[smc-discuss] അഞ്ചാം പതിപ്പു് അക്ഷരസഞ്ചയങ്ങള്‍

Santhosh Thottingal santhosh.thottingal at gmail.com
Mon Feb 9 06:46:20 PST 2009


നമസ്കാരം
നമ്മുടെ എല്ലാ ഫോണ്ടുകളും ഇപ്പോള്‍ 0.4 പതിപ്പിലാണു് ഉള്ളതു്. അഞ്ചാം
പതിപ്പിനെക്കുറിച്ചു് ആലോചിക്കേണ്ട സമയമായെന്നു തോന്നുന്നു. ഇപ്പോഴുള്ള
പിഴവുകള്‍ തിരുത്തുക എന്നതാണു് പ്രധാനമായും ചെയ്യേണ്ടതു്.
താഴെപ്പറയുന്നവയാണു് ചര്‍ച്ചചെയ്യാനുള്ളതു്.
1. മീരയിലെ ല്ക്ക എന്ന പിഴവു്. ദ്യുതിയിലും ഉണ്ടു്
2. ഇപ്പോള്‍ നിര്‍വചിച്ചിട്ടില്ലാത്ത കോഡ് സ്ഥാനങ്ങളില്‍
വട്ടത്തിനുള്ളിലെ R എന്നതു്  നിലനിര്‍ത്തേണ്ടതുണ്ടോ എന്നു് ചര്‍ച്ച
ചെയ്യുക.
3. യൂണിക്കോഡ് 5.1 ല്‍ വന്ന പുതിയ അക്ഷരങ്ങള്‍ ചേര്‍ക്കുക(ആണവചില്ലല്ലാത്തവ)
4. മലയാളം പൂജ്യം എന്നതിന്റെ ഇപ്പോഴത്തെ രൂപം തെറ്റാണെന്ന ഉള്ള ഒരു
വാദഗതിയുണ്ടു്, വെറും വട്ടം മതിയെന്നും, വാലുള്ള വട്ടം വേണമെന്നുമുള്ള
രണ്ടഭിപ്രായം.
5. രേഫം എഴുതാന്‍ നമുക്കിപ്പൊള്‍ മാര്‍ഗ്ഗമൊന്നുമില്ല. ദ്യുതിയില്‍ രേഫം
ചേര്‍ക്കുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണു്.
6. ഒരു ഫോണ്ട് സ്പെസിഫിക്കേഷന്‍ നമ്മള്‍ തയ്യാറാക്കേണ്ടതുമുണ്ടു്. ഓരോ
അക്ഷരസഞ്ചയവും അതിന്റെ നാള്‍വഴി(Change History) സൂക്ഷിക്കേണ്ടതാണു്.
7. 14- ാം, കീീീീ , പൂൂൂയ് തുടങ്ങിയവ ഇപ്പോഴും നമുക്കു്
പ്രശ്നങ്ങളാണു്(ചിത്രീകരണപ്പിശകാണെങ്കിലും)

വേണമെങ്കില്‍ നമുക്കു് വിക്കിയില്‍ പുതിയ പതിപ്പിനു് ചെയ്യേണ്ടവ എഴുതിയിടാം.

നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അറിയിക്കുക.  ഹുസൈന്‍ സാര്‍, സുരേഷേട്ടന്‍,
കെവിന്‍, ഹിരണ്‍ എന്നിവരുടെ അഭിപ്രായം അറിയേണ്ടിയിരിക്കുന്നു.



-സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list