[smc-discuss] Re: Gedit : Localization Review

Jaisen Nedumpala jaisuvyas at gmail.com
Wed Jun 3 20:51:31 PDT 2009


2009/6/3 Syam Krishnan <syamcr at gmail.com>:
> Jaisen Nedumpala wrote:
>> ഏ? അടി വാങ്ങിയ്ക്കും കേട്ടോ... :) വരിയില്‍ ഒന്നാമതു് നിരയില്‍
>> മൂന്നാമതു് എന്നല്ലേ ശരി?
>>
> ഇപ്പോള്‍ എല്ലാം കോംബ്ലിമെന്റ്സ് ആയി!
> ഇതാണ് ഞാന്‍ ആദ്യം പറഞ്ഞത് രണ്ടും ഒരേ അര്‍ത്ഥം 'തോന്നിക്കുന്ന' പദങ്ങളാണെന്ന്. "മുന്‍
> നിരയിലിരിക്കുന്ന കുട്ടികള്‍", "രണ്ടാം നിര നേതാക്കള്‍" എന്നൊക്കെ പറയുമ്പോള്‍ row
> തന്നെയാണല്ലോ ഉദ്ദേശിക്കുന്നത്.
>

അതെങ്ങനെയാണെന്റെ ശ്യാമേ?
 ഇതില്‍ ഇത്ര ആശയക്കുഴപ്പമെന്താണു്?വരിയെന്തു്, നിരയെന്തു് എന്നതു
ശരിയ്ക്കും മനസ്സിലാവാത്തതിന്റെ പ്രശ്നമായിട്ടാണിതെനിയ്ക്കു തോന്നുന്നെ.
അതോ എന്റെ ഭാഷാപ്രയോഗശൈലിയുടെ പ്രശ്നമോ? ഏതായാലും ഇതിത്രേം
ആശയക്കുഴപ്പമുണ്ടാക്കിയ സ്ഥിതിയ്ക്കു് ഞാനൊന്നു വിശദീകരിയ്ക്കാന്‍
ശ്രമിയ്ക്കാം. ഇവിടെ വന്ന ഉദാഹരണങ്ങള്‍ ഒന്നോര്‍ത്തു നോക്കൂ. വെറുതെ
ഓര്‍ത്താല്‍പ്പോര, ഈ സംഗതികള്‍ മനസ്സില്‍ ഒന്നു മൂര്‍ത്തമായി visualise
ചെയ്യേം വേണം. ഇനി ഒന്നു ശ്രദ്ധിച്ചാട്ടെ:

ആദ്യം ഒരു നിരയില്‍ എണ്ണുന്നതെങ്ങനെ എന്നു കാണാം:-
-----------
1. പീടികയുടെ നിരപ്പലകകള്‍ (മലബാറിലെ നാട്ടുമ്പുറങ്ങളിലൂടെ കടന്നു
പോവാത്തവര്‍ ഇതു കണ്ടിട്ടുണ്ടാവില്ല.) - ഇടത്തുനിന്നു് വലത്തോട്ടു്
തിരശ്ചീനമായി (horizontal) ഒന്നു മുതല്‍ അഞ്ചു വരെയോ എട്ടു വരെയോ
പത്തുവരെയോ ഒക്കെ കാണും.
2. ദന്തനിര (അല്ലെങ്കില്‍ നല്ല നിരയൊത്ത പല്ലുകള്‍ ;)  ) - നമ്മുടെ
വായില്‍ ഇടത്തുനിന്നു് വലത്തോട്ടോ വലത്തു നിന്നു് ഇടത്തോട്ടോ
തിരശ്ചീനമായി. നമ്മുടെ സൌകര്യം ഏതാന്നു വച്ചാല്‍ അങ്ങിനെ.
3. ഉത്സവപ്പറമ്പില്‍ (അല്ലെങ്കില്‍ തൃശ്ശൂര്‍ പൂരത്തിനു് നില്ക്കുന്ന)
ആനകളുടെ നിര - ഇടത്തുനിന്നു് വലത്തോട്ടു് തിരശ്ചീനമായിട്ടുതന്നെയല്ലേ ഈ
ആനകളെയും എണ്ണാന്‍ പറ്റൂ?
4. മുന്‍ നിരയിലിരിയ്ക്കുന്ന കുട്ടികള്‍ (ക്ലാസ്സില്‍ മുന്നിലെ ബെഞ്ചില്‍
ഇരിയ്ക്കുന്ന കുട്ടികള്‍) - ഇടത്തുനിന്നു് വലത്തോട്ടോ വലത്തു നിന്നു്
ഇടത്തോട്ടോ തിരശ്ചീനമായിട്ടു തന്നെയല്ലേ ഇവരേം എണ്ണാന്‍ പറ്റുള്ളു?
5. രണ്ടാം നിര നേതാക്കള്‍ (പൊതുയോഗത്തില്‍ സ്റ്റേജില്‍ നിരത്തിയ
കസേരകളില്‍, പാര്‍ട്ടിയിലെ hierarchy അനുസരിച്ചു് ഇരിയ്ക്കുന്ന
നേതാക്കള്‍) - എങ്ങിനെയാണു് ഈ നിരയിലിരിയ്ക്കുന്ന നേതാക്കളെ എണ്ണേണ്ടതു്?
ഇടത്തുനിന്നു് വലത്തോട്ടോ വലത്തു നിന്നു് ഇടത്തോട്ടോ തിരശ്ചീനമായിട്ടു
തന്നെ. അല്ലേ?

ഇനി നമുക്കു വരി എന്തെന്നു കാണാം, അഥവാ വരിയില്‍ എണ്ണുന്നതെങ്ങിനെ എന്നു നോക്കാം :-
-----------

1. തീവണ്ടിയാപ്പീസ്സില്‍ ടിക്കറ്റെടുക്കാന്‍ വേണ്ടി വരിയ്ക്കു
നില്‍ക്കുന്ന ആളുകള്‍ - ടിക്കറ്റു് കൌണ്ടറിന്നു് ലംബമായി (vertical)
ഒന്നിന്നു പുറകെ ഒന്നായിട്ടു്. വരിയില്‍ എത്രാമത്തെ ആള്‍
എന്നതിന്നനുസരിച്ചാണു് ഓരോരുത്തരുടെയും ഊഴം വരുന്നതു്.

2. ഉച്ചക്കഞ്ഞിയ്ക്കു് വരിയ്ക്കു് നില്ക്കുന്ന കുട്ടികള്‍ -
ചോറ്റുചെമ്പിന്റെയും കറിപ്പാത്രത്തിന്റെയും ഇവ വിതരണം ചെയ്യുന്ന
മാഷിന്റെയും (അല്ലെങ്കില്‍ ടീച്ചര്‍) അടുക്കല്‍ നിന്നു് ലംബമായി
(vertical) ഒരു കുട്ടിയ്ക്കു പുറകെ അടുത്ത കുട്ടി എന്ന മട്ടില്‍.
വരിയില്‍ എത്രാമത്തെ കുട്ടി എന്നതിന്നനുസരിച്ചാണു് ഒരാള്‍ക്കു് ഭക്ഷണം
കിട്ടുന്നതു് ആദ്യമോ അവസാനമോ എന്നു നിശ്ചയിക്കപ്പെടുന്നതു്.

3. സ്കൂള്‍ അസംബ്ലിയില്‍ വരിയ്ക്കു് നില്ക്കുന്ന കുട്ടികള്‍ - ഓരോ
ക്ലാസ്സിലെയും കുട്ടികള്‍ വരി തെറ്റിയ്ക്കാതെ ഒരു കുട്ടിയ്ക്കു പിന്നില്‍
അടുത്ത കുട്ടി എന്ന വിധത്തില്‍ നില്ക്കുന്നു. പക്ഷേ സ്കൂള്‍ അസ്സംബ്ലി
മൊത്തമായി നോക്കുമ്പോള്‍ അവര്‍ കൂട്ടായി നിരയും തെറ്റിയ്ക്കുന്നില്ല
എന്നു നമുക്കു തോന്നുന്നു.

ഇവിടെ വരെ പറയാത്ത രണ്ടെണ്ണം :

4. ഒരു നോട്ടുബുക്കിലെ വരിയും നിരയും - നോട്ടുബുക്കിലെ വരികളുടെ എണ്ണം
കൂടുന്നതു് ഒന്നിന്നു താഴെ ഒന്നെന്ന വിധത്തില്‍ ലംബമായാണു് (vertical).
നിര പോകുന്നതു് തിരശ്ചീനമായും (horizontal).

5. ഒരു പത്രക്കടലാസ്സിലെ നിരയും വരിയും - പത്രക്കടലാസ്സിലെ columns അഥവാ
നിര എണ്ണുന്നതു് ഇടത്തു നിന്നു് വലത്തോട്ടു് തിരശ്ചീനമായല്ലേ?
(horizontal). വരികള്‍ എണ്ണുന്നതു് മുകളില്‍ നിന്നു് താഴോട്ടു് ലംബമായും
(vertical)?

 ഇത്രേം പറഞ്ഞതില്‍ നിന്നും മനസ്സിലാവുന്നതെന്താണു്? വരി (row) എണ്ണം
കൂടുന്നതു് (increasing) ലംബമായിട്ടാണു് (vertical). നിര (column) എണ്ണം
കൂടുന്നതു് (increasing) തിരശ്ചീനമായുമാണു് (horizontal). വരിയുടെയും
നിരയുടെയും ദിശയാണു് മനസ്സിലാക്കേണ്ടതു്. വരിയെയും നിരയെയും
അറിഞ്ഞിടത്താണു കുഴപ്പമെന്നു് ഇപ്പോള്‍ മനസ്സിലായോ? ഇനിയും ഇതു
മനസ്സിലാവുന്നില്ലെങ്കില്‍ സാക്ഷാല്‍ പറശ്ശിനിക്കടവു് മുത്തപ്പന്‍ തന്നെ
വരേണ്ടി വരും. എന്നെക്കൊണ്ടാവില്ല്യെന്റെ മുത്തപ്പാ.. :)

 ഞാന്‍ നേരത്തേ പറഞ്ഞതു് ഒന്നു കൂടി ഉറപ്പിച്ചു പറയുകയാണു്. ഭാഷയുടെ
ഭാവി, ദിനേനയുള്ള ജീവിതത്തില്‍ അതുപയോഗിയ്ക്കുന്ന സാമാന്യജനത്തിന്റെ
വായ്മൊഴിയെയാണു് പ്രാഥമികമായും ആശ്രയിച്ചിരിയ്ക്കുന്നതു്.
നിത്യജീവിതത്തില്‍ മലയാളം അതിന്റെ നവരസഭാവങ്ങളോടെ ഉപയോഗിയ്ക്കുന്ന
അതിസാധാരണക്കാരായ ആളുകളെ നമ്മള്‍ ശ്രദ്ധിച്ചേ തീരൂ, ഇക്കാര്യങ്ങളില്‍.

> ശ്യാം
>
> >
>



-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
- നെടുമ്പാല ജയ്സെന്‍ -
http://cheruvannur.web4all.in/resources/
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list