[smc-discuss] Free content Vs Open content

Praveen A pravi.a at gmail.com
Mon Feb 2 08:20:01 PST 2009


30 January 2009 5:41 AM നു, Abhi <abhishekjacob123 at gmail.com> എഴുതി:
> Free content, Open content എന്നിവ രണ്ടിനും പൊതുവെ ഉപയോഗിച്ചുകാണുന്ന മലയാള
> പദം സ്വതന്ത്ര ഉള്ളടക്കം, സ്വതന്ത്ര വിവരം എന്നൊക്കെയാണ്. എന്നാല്‍ ഇവ തമ്മില്‍
> വ്യത്യാസമില്ലേ? content മാത്രമല്ല Free-Open software-ലും ഈ വ്യത്യാസമില്ലേ?
> Open-സ്വതന്ത്രം അല്ലാതെ മറ്റ് മലയാള പദങ്ങളേതെങ്കിലുമുണ്ടോ?

Open എന്ന വാക്കുപയോഗിച്ചു് തുടങ്ങിയതു് പ്രധാനമായും സ്വാതന്ത്ര്യം എന്ന
ആശയത്തിനു് പകരം പ്രായോഗികതയ്ക്കു് മുന്‍തൂക്കം കൊടുക്കാനും Free എന്ന
വാക്കിന്റെ രണ്ടു് അര്‍ത്ഥങ്ങളുടെ സംശയം തീര്‍ക്കാനുമാണു്.

ആദ്യത്തെ ലക്ഷ്യം വിജയിച്ചെങ്കിലും രണ്ടാമത്തെ ലക്ഷ്യം കൂടുതല്‍
ആശയക്കുഴപ്പം സൃഷ്ടിച്ചു. ഉറവിട കോഡ് കാണാം എന്നാല്‍ മാറ്റാന്‍ പറ്റില്ല
എന്ന അര്‍ത്ഥമാണു് അതുണ്ടാക്കിയതു്.

സ്വാതന്ത്ര്യം എന്ന ആശയമാണു് പ്രധാനമെങ്കില്‍ എല്ലായിടത്തും Free
എന്നുപയോഗിയ്ക്കണമെന്നാണെന്റെ അഭിപ്രായം. പക്ഷേ മലയാളം പോലുള്ള ഭാഷകളില്‍
ആ ആശയക്കുഴപ്പമില്ലാതെ തന്നെ സ്വതന്ത്ര എന്ന വക്കുകയോഗിയ്ക്കാം.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list