[smc-discuss] Re: അഞ്ചാം പതിപ്പു് അക്ഷരസഞ്ചയങ്ങള്‍

cibu cj cibucj at gmail.com
Mon Feb 9 21:31:14 PST 2009


കുത്തുള്ള രേഫം പ്രത്യേകമായി എൻകോഡ് ചെയ്യാനാണ്‌ utc തീരുമാനം. അതുകൊണ്ട്.
ബാക്കി സീക്ക്വൻസുകൾ അതിനായി ഉപയോഗിക്കാതിരിക്കുകയാവും ഉചിതം.

അതുപോലെ 7-​‍ാം പോയിന്റിന്റെ കാര്യത്തിൽ ഇപ്പോൾ കുത്തുവട്ടം
കാണിക്കുന്നുണ്ടെങ്കിലും അവ വാലിഡ് സീക്വൻസുകളാണെന്നും പറഞ്ഞിട്ടുണ്ട്.


2009/2/9 Santhosh Thottingal <santhosh.thottingal at gmail.com>

> നമസ്കാരം
> നമ്മുടെ എല്ലാ ഫോണ്ടുകളും ഇപ്പോള്‍ 0.4 പതിപ്പിലാണു് ഉള്ളതു്. അഞ്ചാം
> പതിപ്പിനെക്കുറിച്ചു് ആലോചിക്കേണ്ട സമയമായെന്നു തോന്നുന്നു. ഇപ്പോഴുള്ള
> പിഴവുകള്‍ തിരുത്തുക എന്നതാണു് പ്രധാനമായും ചെയ്യേണ്ടതു്.
> താഴെപ്പറയുന്നവയാണു് ചര്‍ച്ചചെയ്യാനുള്ളതു്.
> 1. മീരയിലെ ല്ക്ക എന്ന പിഴവു്. ദ്യുതിയിലും ഉണ്ടു്
> 2. ഇപ്പോള്‍ നിര്‍വചിച്ചിട്ടില്ലാത്ത കോഡ് സ്ഥാനങ്ങളില്‍
> വട്ടത്തിനുള്ളിലെ R എന്നതു്  നിലനിര്‍ത്തേണ്ടതുണ്ടോ എന്നു് ചര്‍ച്ച
> ചെയ്യുക.
> 3. യൂണിക്കോഡ് 5.1 ല്‍ വന്ന പുതിയ അക്ഷരങ്ങള്‍ ചേര്‍ക്കുക(ആണവചില്ലല്ലാത്തവ)
> 4. മലയാളം പൂജ്യം എന്നതിന്റെ ഇപ്പോഴത്തെ രൂപം തെറ്റാണെന്ന ഉള്ള ഒരു
> വാദഗതിയുണ്ടു്, വെറും വട്ടം മതിയെന്നും, വാലുള്ള വട്ടം വേണമെന്നുമുള്ള
> രണ്ടഭിപ്രായം.
> 5. രേഫം എഴുതാന്‍ നമുക്കിപ്പൊള്‍ മാര്‍ഗ്ഗമൊന്നുമില്ല. ദ്യുതിയില്‍ രേഫം
> ചേര്‍ക്കുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണു്.
> 6. ഒരു ഫോണ്ട് സ്പെസിഫിക്കേഷന്‍ നമ്മള്‍ തയ്യാറാക്കേണ്ടതുമുണ്ടു്. ഓരോ
> അക്ഷരസഞ്ചയവും അതിന്റെ നാള്‍വഴി(Change History) സൂക്ഷിക്കേണ്ടതാണു്.
> 7. 14- ാം, കീീീീ , പൂൂൂയ് തുടങ്ങിയവ ഇപ്പോഴും നമുക്കു്
> പ്രശ്നങ്ങളാണു്(ചിത്രീകരണപ്പിശകാണെങ്കിലും)
>
> വേണമെങ്കില്‍ നമുക്കു് വിക്കിയില്‍ പുതിയ പതിപ്പിനു് ചെയ്യേണ്ടവ എഴുതിയിടാം.
>
> നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അറിയിക്കുക.  ഹുസൈന്‍ സാര്‍, സുരേഷേട്ടന്‍,
> കെവിന്‍, ഹിരണ്‍ എന്നിവരുടെ അഭിപ്രായം അറിയേണ്ടിയിരിക്കുന്നു.
>
>
>
> -സന്തോഷ് തോട്ടിങ്ങല്‍
>
> >
>


-- 
varamozhi.sf.net

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090209/2ba69f62/attachment-0001.htm>


More information about the discuss mailing list