗ്നുവിന്റെ ഗ്രാഫിക്കല്‍ പണിയിടമായ ഗ്നോമിന്റെ 1.0 പതിപ്പ് പുറത്തിറങ്ങുകയാണ്. ഇതു ഗ്നു/ലിനക്സിനെ, മറ്റു ഏതു പ്രവര്‍ത്തകത്തെക്കാളും കൂടുതല്‍ എളുപ്പത്തിലും കാര്യക്ഷമമായിട്ടും ഉപയോഗിക്കാന്‍ സഹായിക്കും എന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
>
> എന്നാലും നമ്മുടെ ഈ സ്വാതന്ത്ര്യം എല്ലാക്കാലത്തും നിലനില്‍ക്കണമെന്നില്ല.ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് , അഞ്ചു വര്‍ഷത്തിനുശേഷവും അതുണ്ടാവണമെന്നില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അനുദിനം പുതിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ആദ്യമായി സ്വാതന്ത്ര്യം ലഭിക്കാന്‍ വേണ്ടി ചെയ്ത അതേ പ്രവര്‍ത്തനങ്ങള്‍ തന്നെ ഇനിയും തുടരേണ്ടിയിരിക്കുന്നു. സ്വതന്ത്രമായ പ്രവര്‍ത്തകം ഒരു തുടക്കം മാത്രമാണ്, ഉപയോക്താക്കള്‍ക്ക് ആവശ്യമായ പലവിധത്തിലുള്ള പ്രയോഗങ്ങള്‍ വികസിപ്പിക്കേണ്ടിയിരിക്കുന്നു.
>
> സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹം അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളെ പറ്റിയും കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെയും ഗ്നു/ലിനക്സിന്റെ വികസനത്തെ ബാധിക്കുന്ന വിഷയങ്ങളെ പറ്റിയുമാണ് ഇനിയുള്ള ലക്കങ്ങളില്‍ എഴുതാന്‍ ഞാന്‍ ഉദ്ദേശിക്കുന്നത്.
>
> 1.3 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം
>
> 1.4 എന്തുകൊണ്ടു് സോഫ്റ്റ്‌വെയറിനു് ഉടമസ്ഥര്‍ വേണ്ട
>
> എഴുതിയതു്: റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
>
> വിവര ശേഖരം വളരെ എളുപ്പം പകര്‍ത്താനുള്ള വലിയ സൌകര്യം ഡിജിറ്റല്‍ സാങ്കേതിക വിദ്യ ലോകത്തിനായി കാഴ്ചവെച്ചു.കമ്പ്യൂട്ടറുകള്‍ നമുക്കായി ഇതെപ്പോഴും ചെയ്തു തരുന്നു.
>
> പക്ഷെ എല്ലാവര്‍ക്കും അതു് അത്ര എളുപ്പമാകണമെന്ന ആഗ്രഹമില്ല! പകര്‍പ്പവകാശ വ്യവസ്ഥ , കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്കു് "ഉടമകളെ" ഉണ്ടാക്കി.എന്നാല്‍ ഉടമകളധികവും പ്രോഗ്രാമുകളുടെ ശരിയായ സാധ്യതകള്‍ പൊതുജനങ്ങളിലെത്താതിരിക്കാനാണു് ശ്രദ്ധിച്ചതു് .നമ്മള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ പകര്‍ത്താനും മാറ്റം വരുത്താനുമുള്ള ഏക അവകാശികളാകാനാണു് അവരുടെ ആഗ്രഹം
>
> അച്ചടിയ്ക്കൊപ്പമാണു്(–ബഹുജനാടിസ്ഥാനത്തില്‍ പകര്‍പ്പെടുക്കാനുള്ള സാങ്കേതികവിദ്യ)പകര്‍പ്പവകാശ വ്യവസ്ഥയുടെ തുടക്കം.അച്ചടി എന്ന സാങ്കേതിക വിദ്യയ്ക്കു് യോജിച്ചതായിരുന്നു ആ പകര്‍പ്പവകാശ വ്യവസ്ഥ.എന്തെന്നാല്‍ അതു് അച്ചടിയന്ത്രം കൊണ്ടുള്ള വലിയതോതിലുള്ള പകര്‍പ്പെടുപ്പിനെയാണു് നിയന്ത്രിച്ചതു്.അതു് വായനക്കാരന്റെ സ്വാതന്ത്ര്യത്തെ ഹനിച്ചില്ല. അച്ചടിയന്ത്രമൊന്നും കൈവശമില്ലാത്ത ഒരു സാധാരണ വായനക്കാരനു് പേനയും മഷിയും വച്ചു് പകര്‍പ്പെടുക്കാന്‍ ഒരു തടസ്സവുമുണ്ടായിരുന്നില്ല,അങ്ങനെ ചെയ്തവരെയാരേയും ശിക്ഷിച്ചിട്ടുമില്ല.
>
> അച്ചടിയന്ത്രത്തേക്കാളും ഏറെ മികച്ചതാണു് ഇന്നത്തെ ഡിജിറ്റല്‍ സാങ്കേതിക വിദ്യ. വിവരം ഡിജിറ്റല്‍ രൂപത്തിലായാല്‍ അത് വളരെ എളുപ്പത്തില്‍ പകര്‍പ്പെടുക്കാനും മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാനും സാധിക്കും. ഈ ഒരു സവിശേഷത തന്നെ പകര്‍പ്പവകാശം പോലൊരു വ്യവസ്ഥയ്ക്കു ചേരാത്തതാണു്. സോഫ്റ്റ്‌വെയര്‍ പകര്‍പ്പവകാശ നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കാനായി കൂടുതല്‍ ക്രൂരവും നിഷ്ഠൂരവുമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുന്നതും ഇതുകൊണ്ടാണു്. "സോഫ്റ്റ്‌വെയര്‍ പ്രസാഥകരുടെ സംഘടന"(Software Publishers Association-SPA) സ്വീകരിച്ച നാലു് മാര്‍ഗ്ഗങ്ങള്‍ നോക്കു:
>
> സ്വന്തം കൂട്ടുകാരനെ സഹായിക്കുന്നതിലും വലുതാണു് സോഫ്റ്റ്‌വെയര്‍ ഉടമയെ സന്തോഷിപ്പിയ്ക്കുന്നതെന്നും, ഉടമയെ അനുസരിയ്ക്കാതിരിയ്ക്കുന്നതു് തെറ്റാണെന്നും ഉള്ള വമ്പന്‍ കുപ്രചാരണങ്ങള്‍
> സഹപ്രവര്‍ത്തകരെ കുറിച്ചു് ഒറ്റികൊടുക്കാന്‍ ആള്‍ക്കാരേ ചട്ടം കെട്ടുക
> വിദ്യാലയങ്ങളിലും കാര്യാലയങ്ങളിലും റെയ്ഡുകള്‍(പോലീസ് സഹായത്തോടെ) നടത്തുക.അവിടത്തെ സാധാരണ ജനങ്ങള്‍ക്കു് ശിക്ഷകളില്‍ നിന്നും മറ്റും ഒഴിവാകാനായി, "അനധികൃത" പകര്‍പ്പിനു് അവര്‍ നിരപരാധികളാണെന്നു് തെളിയിക്കുകയും വേണ്ടിവരുന്നു.
> പകര്‍പ്പു് നടത്തിയതിനല്ല,നടത്താനുള്ള സാധ്യത നീക്കാത്തിനും അതു് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാത്തതിനും എംഐറ്റിയിലെ ഡേവിഡ് ലാമാക്കിയ(David LaMacchia)പോലുള്ളവരെ ശിക്ഷിയ്ക്കുക(അതും SPA യുടെ നിര്‍ദ്ദേശാനുസരണം അമേരിക്കന്‍ ഗവണ്‍മെന്റ് ചെയ്യുന്നു).കൂടാതെ അയാള്‍ പകര്‍പ്പെടുത്തതായി തെളിവൊന്നുമില്ലതാനും
>
> ഈ നാലു് രീതികള്‍ പണ്ടത്തെ സോവിയറ്റ് യൂണിയനില്‍ നിലനിന്നിരുന്ന ചില മാര്‍ഗ്ഗങ്ങളോടാണു് സാദൃശ്യം തോന്നുന്നതു്.സോവിയറ്റ് യൂണിയനില്‍ പകര്‍പ്പു് യന്ത്രത്തിനോരോന്നിനും അനധികൃത പകര്‍പ്പു് നിയന്ത്രിക്കാനുള്ള സംവിധാനമുണ്ടായിരുന്നു.അവിടെ സാധാരണക്കാരനു് പകര്‍പ്പെടുക്കണമെങ്കില്‍ അതു് വളരെ രഹസ്യമായി ചെയ്തു് രഹസ്യമായി തന്നെ കൈമാറണമായിരുന്നു."samizdat"പോലെ. ഈ രണ്ടിടത്തും നിശ്ചയമായും ഒരു വ്യത്യാസമുണ്ടു്.സോവിയറ്റ് യൂണിയനില്‍ വിലക്കിനു് രാഷ്ട്രീയ ലക്ഷ്യങ്ങളാണെങ്കില്‍ അമേരിക്കയില്‍ കൊള്ളലാഭമാണു് ലക്ഷ്യം.പക്ഷെ ലക്ഷ്യമല്ലല്ലോ ചെയ്തിയല്ലെ നമ്മെ ബാധിക്കുന്ന പ്രശ്നം. അറിവ് പങ്കുവയ്ക്കുന്നതിനെ തടയാനുള്ള ഓരോ ശ്രമവും അതു് എന്തിനായാലും,ഇതേ ക്രൂരമായ മാര്‍ഗ്ഗങ്ങളിലേക്കായിരിക്കും എത്തിയ്ക്കക.
>
> അറിവു് പകര്‍ത്താനുള്ള അവകാശം ഉടമകള്‍ക്കുമാത്രമാണെന്ന് പറയുന്നതിനായി അവര്‍ നിരവധി വാദങ്ങള്‍ നിരത്തുന്നു:
>
> പേരു വിളിയ്ക്കുന്നതു്.
>
> കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും ഭൌതിക വസ്തുക്കളും ഒന്നാണെന്ന കാഴ്ചപ്പാടു് വരാനായി സവിശേഷമായ രീതിയിലാണു് അവര്‍ വാക്കുകളുപയോഗിക്കുന്നതു്. "പൈറസി", "മോഷണം" തുടങ്ങിയ ലളിത പദങ്ങളില്‍ തുടങ്ങി "intellectual property" പോലുള്ള വിദഗ്ദ്ധര്‍ക്കുള്ള അബദ്ധവാക്കുകള്‍ വരെ ഇതിനുദാഹരണങ്ങളാണു്.
>
> ഭൌതികമായ വസ്തുക്കള്‍ ഒരാളുടെ പക്കല്‍ നിന്നു് "എടുക്കുന്ന"ത് ശരിയാണോ തെറ്റാണോ എന്നുള്ളതിനടിസ്ഥാനമായണു് നമ്മുടെ ശരിതെറ്റുകളും മുല്യങ്ങളും ഉള്ളതു്.ഇതിനു് ഒരു വസ്തുവിന്റെ പകര്‍പ്പുണ്ടാക്കുന്നതുമായി ഒരു ബന്ധവുമില്ല പക്ഷെ "ഉടമകള്‍" അങ്ങനെ കാണാന്‍ നിര്‍ദ്ദേശിയ്ക്കുന്നു.
>
> പെരിപ്പിച്ചു കാണിയ്ക്കല്‍.
>
> ഉപഭോക്താക്കള്‍ പ്രോഗ്രാമുകളുടെ പകര്‍പ്പെടുക്കുന്നതു് ഉടമകള്‍ക്കു് "സാമ്പത്തിക നഷ്ടവും" "ഉപദ്രവും" ആണെന്നാണവരുടെ വാദം.പക്ഷെ പകര്‍പ്പെടുപ്പു് ഉടമകളേ നേരിട്ടു് ബാധിയ്ക്കുന്നില്ല മാത്രമല്ല പകര്‍പ്പെടുപ്പു് ആരേയും ഉപദ്രവിയ്ക്കുന്നുമില്ല. പകര്‍പ്പെടുക്കുന്ന ഓരോ ആളും ,അതാല്ലായിരുന്നെങ്കില്‍ ഉടമയ്ക്ക് പണം കൊടുത്തു് അതു് വാങ്ങുമായിരുന്നു ,എന്നാണെങ്കില്‍ മാത്രമാണു് ഉടമയ്ക്കു് ഇപ്പറഞ്ഞ നഷ്ടം സംഭവിയ്ക്കുന്നതു്.
>
> പക്ഷെ പകര്‍പ്പെടുക്കുന്ന എല്ലാവരും പണം കൊടുത്തു് വാങ്ങാന്‍ തയ്യാറാവില്ല എന്നതു് ഒന്നു ചിന്തിച്ചാല്‍ മനസ്സിലാകുന്നതാണു്.എന്നിട്ടും ഉടമകള്‍ ആ "നഷ്ടം" കണക്കാക്കുന്നു. ഇതു് മാന്യമായി പറഞ്ഞാല്‍ പെരുപ്പിച്ചു കാണിയ്ക്കലാണു്.
>
> നിയമം.
>
> ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമങ്ങളേ പറ്റിയും അതനുസരിച്ചില്ലെങ്കില്‍ കിട്ടാവുന്ന ശിക്ഷകളേയും പിഴകളേയും പറ്റിയും ഉടമകള്‍ ഇടയ്ക്കിടെ പറയാറുണ്ട്. ഈ ചെയ്തികളിലൂടെ അവര്‍ പ്രചരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്, ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമവും അതു് അനുശാസിയ്ക്കന്ന ശരിതെറ്റുകളും, ചോദ്യം ചെയ്യാന്‍ പറ്റാത്തവയാണു് എന്ന സന്ദേശമാണു് —അതേസമയം ആരേയും പഴിപറയാതെ, ഈ പിഴയും ശിക്ഷയും പ്രകൃതി നിയമങ്ങളെന്നപോലെ ഉള്‍ക്കൊള്ളാന്‍ അത് നമ്മെ പ്രാപ്തരാക്കുന്നു.
>
> ഈ രീതിയിലുള്ള പ്രചാരണത്തിനു് ശക്തമായ ഒരു വിശകലത്തിനെ താങ്ങാനുള്ള ശേഷിയില്ല മറിച്ചു് , നിയമങ്ങള്‍ക്ക് വിധേയനായിരിക്കണം എന്ന മനസ്സിന്റെ സ്വാഭാവിക സങ്കല്‍പ്പത്തെ ഉട്ടി ഉറപ്പിയ്ക്കാനെ അതു് ഉതകുകയുള്ളു.
>
> നിയമങ്ങള്‍ എപ്പോഴും ശരിതെറ്റുകളെ വേര്‍തിരിയ്ക്കുമെന്നു് പറയാനാവില്ല.എല്ലാ അമേരിക്കകാരനും അറിയാവുന്നതാണു് , നാല്പതു വര്‍ഷം മുമ്പു് ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ ഒരു ബസ്സിന്റെ മുമ്പില്‍ ഇരിക്കുന്നതു് ഒട്ടുമിക്ക സംസ്ഥാനത്തും നിയമത്തിനെതിരായിരുന്നു എന്നതു്.വര്‍ഗ്ഗീയവാദികള്‍ മാത്രമേ ഈ നിയമങ്ങളെ അനുകൂലിയ്ക്കു.
>
> മൌലികാവകാശങ്ങള്‍.
>
> എഴുത്തുകാര്‍ അവരെഴുതിയ പ്രോഗ്രാമുകളുടെ മേല്‍ പ്രത്യേക അധികാരം അവകാശപ്പെടാറുണ്ടു് മാത്രമല്ല, ഇപ്പറഞ്ഞ അധികാരത്തിന്റെ പുറത്ത്,അവര്‍ സ്വന്തം ആഗ്രഹങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും മറ്റെല്ലാവരുടേയും(എന്നുവച്ചാല്‍ പലപ്പോഴും ലോകത്തുള്ള മറ്റെല്ലാവരുടേയും)താത്പര്യങ്ങളേക്കാള്‍ വില കല്പിയ്ക്കുന്നു.(സാധാരണയായി എഴുതുന്നവര്‍ക്കല്ല, കമ്പനിയ്ക്കാണു് പ്രോഗ്രാമിന്റെ പകര്‍പ്പവകാശം പക്ഷെ ഈ വ്യത്യാസം കാര്യമല്ല.)
>
> ഇതൊരു പ്രമാണമായി പറയണമെങ്കില്‍ —എഴുത്തുകാരനാണു് നിങ്ങളേക്കാള്‍ പ്രാധാന്യം — ശ്രദ്ധിക്കപ്പെട്ട സോഫ്റ്റ്‌വെയര്‍ എഴുത്തുകാരനായ എനിയ്ക്കു് പറയാനുള്ളതു് അതിലൊരു കഴമ്പുമില്ല എന്നാണു്.
>
> പക്ഷെ ആളുകള്‍ക്കു് പൊതുവെ ഇവരുടെ മൌലിക അവകാശങ്ങളോടു് മമത തോന്നുന്നെങ്കില്‍ അത് രണ്ടു് കാരണത്താല്‍ മാത്രമായിരിയ്ക്കും.
>
> അതിലൊന്നു്, സോഫ്റ്റ്‌വെയറുകളെ ഭൌതിക വസ്തുക്കളുമായി ഒരളവില്‍ കവിഞ്ഞു് താരതമ്യപ്പെടുത്തുന്നതാണു്. ഞാനുണ്ടാക്കിയ പരിപ്പുവട വേറാരെങ്കിലും കഴിക്കുന്നതു് എനിയ്ക്കു് സമ്മതമല്ല എന്തെന്നാല്‍ അപ്പോള്‍ എനിയ്ക്കതു് കഴിക്കാന്‍ പറ്റില്ല. ആ പ്രവര്‍ത്തി അയാള്‍ക്കെത്ര ഗുണംചെയ്യുന്നോ അത്രയും ദോഷം അതെനിയ്ക്കും ഉണ്ടാക്കുന്നു.ഞങ്ങള്‍ തമ്മിലുള്ള ചെറിയ വ്യത്യാസം പോലും സന്മാര്‍ഗ്ഗികതയുടെ സന്തുലിതാവസ്ഥയെ തകിടം മറിയ്ക്കുന്നതാണു്.
>
> പക്ഷെ ഞാനെഴുതിയ ഒരു പ്രോഗ്രാം നിങ്ങള്‍ ഉപയോഗിയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നതു് നിങ്ങളേ മാത്രം നേരിട്ട് ബാധിയ്ക്കുന്ന കാര്യമാണു്.എന്നെ അത് പരോക്ഷമായേ ബാധിക്കുന്നുള്ളു. നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനു് എന്റെ പ്രോഗ്രാമിന്റെ പകര്‍പ്പു് കൊടുക്കുന്നതു് എന്നെ ബാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ രണ്ടുപേരേയാണു് ബാധിയ്ക്കുന്നതു്. ആ പ്രവൃത്തി ചെയ്യരുതെന്നു് പറയാനുള്ള അവകാശം എനിയ്ക്കുണ്ടാകരുതാത്തതാണു്.ആര്‍ക്കും ഉണ്ടാകരുതാത്തതാണു്
>
> രണ്ടാമത്തെ കാരണം, എഴുത്തുകാരുടെ മൌലിക അവകാശങ്ങള്‍ സമുഹത്തിന് സ്വീകാര്യമായ,ചോദ്യം ചെയ്യപ്പെടാതെ നിലനിലനില്‍ക്കുന്ന കീഴ്‌വഴക്കങ്ങളാണെന്ന ധാരണയാണു്.
>
> എന്നാല്‍ ചരിത്രപരമായി, സത്യം മറിച്ചാണു് .അമേരിക്കന്‍ ഭരണഘടനാ നിര്‍മ്മാണത്തില്‍ എഴുത്തുകാരുടെ മൌലികാവകാശങ്ങളെ പറ്റി അവതരിപ്പിച്ചപ്പോള്‍ ആ ആശയം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം തിരസ്കരിക്കപ്പെടുകയാണുണ്ടായതു്. അതുകൊണ്ടു്, പകര്‍പ്പവകാശം അനുവദിയ്ക്കുകയാണു് ഭരണഘടന ചെയ്യുന്നതു് അനുശാസിയ്ക്കുകയല്ല.അതുതന്നെയാണു് പകര്‍പ്പവകാശം താത്കാലികമാക്കാനും കാരണം.പകര്‍പ്പവകാശത്തിന്റെ ലക്ഷ്യം പുരോഗതിയെ പ്രോത്സാഹിപ്പിയ്ക്കാനാണെന്നും അതു് എഴുത്തുകാര്‍ക്കുള്ള പ്രതിഫലമല്ലെന്നും ഭരണഘടന പ്രസ്താവിയ്ക്കുന്നു. പകര്‍പ്പവകാശം ഒരു പരിധി വരെ എഴുത്തുകാര്‍ത്തും പ്രസാധകര്‍ക്കു് അതില്‍ ക്കൂടുതലും പ്രതിഫലം കൊടുക്കുന്നു.പക്ഷെ അതവരുടെ പെരുമാറ്റ പരിഷ്കരണത്തിനാണു്.
>
> പകര്‍പ്പവകാശം സാധാരണക്കാരന്റെ മൌലികാവകാശത്തെ കത്തിവയ്ക്കുന്നതാണെന്നാണു് സമൂഹത്തിന്റെ വ്യവസ്ഥാപിതമായ ഉറച്ച വിശ്വാസം —പൊതു ജനങ്ങളെ കരുതി മാത്രമേ ഇതു് ന്യായീകരിയ്ക്കാന്‍ കഴിയു.
>
> സാമ്പത്തിക ശാസ്ത്രം.
>
> "ഉടമകള്‍" വേണമെന്നു പറയുന്നതിനായുള്ള അവസാനത്തെ വാദം,അത് കൂടുതല്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടാകാന്‍ സഹായിക്കുന്നു എന്നുള്ളതാണു്.
>
> മറ്റു വാദങ്ങളെ അപേക്ഷിച്ച് ഇതു് ന്യായമായ ഒരു സമീപനമെങ്കിലും കാഴ്ചവെയ്ക്കുന്നു. ഉപഭോക്താക്കളെ സംതൃപ്തരാക്കുക എന്ന നീതിയുക്തമായ ഒരു ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണു് ഈ വാദം. കൂടുതല്‍ പ്രതിഫലം കിട്ടിയാല്‍ കൂടുതല്‍ നല്ല സാധനങ്ങള്‍ ഉണ്ടാക്കും എന്നത് പ്രത്യക്ഷത്തില്‍ വ്യക്തവുമാണു്.
>
> പക്ഷെ ഈ വാദത്തില്‍ ഒരു തെറ്റുണ്ടു്. എത്രത്തോളം പണം കൊടുക്കേണ്ടി വരുമെന്ന വ്യത്യാസം മാത്രമാണു് പ്രശ്നം എന്ന അടിസ്ഥാനത്തിലാണു് ഈ വാദം ഉന്നയിക്കുന്നതു്. ഉടമസ്ഥര്‍ ഉണ്ടായാലും ഇല്ലെങ്കിലും ,കൂടുതല്‍ "സോഫ്റ്റ്‌വെയര്‍ ഉത്പാദിപ്പിയ്ക്കുക" എന്നാണു് ലക്ഷ്യം എന്ന് ഈ വാദം സാധൂകരിയ്ക്കുന്നു.
>
> ഭൌതിക വസ്തുക്കളുമായുള്ള പൊതുജനങ്ങളുടെ അനുഭവം അങ്ങനെയായതു കൊണ്ടു് ജനങ്ങള്‍ ഇതു് അംഗീകരിയ്ക്കുകയും ചെയ്യുന്നു.ഒരു ഉഴുന്നുവടയുടെ കാര്യമെടുക്കു.ഒരേ തരത്തിലുള്ള ഉഴുന്നുവട നിങ്ങള്‍ക്കു് വിലയ്ക്കും വെറുതെയും കിട്ടിയേക്കാം.അങ്ങനെയാണെങ്കില്‍ പണം മാത്രമാണു് വ്യത്യാസം.നിങ്ങള്‍ അതു് വാങ്ങിയാലും ഇല്ലെങ്കിലും ഈ രണ്ടു് ഉഴുന്നുവട തമ്മില്‍ സ്വാദിലോ,പോഷകാംശത്തിലോ, ഒരു വ്യത്യാസവുമില്ല. ഓരോ ഉഴുന്നുവടയും ഒരു തവണയെ കഴിക്കാന്‍ പറ്റുകയുമുള്ളു. വെറുതെയാണോ വിലയ്ക്കാണോ കിട്ടുന്നതു് എന്നതു് അതിന്റെ ഉപയോഗത്തെ ഒരു തരത്തിലും ബാധിയ്ക്കുന്നില്ല;അതിനും ശേഷം നിങ്ങളുടെ കൈയ്യിലുള്ള പണത്തെ ഒഴിച്ചു്.
>
> ഏതു് തരത്തിലുള്ള ഭൌതിക വസ്തുവിന്റെ കാര്യത്തിലും ഇതു് സത്യമാണു് .അതിനു് ഉടമ ഉണ്ടോ ഇല്ലയോ എന്നതു് അതെന്താണെന്നോ നിങ്ങള്‍ വാങ്ങിച്ചാല്‍ അതുപയോഗിച്ചു് എന്തു് ചെയ്യാമെന്നുള്ളതിനേയോ യാതൊരു തരത്തിലും ബാധിയ്ക്കുന്നില്ല.
>
> പക്ഷെ ഉടമസ്ഥത ഉള്ള ഒരു പ്രോഗ്രാം നിങ്ങള്‍ വാങ്ങുമ്പോള്‍ , ആ പ്രോഗ്രാം എന്താണെന്നും ,അതു് വാങ്ങിച്ചാല്‍ നിങ്ങള്‍ക്കെങ്ങിനെ ഉപയോഗിക്കാം എന്നും ഉള്ളതിനെ അതു് സാരമായി ബാധിയ്ക്കും. ഇവിടെ വ്യത്യാസം പണത്തില്‍ മാത്രമല്ല. സോഫ്റ്റ്‌വെയറുകള്‍ക്കു് ഉടമകള്‍ വേണമെന്നു പറയുന്ന വ്യവസ്ഥ ഉടമകളെ കൂടുതല്‍ സോഫ്റ്റ്‌വെയറുണ്ടാക്കാന്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിയ്ക്കുന്നു-അതുപക്ഷെ സമൂഹത്തിനു് ശരിക്കും വേണ്ടതല്ല.അതു് നമ്മേയെല്ലാം ബാധിക്കുന്ന സുതാര്യമല്ലാത്ത അസന്മാര്‍ഗ്ഗിക പ്രവണതകള്‍ക്കും വഴിവെയ്ക്കുന്നു
>
> എന്താണു് സമുഹത്തിനാവശ്യം?.അതിനു് അറിവു് ആവശ്യമാണു്.ആ അറിവു് സമൂഹത്തിലെ എല്ലാ പൌരന്‍മാര്‍ക്കും പ്രാപ്യവുമായിരിക്കണം.ഉദാഹരണത്തിനു് ഉപയോഗിയ്ക്കാന്‍ മാത്രമല്ലാത്ത, വായിക്കാനും ,തിരുത്താനും,രൂപാന്തരം വരുത്താനും ,മെച്ചപ്പെടുത്താനും ഒക്കെ കഴിയുന്ന പ്രോഗ്രാമുകള്‍. പക്ഷെ സോഫ്റ്റ്‌വെയര്‍ ഉടമകള്‍ സാധാരണായി വിതരണം ചെയ്യുന്നതു് പഠിയ്ക്കാനോ മാറ്റം വരുത്താനോ പറ്റാത്ത ഒരു മാന്ത്രികപ്പെട്ടിയായാണു്
>
> സമൂഹത്തിനു് സ്വാതന്ത്ര്യവും ആവശ്യമാണു്. ഒരു പ്രോഗ്രാമിനൊരു ഉടമസ്ഥനുണ്ടായിരിക്കുന്നതു് വ്യക്തി സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നു കയറ്റമാണു്.
>
> സര്‍വ്വോപരി സമൂഹം ആഗ്രഹിയ്ക്കുന്നതു് അതിലെ പൌരന്മാരുടെ പരസ്പര സഹകരണമാണു്.നമ്മുടെ അയല്‍ക്കാരെ സ്വാഭവികമായി സഹായിക്കുന്നതു് നിയമ വിരുദ്ധമാണെന്നു് സോഫ്റ്റ്‌വെയറിന്റെ ഉടമകള്‍ പറയുമ്പോള്‍ അത് നമ്മുടെ പൌര ബോധത്തെ മലീമസമാക്കുന്നു.
>
> അതുകൊണ്ടാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്നും വിലയുടെ പ്രശ്നമല്ലെന്നും നമ്മള്‍ പറയുന്നതു്.
>
> ഉടമസ്ഥരുടെ സാമ്പത്തിക വാദമുഖങ്ങള്‍ അബദ്ധ ജഡിലമാണു്,പക്ഷെ അതിന്റെ സാമ്പത്തിക വശം സത്യമാണ്.ചിലര്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നത് അതിലേര്‍പ്പെടുമ്പോഴുണ്ടാകുന്ന ആനന്ദത്തിനും അംഗീകാരത്തിനും പ്രീതിയ്ക്കും വേണ്ടിയാണ്.പക്ഷെ അതിലുപരിയുള്ള ആവശ്യങ്ങള്‍ക്കു് നാം പണം കണ്ടെത്തണം.
>
> കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്വതന്ത്ര സേഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ പണം സ്വരൂപിയ്ക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചിട്ടുണ്ടു്.പ്രോഗ്രാമിങ്ങിനേക്കാള്‍ കുറവു സംതൃപ്തി തരുന്ന മറ്റു പല ജോലികള്‍ക്കും അമേരിക്കക്കാരുടെ ശരാശരി വരുമാനമായ $35k പ്രതിഫലമായി കൊടുത്താല്‍ മതിയാകും.
>
> ഒരു ഫെലോഷിപ്പു കിട്ടുന്നതു വരെ,എന്റെ ഉപജീവനമാര്‍ഗ്ഗം, ഞാനെഴുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രത്യേകമായ രൂപമാറ്റങ്ങളും, മെച്ചപ്പെടുത്തലുകളും നിര്‍മ്മിക്കുന്നതിലൂടെ കണ്ടെത്തി.ഈ ഓരോ മെച്ചപ്പെടുത്തലുകളും ആ സോഫ്റ്റ്‌വെയറിന്റെ പ്രധാന വിതരണ പതിപ്പിന്റെ കൂടെ ചേര്‍ത്തിരുന്നതിനാല്‍,അതൊക്കെ പൊതുജനത്തിനു ലഭ്യമായി. കക്ഷികള്‍ എനിക്കു പ്രതിഫലം തന്നപ്പോള്‍ അവര്‍ക്കു വേണ്ട രീതിയിലുള്ള മെച്ചപ്പെടുത്തലുകളാണ് ഞാന്‍ നിര്‍മ്മിച്ചതു്,അല്ലാതെ ഏറ്റവും പ്രധാനപ്പെട്ട മെച്ചപ്പെടുത്തലുകളെന്ന് ഞാന്‍ കരുതിയതല്ല.
>
> സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ ഗ്നു സീഡികള്‍ ,ട്ടീ-ഷര്‍ട്ടുകള്‍ , ഗ്നു പ്രോഗ്രാമുകളേകുറിച്ചുള്ള ഗ്രന്ഥങ്ങള്‍ ,എല്ലാ ഗ്നു സോഫ്റ്റ്‌വെയറുകളുടേയും പ്രത്യേക വിതരണങ്ങള്‍ (ഇവയെല്ലാം പകര്‍പ്പെടുക്കാനും മാറ്റം വരുത്താനും സ്വാതന്ത്ര്യമുള്ളവ തന്നെയാണു്),തുടങ്ങിയവ വില്‍പ്പന നടത്തിയും സംഭാവനകള്‍ സ്വീകരിച്ചും പണം സ്വരൂപിയ്ക്കുന്നു. ഇപ്പോള്‍ ഇതിനു കീഴില്‍ അഞ്ചു് പ്രോഗ്രാമര്‍മ്മാരും,കത്തുകളിലൂടെ സാധനങ്ങള്‍ ആവശ്യപ്പെടുന്നതു് കൈകാര്യം ചെയ്യാനായി മൂന്നു് പേരും ജോലി ചെയ്യുന്നു.
>
> ചില സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ സാങ്കേതിക സഹായം നല്‍കുന്നതിലൂടെ പ്രതിഫലം പറ്റുന്നു. 50-ഓളം തൊഴിലാളികളുള്ള (ഈ ലേഖനം എഴുതുമ്പോള്‍) സിഗ്നസ് (Cygnus) സപ്പോര്‍ട്ട്-ന്റെ കണക്കനുസരിച്ചു് അതിന്റെ 15% പ്രവര്‍ത്തനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണമാണു്- ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയേ സംബന്ധിച്ചിടത്തോളം ആദരണീയമായ ഒരു ശതമാനമാണതു്.
>
> ഇന്റല്‍, മോട്ടോറോള, ടെക്സാസ് ഇന്‍സ്ട്രുമെന്റ് ,അനലോഗ് ഡിവൈസെസ് എന്നിവരുടെ കൂട്ടായ്മ ഗ്നു വിന്റെ സി പ്രോഗ്രാമിങ്ങു് ഭാഷയ്ക്കുള്ള കമ്പൈയലറിനായി പണം സ്വരൂപിച്ചിരുന്നു. അതുപോലെ അഡ എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങു് ഭാഷയ്ക്കുള്ള കമ്പൈലര്‍ നിര്‍മ്മിയ്ക്കാന്‍ അമേരിക്കന്‍ വ്യോമ സേന പണം അനുവദിച്ചു. എന്തെന്നാല്‍ ഏറ്റവും ചിലവു് കുറഞ്ഞ രീതിയില്‍ നല്ല നിലവാരമുള്ള കമ്പൈലര്‍ നിര്‍മ്മിയ്ക്കാന്‍ ഇതാണേറ്റവും നല്ല മാര്‍ഗ്ഗം എന്നവര്‍ വിശ്വസിക്കുന്നു. (വ്യോമ സേനയുടെ മൂലധനം,കുറച്ചുകാലങ്ങള്‍ക്ക് മുന്‍പു് നിര്‍ത്തിവച്ചു.അഡ കമ്പ്യൂട്ടര്‍ ഭാഷ ഇപ്പോള്‍ സേവനത്തിലുണ്ട്,അതിന്റെ പരിചരണം വ്യാവസായിക പ്രസ്ഥാനങ്ങളില്‍ അധിഷ്ഠിതവുമാണു്)
>
> ഇതെല്ലാം ചെറിയ ഉദാഹരണങ്ങള്‍ മാത്രം.സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഇപ്പോഴും ശൈശവ ദശയിലാണു്. പക്ഷെ ഓരോ ഉപഭോക്താവിന്റെ പകല്‍ നിന്നും നിശ്ചയമായി പണം വാങ്ങാതെ ഒരു വലിയ പ്രസ്ഥാനം നിലനില്‍ക്കാന്‍ പറ്റും എന്നതിനു്, അമേരിക്കയിലുള്ള, ശ്രോതാക്കളുടെ സഹായത്തോടെ പ്രവര്‍ത്തിയ്ക്കുന്ന റേഡിയോ തെളിവാണു്.
>
> ഒരു കമ്പ്യൂട്ടര്‍ ഉപഭോക്താവെന്ന നിലയില്‍ നിങ്ങള്‍ കുത്തക സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്നുണ്ടാകാം. സുഹൃത്തു് ഒരു പകര്‍പ്പാവശ്യപ്പെട്ടാല്‍ നിഷേധിയ്ക്കുന്നതു് ശരിയല്ല. പകര്‍പ്പവകാശത്തേക്കാള്‍ പ്രാധാന്യം പരസ്പരസഹകരണത്തിനാണു്. നിയമ വിധേയമല്ലാത്ത രഹസ്യ ധാരണയിലൂന്നിയുള്ള സഹകരണമല്ല ഒരു നല്ല സമൂഹത്തിനാവശ്യം.ഒരു മനുഷ്യന്‍ നിവര്‍ന്നു് നിന്ന് അഭിമാനത്തോടെ അന്തസ്സോടെ ജീവിക്കണമെങ്കില്‍ കുത്തക സോഫ്റ്റ്‌വെയര്‍ നിരാകരിയ്ക്കണം.
>
> സോഫ്റ്റ്‌വെയറുപയോഗിയ്ക്കുന്ന മറ്റുള്ളയാള്‍ക്കാരുമായി സ്വാതന്ത്ര്യത്തോടെ നിര്‍ഭയമായി സഹകരിയ്ക്കാന്‍ നിങ്ങളെന്തുകൊണ്ടും അനുയോജ്യനാണു്.സോഫ്റ്റ്‌വെയറെങ്ങിനെ പ്രവര്‍ത്തിയ്ക്കുന്നു എന്നറിയാനും അത് വിദ്യാര്‍ത്ഥികള്‍ക്കു് പകര്‍ന്നുകൊടുക്കാനും നിങ്ങള്‍ അര്‍ഹരാണു്.നിങ്ങളുടെ സോഫ്റ്റ്‌വെയറിനു് തകരാര്‍ സംഭവിയ്ക്കുമ്പോള്‍, നിങ്ങള്‍ക്കിഷ്ടപ്പെട്ട വിദഗ്ദ്ധനെ അതു പരിഹരിയ്ക്കാനായി ചുമതലപ്പെടുത്താനുള്ള അധികാരം കൈയ്യാളാന്‍ നിങ്ങള്‍ക്കര്‍ഹതയുണ്ടു്.
>
> നിങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അര്‍ഹിക്കുന്നു. ഈ ലേഖനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വതന്ത്ര സമൂഹം:റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അറിവിന്റെ തികവു് ബുദ്ധിയിലേയ്ക്കും ബുദ്ധിയുടെ വികാസ പരിണാമങ്ങള്‍ നന്മയുടേയും സ്നേഹത്തിന്റെയും വറ്റാത്ത ഉറവിടങ്ങളിലേയ്ക്കും നയിയ്ക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍.മനുഷ്യ സമുഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണ്ണായക പങ്കു വഹിയ്ക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ,സോഫ്റ്റ്‌വെയര്‍ ഭീമന്മാരുടെ കരാള ഹസ്തങ്ങളില്‍ നിന്നും ദുഷ്ടലാക്കുകളില്‍ നിന്നും. മനുഷ്യാവകാശദ്വംസനങ്ങളില്‍ നിന്നും സ്വതന്ത്രമാക്കി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ആശയം ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചതാണു് റിച്ചാര്‍ഡ് സ്റ്റാള്‍മാനെ ഏറ്റവും വലിയ മനുഷ്യ സ്നേഹിയാക്കുന്നതു്. ആര്‍ഷ ഭാരത സംസ്കാരത്തിന്റെ കാതലായ വസുധൈവ കുടുമ്പകം എന്ന ആശയത്തോടു് യോജിച്ചുകൊണ്ടു് സ്വാതന്ത്ര്യത്തിന്റേയും പരസ്പര സഹകരണത്തിന്റേയും പക്ഷത്തു നില്‍ക്കുന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റെ ഏടുകളില്‍ തങ്ക ലിപികളില്‍ കുറിയ്ക്കപ്പെടും തീര്‍ച്ച.
>
> 1.5 നിങ്ങളുടെ സ്വാതന്ത്ര്യത്തിനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആവശ്യമാണു്
>
> ഇന്റര്‍നെറ്റിലെ സെര്‍ഷിപ്പിലൂടേയും, സൂക്ഷമനിരീക്ഷണത്തിലൂടേയും , ഗവണ്‍മെന്റുകള്‍ ,കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ മാനുഷികാവകാശങ്ങള്‍ക്കു് ഭീഷണിയുയര്‍ത്തുന്നു എന്നതു് നമ്മളില്‍ കുറേ പേര്‍ക്കറിയാം. പക്ഷെ, അവരവരുടെ വീട്ടിലേയോ പണിയിടങ്ങളിലേയോ കമ്പ്യൂട്ടറുകളില്‍ ഉപയോഗിയ്ക്കുന്ന സോഫ്റ്റ്‌വെയറുകള്‍ ഇതിലും വലിയ ഭീഷണിയാകാമെന്നു് അധികമാളുകളും തിരിച്ചറിയുന്നില്ല.
>
> കൂടുതല്‍ കമ്പ്യൂട്ടറിലും ഉപയോഗിയ്ക്കുന്നതു് സ്വതന്ത്രമല്ലാത്ത കുത്തക സോഫ്റ്റ്‌വെയറുകളാണു്: അതു് നിയന്ത്രിയ്ക്കുന്നതു് സോഫ്റ്റ്‌വെയര്‍ കമ്പനികളാണു്, ഉപയോക്താക്കളല്ല. ഈ പ്രോഗ്രാമുകള്‍ എന്താണു് ചെയ്യുന്നതെന്നു് ഉപയോക്താക്കള്‍ക്കു് നോക്കാന്‍ സാധിക്കില്ല, അവര്‍ക്കിഷ്ടമല്ലാത്തതെന്തെങ്കിലും ചെയ്യുന്നതു് നിര്‍ത്താനും സാധിക്കില്ല. വേറൊരു രീതിയേയും പറ്റി അറിയാത്തതുകൊണ്ടു്, കൂടുതലാളുകളും ഇതു് സമ്മതിയ്ക്കും, പക്ഷെ സോഫ്റ്റ‌വെയര്‍ എഴുത്തുകാര്‍ക്കു്, ഉപയോക്താക്കളുടെ മേല്‍ അധികാരം കൊടുക്കുന്നതു് എന്തായാലും തെറ്റാണു്.
>
> അന്യായമായ അധികാരം, സാധാരണപോലെ, കൂടുതല്‍ ദ്രോഹങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിയ്ക്കുന്നു. ഒരു കമ്പ്യൂട്ടര്‍ ശ്രംഖലയുമായി ബന്ധിച്ചിരിയ്ക്കുകയും, അതിലെ സോഫ്റ്റ്‌വെയറിനെ നിങ്ങള്‍ക്കു് നിയന്ത്രിയ്ക്കാന്‍ കഴിയാത്ത സ്ഥിതിയിലുമാണെങ്കില്‍, അതിനു് വളരെയെളുപ്പം നിങ്ങളുടെ മേല്‍ ചാരപ്പണി നടത്താം. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഉപയോക്താക്കളുടെ മേല്‍ ചാരപ്പണി നടത്തുന്നുണ്ടു്; ഉദാഹരണത്തിനു് ഉപയോക്താവു് സ്വന്തം ഫയലുകളില്‍ ഏതൊക്കെ വാക്കുകള്‍ തിരയുന്നു, മറ്റേതെല്ലാം സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റള്‍ ചെയ്തിട്ടുണ്ടു് എന്നെല്ലാം അതു് ചോര്‍ത്തുന്നു. റിയല്‍ പ്ലെയറും ചാരപ്പണി ചെയ്യുന്നു; ഉപയോക്താവെന്താണു് പാടിയ്ക്കുന്നതെന്നാണു് അതറിയിയ്ക്കുന്നതു്. സെല്‍ ഫോണുകള്‍ മൊത്തം സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകളാണു് അതെല്ലാം ചാരപ്പണിനടത്തുന്നു. സെല്‍ഫോണുകള്‍ 'ഓഫ്' ആയിരിയ്ക്കുമ്പോഴും അതിരിയ്ക്കുന്ന സ്ഥലത്തേക്കുറിച്ചുള്ള വിവരങ്ങള്‍ അയച്ചുകൊണ്ടേയിരിയ്ക്കുന്നു, കുറേയെണ്ണത്തിനു്, കൂടുതല്‍ വ്യക്തമായ ജിപിഎസ്(GPS) അനുസരിച്ചുള്ള വിവരങ്ങളാണു് അയയ്ക്കുന്നതു്, നിങ്ങള്‍ക്കു് വേണങ്കിലും, വേണ്ടെങ്കിലും. ചില ഇനങ്ങളെ ദൂരെ നിന്നു തന്നെ നിയന്ത്രിയ്ക്കാവുന്ന രീതിയുള്ളതാണു്. ഈ ഉപദ്രവകരമായ ഭാഗങ്ങളെ നിയന്ത്രണം നേരെയാക്കാന്‍ ഉപയോക്താക്കള്‍ക്കു് കഴിയില്ല
>
> ചില കുത്തക സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിച്ചിരിയ്ക്കുന്നതു്, ഉപയോക്താക്കളെ നിയന്ത്രിയ്ക്കാനും, ആക്രമിയ്ക്കാനുമാണു്. വിന്‍ഡോസ് വിസ്റ്റ ഈ മേഖലയിലുള്ള വലിയ മുന്നേറ്റമാണു്;പുതിയ മാതൃകയിലുള്ള ഹാര്‍ഡ്‌വെയറുകളില്‍, പൊളിയ്ക്കാന്‍ പറ്റാത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ പറ്റും എന്നതുകൊണ്ടാണു്, വിന്‍ഡോസ് വിസ്റ്റ, പഴയ കമ്പ്യൂട്ടറുകള്‍ മാറ്റാനായി ആവശ്യപ്പെടുന്നതു്. അതിനായി പുതിയ കമ്പ്യൂട്ടറുകള്‍ക്കു് പണം മുടക്കാനും ഉപയോക്താക്കളോടു് മൈക്രോസോഫ്റ്റ് ആവശ്യപ്പെടുന്നു. കമ്പനി അധികാരികള്‍ക്കു് നിര്‍ബന്ധിത പുതുക്കല്‍ സാധ്യമാകുന്ന രീതിയിലാണു് അതു് നിര്‍മ്മിച്ചിരിയ്ക്കുന്നതു്. ഇതുകൊണ്ടാണു് ബാഡ്‌വിസ്റ്റ എന്ന പ്രചരണം തുടങ്ങിയതു്. വിന്‍ഡോസ് ഉപയോക്താക്കളോടു് വിസ്റ്റയിലേയ്ക്കു് 'പുതുക്കരുതു്' എന്നാണു് ആ പ്രചരണം ആഹ്വാനം ചെയ്യുന്നതു്. മാക്കു് ഓഎസ്സിലും(Mac OS) അതിന്റെ ഉപയോക്താക്കളെ നിയന്ത്രിയ്ക്കാനുള്ള സംവിധാനങ്ങളുണ്ടു്.
>
> മുന്‍പ് യുഎസ്സ് ഭരണകൂടത്തിനായി, മൈക്രോസോഫ്റ്റ്‌ പിന്‍വാതിലുകള്‍ സ്ഥാപിച്ചിരുന്നു(ലേഖനം ഇവിടെ). അതിന്റെ തുടര്‍ച്ചക്കാര്‍ ഇപ്പോഴുമുണ്ടോ എന്നു് നമുക്കു് പരിശോധിയ്ക്കാന്‍ സാധ്യമല്ല. മറ്റു് കുത്തക സോഫ്റ്റ്‌വെയറുകളിലും പിന്‍വാതിലുകള്‍ ഉണ്ടാവുകയോ ഉണ്ടാവതിരിയ്ക്കുകയോ ചെയ്യാം, പക്ഷെ നമ്മുക്കതു് പരിശോധിയ്ക്കാന്‍ പറ്റാത്തിടത്തോളം കാലം അതിനെ വിശ്വസിയ്ക്കാനാവില്ല.
>
> നിങ്ങളുടെ സോഫ്റ്റ്‌വെയര്‌ നിങ്ങള്‍ക്കു് വേണ്ടിയാണു് പ്രവര്‍ത്തിയുക്കുന്നതെന്നു് ഉറപ്പിയ്ക്കാനുള്ള ഏകവഴി സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിയ്ക്കുക എന്നതാണു്. എന്നുവച്ചാല്‍, ഉപയോക്താവിനു് അതിന്റെ സോഴ്സ് കോഡ് ലഭ്യമാവും, അതു് പഠിയ്ക്കാനും മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യമുണ്ടാകും, അതില്‍ മാറ്റം വരുത്തിയോ അല്ലാതെയോ പുനര്‍വിതരണം നടത്താനുള്ള സ്വാതന്ത്ര്യവുമുണ്ടാകും. ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തിനായി പ്രത്യേകം നിര്‍മ്മിച്ച ഗ്നു/ലിനക്സ് പ്രവര്‍ത്തകത്തില്‍, ഓഫീസ് പ്രയോഗങ്ങള്‍, മള്‍ട്ടീമീഡിയ, കളികള്‍, തുടങ്ങി നിങ്ങള്‍ക്കു് കമ്പ്യൂട്ടര്‍ കൊണ്ടു് വേണ്ടതെല്ലാം ഉണ്ടു്. മുഴുവന്‍ സ്വതന്ത്രമായ ഒരു ഗ്നു/ലിനക്സ് പ്രവര്‍ത്തകത്തെ പറ്റിയറിയാന്‍ gNewSense.org
>
> സാമൂഹ്യ പ്രവര്‍ത്തകര്‍ കുത്തക സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുമ്പോള്‍ ഒരു പ്രത്യേക പ്രശ്നമുണ്ടു്, ആ സോഫ്റ്റ്‌വെയര്‍ നിയന്ത്രിയ്ക്കുന്ന, അതിന്റെ നിര്‍മ്മാതാക്കള്‍, അവര്‍ എതിര്‍ക്കാനാഗ്രഹിയ്ക്കുന്ന കമ്പനികളായിരിയ്ക്കാം— അല്ലെങ്കില്‍ അവരെ തിര്‍ക്കുന്ന നയങ്ങളുള്ള രാഷ്ട്രങ്ങള്‍ ഇത്തരം കമ്പനികളുടെ ആഗ്രഹിത്തിനായി പ്രവര്‍ത്തിയ്ക്കുകയായിരിയ്ക്കും. ഒരു കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനി, അതു്, മൈക്രോസോഫ്റ്റ്, ആപ്പിള്‍, അഡോബ്, സ്കൈപ്പ്, തുടങ്ങി ആരായാലും, നമ്മുടെ സോഫ്റ്റ്‌വെയര്‍ നിയന്ത്രിയ്ക്കുന്നു എന്നാല്‍, നമ്മള്‍, എന്തു് ആരോടു് സംസാരിയ്ക്കണമെന്നു് അവര്‍ തീരുമാനിയ്ക്കും എന്നാണു്. ഇതു് നമ്മുടെ ജീവിതത്തിന്റെ എല്ലാത്തുറയിലുമുള്ള സ്വാതന്ത്ര്യത്തേയും ബാധിയ്ക്കുന്നു.
>
> നിങ്ങളുടെ എഴുത്തുകളും, കത്തകളും ഒരു കമ്പനിയുടെ സര്‍വര്‍ ഉപയോഗിച്ചു ചെയ്യുന്നതിലും, അപകടമുണ്ടു് — അതു് യുഎസ്സ് നിയമജ്ഞന്‍ മിഖായേല്‍ സ്പ്രിങ്മാനു്(Michael Springmann)പറ്റിയ പോലെ, നിങ്ങള്‍ ചൈനയിലാണെങ്കില്‍ മാത്രമല്ല. 2003-ല്‍, അദ്ദേഹം കക്ഷികളുമായി നടത്തിയ രഹസ്യ ചര്‍ച്ചകള്‍, AOL എന്ന ഇന്റര്‍നെറ്റു് കമ്പനി, പോലീസിനു് കൈമാറി, മാത്രമല്ല അയാളുടെ ഈമെയില്‍ സന്ദേശങ്ങളും, വിലാസങ്ങളും അപ്രത്യക്ഷമാക്കി. അതിലെ ഒരു ജോലിക്കാരന്‍ സമ്മതിയ്ക്കുന്നതു് വരെ അതു് മനപ്പൂര്‍വ്വം സംഭവിച്ചതാണെന്നവര്‍ സമ്മതിച്ചിരുന്നില്ല. വിവരങ്ങള്‍ തിരിച്ചു കിട്ടാനുള്ള ശ്രമം സ്പ്രിങ്മാന്‍ ഉപേക്ഷിയ്ക്കുകയും ചെയ്തു.
>
> മനുഷ്യാവകാശങ്ങളെ മാനിയ്ക്കാത്ത ഒരേയൊരു രാഷ്ട്രമല്ല യു എസ്. അതുകൊണ്ടു് നിങ്ങളുടെ വിവരങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ തന്നെ സൂക്ഷിയ്ക്കുക, വിവര സൂക്ഷിപ്പുകള്‍ നിങ്ങളുടെ പക്കല്‍ തന്നെ വയ്ക്കുക— നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് പ്രവര്‍ത്തിപ്പിയ്ക്കുകയും ചെയ്യുക.
>
> 1.6 വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതെന്തുകൊണ്ടു്
>
> എഴുതിയതു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
>
> എല്ലാ കമ്പ്യുട്ടര്‍ ഉപയോക്താക്കളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടതിനു് പൊതുവായ ചില കാരണങ്ങളുണ്ടു്. അതു് ഉപയോക്താക്കള്‍ക്കു് സ്വന്തം കമ്പ്യൂട്ടര്‍ നിയന്ത്രിയ്ക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു — കുത്തക സോഫ്റ്റ്‌വെയറുകളാണെങ്കിലോ, ഉപയോക്താക്കള്‍ക്കു് പകരം സോഫ്റ്റ്‌വെയര്‍ ഉടമകളെ കമ്പ്യൂട്ടര്‍ അനുസരിയ്ക്കുന്നു.സ്വതന്ത്ര സോഫ്റ്റ്‌വെയറുകള് ഉപയോക്താക്കള്‍ക്ക് പരസ്പരസഹകരണത്തിനുള്ള സ്വാതന്ത്ര്യം നല്‍കുകയും അതുവഴി ജീവിതോന്നമനത്തിനു് സഹായിക്കുകയും ചെയ്യുന്നു. ഇപ്പറഞ്ഞതെല്ലാം വിദ്യാ‍ലയങ്ങള്‍ക്കും ബാധകമാണു്.
>
> പക്ഷേ ഇതിനെല്ലാം പുറമെ വിദ്യാലയങ്ങളെ സംബന്ധിച്ചു് മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ടു്. അതാണു് ഈ ലേഖനത്തിന്റെ വിഷയം.
>
> ഒന്നാമതായി വിദ്യാലയങ്ങള്‍ക്കു് പണം ലാഭിയ്ക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ സഹായിയ്ക്കും. സമ്പന്നരാജ്യങ്ങളില്‍പോലും വിദ്യാലയങ്ങള്‍ പണത്തിനുവേണ്ടി ബുദ്ധിമുട്ടുകയാണു്. മറ്റേതു ഉപയോക്താവിനുമെന്ന പോലെ , പകര്‍ത്താനും, പുനര്‍വിതരണം നടത്താനും, അതുകൊണ്ടു തന്നെ വിദ്യാലയത്തിലെ എല്ലാ കമ്പ്യൂട്ടറുകളിലും ഉപയോഗിയ്ക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അനുവദിയ്ക്കുന്നു. ദരിദ്രരാഷ്ട്രങ്ങളിലിതു് ഡിജിറ്റല്‍ വിഭജനം തടയാന്‍ ഉപകരിയ്ക്കുന്നു.
>
> മേല്‍പ്പറഞ്ഞതു് പ്രധാനപ്പെട്ട സംഗതിയാണെങ്കിലും, ഒരു ഉപരിപ്ലവമായ വസ്തുതയാണു്. മാത്രമല്ല, കുത്തക സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ക്കു വേണമെങ്കില്‍ സോഫ്റ്റ്‌വെയറുകള്‍ വിദ്യാലയങ്ങള്‍ക്കു് ദാനം ചെയ്തു് ഈ പ്രശ്നത്തെ ഒഴിവാക്കാനും പറ്റും. (നോക്കിക്കോളൂ!— ഇത്തരത്തില്‍ ദാനം കിട്ടുന്ന വിദ്യാലയങ്ങള്‍ക്കു് ഭാവിയിലെ പുതുക്കിയ പതിപ്പുകള്‍ക്കു് വിലകൊടുക്കേണ്ടിവരും). അതുകൊണ്ടു് നമുക്കീ പ്രശ്നം കുറച്ചുകൂടി ആഴത്തില്‍ പരിശോധിയ്ക്കാം.
>
> സമൂഹത്തിനാകെ ഉപകാരപ്പെടുന്ന ജീവിതരീതികളാണു് വിദ്യാലയങ്ങള്‍ കുട്ടികളെ പഠിപ്പിയ്ക്കേണ്ടതു്. പുനരുപയോഗത്തെ പ്രോത്സാഹിപ്പിയ്ക്കുന്ന പോലെത്തന്നെയാണു് സോഫ്റ്റ്‌വെയറുകളുടെ ഉപയോഗത്തെ അവര്‍ പ്രോത്സാഹിപ്പിയ്ക്കേണ്ടതു്. വിദ്യാലയങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിയ്ക്കുകയാണെങ്കില്‍ അവരും പഠിച്ചു മുതിരുമ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കും. കുത്തക കമ്പനികളുടെ മേധാവിത്വത്തില്‍ നിന്നും തടവില്‍ നിന്നും സമൂഹത്തെ അതു് മോചിപ്പിയ്ക്കും. പുകയില കമ്പനികള്‍ സൌജന്യമായി സിഗററ്റുകള്‍ വിതരണം ചെയ്യുന്ന1 അതേ കാരണം കൊണ്ടു തന്നെ ഈ കമ്പനികളും സൌജന്യ പകര്‍പ്പുകള്‍ വിദ്യാലയങ്ങള്‍ക്കു വിതരണം ചെയ്യും. പക്ഷേ പഠിച്ചുമുതിര്‍ന്നു കഴിഞ്ഞാല്‍ യാതൊരു വിലക്കിഴിവുമുണ്ടാവില്ല.
>
> സോഫ്റ്റ്‌വെയര്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നു് മനസ്സിലാക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വിദ്യാര്‍ത്ഥികളെ സഹായിയ്ക്കുന്നു. കൌമാരത്തിലെത്തുന്ന പല വിദ്യാര്‍ത്ഥികളും കമ്പ്യൂട്ടറിനെപറ്റിയും, സോഫ്റ്റ്വെയറിനെപ്പറ്റിയും എല്ലാ കാര്യങ്ങളും അറിയാന്‍ ആഗ്രഹിയ്ക്കുന്നു. നല്ല പ്രോഗ്രാമര്‍മാരാവുന്ന ആ കാലത്താണു് ഇതെല്ലാം പഠിയ്ക്കേണ്ടതു്. സോഫ്റ്റ്‌വെയര്‍ നന്നായി എഴുതാന്‍ പഠിയ്ക്കണമെങ്കില്‍ ആദ്യം ഓരോ വിദ്യാര്‍ഥിയും ധാരാളം കോഡ് വായിയ്ക്കുകയും എഴുതുകയും വേണം. ആളുകള്‍ ശരിയ്ക്കും ഉപയോഗിയ്ക്കുന്ന പ്രോഗ്രാമുകളുടെ കോഡ് വായിയ്ക്കുകയും മനസ്സിലാക്കുകയും വേണം. നിത്യേന ഉപയോഗിയ്ക്കുന്ന സോഫ്റ്റ്‌വെയറുകളുടെ കോഡ് വായിയ്ക്കാന്‍ അവര്‍ അത്യധികം ഉത്സുകരായിരിയ്ക്കും.
>
> അറിവിനായുള്ള ദാഹത്തെ കുത്തകസോഫ്റ്റ്‌വെയറുകള്‍ നിഷേധിയ്ക്കുന്നു. അവര്‍ പറയുന്നു."നിങ്ങള്‍ക്കറിയേണ്ടത് രഹസ്യമാണു്, അതു പഠിയ്ക്കുന്നത് നിരോധിച്ചിരിയ്ക്കുന്നു" സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ എല്ലാവരെയും പഠിയ്ക്കുന്നതിനു് പ്രോത്സാഹിപ്പിയ്ക്കുന്നു. സാങ്കേതിക വിദ്യകള്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നതു് പൊതുജനങ്ങള്‍ക്കു് അജ്ഞാതമാക്കുന്ന "സാങ്കേതികതയുടെ പൌരോഹിത്യം" സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിഷേധിയ്ക്കുന്നു; ഏതു പ്രായത്തിലും സാഹചര്യത്തിലുമുള്ള വിദ്യാര്‍ത്ഥികളും സോഴ്സ് കോഡ് വായിയ്ക്കുന്നതിനെയും വേണ്ടത്ര പഠിയ്ക്കുന്നതിനെയും നാം പ്രോത്സാഹിപ്പിയ്ക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്ന വിദ്യാലയങ്ങള്‍ ഭാവിയിലേയ്ക്കു് പ്രതിഭാധനരായ പ്രോഗ്രാമ്മര്‍മാരെ സംഭാവന ചെയ്യുന്നു.
>
> വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതിന്റെ അടുത്ത കാരണം കുറച്ചുകൂടി ആഴത്തിലുള്ളതാണു്. വിദ്യാലയങ്ങളുടെ ചുമതല വിദ്യാര്‍ത്ഥികളെ അടിസ്ഥാന വസ്തുതകളും കഴിവുകളും പഠിപ്പിയ്ക്കേണ്ടതാണെന്നു് നാം പ്രതീക്ഷിയ്ക്കുന്നു. അടിസ്ഥാനപരമായി വിദ്യാലയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം നല്ല പൌരന്മാരെയും അയല്‍ക്കാരെയും വാര്‍ത്തെടുക്കുകയെന്നതാണു് — സഹായമാവശ്യമുള്ളവരോടു് സഹകരിയ്ക്കുന്നവരെ വാര്‍ത്തെടുക്കുകയെന്നതാണു്. കമ്പ്യൂട്ടറുകളുടെ ലോകത്തു് ഇതിനര്‍ത്ഥം സോഫ്റ്റ്‌വെയറുകള്‍ പങ്കുവെയ്ക്കാന്‍ പഠിപ്പിയ്ക്കുകയെന്നതാണു്. പ്രാഥമിക വിദ്യാലയങ്ങള്‍ അവയിലെ വിദ്യാര്‍ത്ഥികളോടു് പറയണം,"നിങ്ങള്‍ ഒരു സോഫ്റ്റ്‌വെയര്‍ കൊണ്ടുവരികയാണെങ്കില്‍ അതു മറ്റു കുട്ടികളുമായി പങ്കിടണം". തീര്‍ച്ചയായും ഉപദേശിയ്ക്കുന്നപോലെത്തന്നെ അതു് അനുസരിയ്ക്കാന്‍ വിദ്യാലയങ്ങളും ബാധ്യസ്തരാണു; വിദ്യാലയത്തിലുള്ള എല്ലാ സോഫ്റ്റ്‌വെയറും വിദ്യാര്‍ത്ഥികള്‍ക്കും, പകര്‍ത്താനും, വീട്ടിലേയ്ക്കു് കൊണ്ടുപോകാനും പുനര്‍വിതരണം നടത്താനും അനുവദിയ്ക്കണം.
>
> സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളില്‍ പങ്കെടുക്കാന്‍ പഠിപ്പിയ്ക്കുന്നതും ഒരു സാമൂഹ്യപാഠമാണു്. വന്‍‌കിടമുതലാളിമാരുടേതല്ലാത്ത, പൊതുസേവനത്തിന്റെ മാതൃക അതു് വിദ്യാര്‍ത്ഥികളെ പഠിപ്പിയ്ക്കുന്നു. വിദ്യാഭ്യാസത്തിന്റെ എല്ലാ നിലകളിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കണം.
>
> വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ സൌജന്യമായി സിഗററ്റ് വിതരണം ചെയ്തതിനു് ആര്‍.ജെ റെയ്നോള്‍ഡ്സ് എന്ന പുകയില കമ്പനി 2002 ല്‍ 15 മില്യണ്‍ ഡോളര്‍ പിഴയൊടുക്കേണ്ടിവന്നു. http://www.bbc.co.uk/worldservice/sci_tech/features/health/tobaccotrial/usa.htm.
>
> 2 ഭാഗം - II
>
> 2.1 ലിനക്സും ഗ്നു സംരംഭവും
>
> എഴുതിയതു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
>
> ഈ വിഷയത്തെക്കുറിച്ചു് കൂടുതല്‍ പഠിയ്ക്കാന്‍ ഗ്നു/ലിനക്സ് ചോദ്യോത്തരങ്ങള്‍, എന്തുകൊണ്ട് ഗ്നു/ലിനക്സ്? എന്നീ ലേഖനങ്ങള്‍ കാണുക.
>
> പല കമ്പ്യൂട്ടര്‍ ഉപയോക്താക്കളും ഗ്നു സിസ്റ്റത്തിന്റെ മാറ്റം വരുത്തിയ പതിപ്പാണെന്നറിയാതെയാണു് നിത്യേന ഇതുപയോഗിയ്ക്കുന്നതു്. ചില പ്രത്യേക സാഹചര്യങ്ങളുടെ ഫലമായി ഇന്നു് പരക്കെ ഉപയോഗിയ്ക്കുന്ന ഗ്നുവിന്റെ പതിപ്പു് കൂടുതല്‍ സമയവും "ലിനക്സ്"എന്നാണറിയപ്പെടുന്നതു്, എന്നു് മാത്രമല്ല പല ഉപയോക്താക്കളും ഗ്നു സംരംഭവുമായി അതിനു് എത്ര മാത്രം ബന്ധമുണ്ടെന്നതിനെപ്പറ്റി ബോധവാന്‍മാരുമല്ല.
>
> ശരിയ്ക്കും അങ്ങനെ ഒരു ലിനക്സ് ഉണ്ടു് എന്നു് മാത്രമല്ല ആളുകള്‍ അതു് ഉപയോഗിയ്ക്കുന്നുമുണ്ടു്, പക്ഷേ അതു് പ്രവര്‍ത്തക സംവിധാനമല്ല. ലിനക്സൊരു കെര്‍ണലാണു്: നിങ്ങള്‍ പ്രവര്‍ത്തിപ്പിയ്ക്കുന്ന മറ്റു് പ്രോഗ്രാമുകള്‍ക്കു് സിസ്റ്റത്തിന്റെ വിഭവങ്ങള്‍ വിട്ടുകൊടുക്കുന്ന പ്രോഗ്രാമാണതു്. ഒരു പ
>



-- 
Any responsible politician should be encouraging a home grown Free
Software industry because it creates the basis for future jobs.
Learning Windows is like learning to eat every meal at McDonalds.

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list