[smc-discuss] Re: Gedit : Localization Review

Anilkumar KV anilankv at gmail.com
Wed Jun 3 21:32:55 PDT 2009


വരിയും, നിരയും അത്ര വലിയ അങ്കലാപ്പുണ്ടാക്കുന്ന പദങ്ങളല്ല. എല്ലാറ്റിനും
ഒന്നിനൊന്നു് പൊരുത്തം വേണമെന്നു് ശഠിക്കുന്നതാണു് ഇവിടത്തെ പ്രശ്നം.
ഗണിതശാസ്ത്ര നിയമങ്ങള്‍ അപ്പാടെ ഭാഷ പാലിക്കണമെന്നിടത്തേക്കെത്തുമോ കാര്യങ്ങള്‍
?

താരതമ്യം ചെയ്യുന്ന കാര്യങ്ങള്‍ക്കു്  ഒന്നിനൊന്നു് പൊരുത്തമില്ലാത്തതു്,
അങ്കലാപ്പു്  (confusion) സൃഷ്ടിക്കും.

സാഹചര്യമനുസരിച്ചു്  മലയാളത്തില്‍ നിരയും വരിയും വ്യത്യസ്ഥമായി
ഉപയോഗിക്കാറുണ്ടു്.  പൊതുവില്‍, അവ നെടുകേയും കുറുകേയുമുള്ള ശ്രേണികളെയാണു്
സൂചിപ്പിക്കുന്നതു്. അവ വ്യത്യസ്ഥ അര്‍ത്ഥമുള്ള പദങ്ങള്‍ തന്നെയാണു്.

ഇവിടുത്തെ സാഹചര്യം (എഴുത്തിടം), ഒരു പട്ടികയുടെ സമാന സാഹചര്യമായി കാണാം. നിര
മുകളില്‍ നിന്നു് തുടങ്ങി താഴേക്കുള്ള ശ്രേണിയും, (മലയാളത്തില്‍) വരി
ഇടത്തുനിന്നും തുടങ്ങി വലത്തേക്കുള്ള  ശ്രേണിയും.

- അനില്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090604/28545f59/attachment-0001.htm>


More information about the discuss mailing list