[smc-discuss] Payyans 0.7 Released

Santhosh Thottingal santhosh.thottingal at gmail.com
Wed Feb 4 06:46:05 PST 2009


നമസ്കാരം.
പയ്യന്‍സിന്റെ 0.7 പതിപ്പു് പുറത്തിറക്കുന്നു. പയ്യന്‍സ് ആസ്കി
ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടര്‍ പ്രൊസസ്സിങ്ങിനു
യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ളാ ഒരു പ്രോഗ്രാമാണു്.
ഫോണ്ടു് ഡിപ്പന്റന്‍സി വളരെക്കുറച്ചുകൊണ്ടു് ലളിതമായ ഒരു മാപ്പിങ്ങ്
ഫയലിന്റെ സഹായത്തോടെ ടെക്സ്റ്റ്, പീഡിഎഫ് എന്നീ ഫോര്‍മാറ്റുകളില്‍ ആസ്കി
ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ ഇതു് യൂണിക്കോഡിലേയ്ക്കാക്കുന്നു.
യൂണിക്കോഡിലുള്ള ഫയലുകളെ ആസ്കി ഫോണ്ടുകള്‍ക്കു ചേര്‍ന്ന രൂപത്തിലാക്കാനും
പയ്യന്‍സ് ഉപയോഗിക്കാം

താഴെപ്പറയുന്നവയാണു് മാറ്റങ്ങള്‍
1. Python API  പിന്തുണ. പൈത്തണ്‍ പ്രോഗ്രാമുകളില്‍ പയ്യന്‍സ് API കള്‍
ഉപയോഗിക്കാനാകും http://wiki.smc.org.in/Payyans എന്ന വിക്കി പേജില്‍
വിശദാംശങ്ങളുണ്ടു്. ഈ API കളാണു് ചാത്തന്‍സ് ഉപയോഗിക്കുന്നതു്.
2. നിരവധി ബഗ്ഗുകള്‍ തിരുത്തി. പ്രത്യേകിച്ചും വ്യഞ്ജനങ്ങളുടെ
ഇടതുവശത്തുവരുന്ന സ്വരചിഹ്നങ്ങളുടെ പ്രശ്നങ്ങള്‍
3. അമ്പിളി ഫോണ്ടിനു വേണ്ടിയുള്ള മാപ്പിങ്ങ് zyxware ചെയ്തു.

Source, Deb, RPM: http://download.savannah.gnu.org/releases/smc/payyans

നമ്മള്‍ പയ്യന്‍സ് ആദ്യപതിപ്പിറക്കിയപ്പോള്‍ കേരളപാണിനീയം
യൂണിക്കോഡിലേക്കാക്കുകയുണ്ടായി. അതിന്റെ വിക്കിവത്കരണം മലയാളം വിക്കി
ഗ്രന്ഥശാലയില്‍ പുരോഗമിക്കുന്നു
http://ml.wikisource.org/wiki/കേരളപാണിനീയം
ചന്തുമേനോന്റെ ഇന്ദുലേഖ എന്ന നോവലും യൂണിക്കോഡാക്കിയുരുന്നു. അതു് വിക്കി
ഗ്രന്ഥശാലയില്‍ ചേര്‍ക്കാന്‍ തുടങ്ങിയിട്ടില്ല.
ഇപ്രാവശ്യം നമ്മള്‍ യൂണിക്കോഡാക്കിയിരിക്കുന്നതു് പ്രശസ്ത ആയുര്‍വ്വേദ
ഗ്രന്ഥമായ ചരകസംഹിതയെ ആണു്. വളരെ ബൃഹത്തായ ഈ ഗ്രന്ഥം ഏകദേശം 19 MB
ഉണ്ടു്. പയ്യന്‍സ് ഇതു് 5 മിനിറ്റുകൊണ്ടു് മാറ്റിയെടുത്തു.
ഇതാണു് ആസ്കിയിലുള്ള ചരകസംഹിത :
http://www.malayalamresourcecentre.org/Mrc/charaka/charaka.html
യൂണിക്കോഡാക്കിയതു് http://santhosh00.googlepages.com/charakaunicode.tar.gz
ഇതുകൂടാതെ സുശ്രുതസംഹിതയും നമ്മള്‍ മാറ്റിയെടുക്കുന്നതായിരിക്കും. ഈ
ഗ്രന്ഥങ്ങള്‍ വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കുന്നതിനു് കുറേപേരുടെ സഹായം
ആവശ്യമാണു്.

ഈ പതിപ്പിലെ കുറേ ഭാഗങ്ങള്‍ രജീഷ് നമ്പ്യാരാണു് ചെയ്തതു്. രജീഷിനു നന്ദി.

നന്ദി
സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list