[smc-discuss] Re: Gedit : Localization Review

Jaisen Nedumpala jaisuvyas at gmail.com
Wed Jun 3 07:32:38 PDT 2009


2009/6/3 V. Sasi Kumar <sasi.fsf at gmail.com>:
> On Wed, 2009-06-03 at 07:43 +0530, Jaisen Nedumpala wrote:
>>
>> ഇതു സ്വീകരിയ്ക്കാവുന്ന നയമാണെന്നു് എനിയ്ക്കും തോന്നുന്നു. നമ്മള്‍ ഓരോ
>> വാക്കിന്റെയും വിത്തും വേരും തേടി കാലത്തിനു പുറകിലേയ്ക്കു നടന്നു
>> പോകണമെന്നല്ല ഞാനുദ്ദേശിച്ചതും. ഇപ്പോള്‍ പ്രയോഗത്തിലിരിയ്ക്കുന്ന
>> ഒന്നിലധികം രൂപങ്ങളില്‍ പല പല കാരണങ്ങളാല്‍ ഏറ്റവും
>> സ്വീകാര്യമായിത്തോന്നുന്നതിനെ മാനകമായിട്ടെടുത്തു തുടങ്ങാം എന്നാണു്.
>> King's Malayalam എന്നൊന്നു് ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനെയല്ല,
>> സാമാന്യജനം വായ്മൊഴിയില്‍ ഉപയോഗിയ്ക്കുന്ന പ്രയോഗങ്ങളില്‍ നിന്നു് വേണം
>> തുടങ്ങാന്‍ എന്നാണു് എനിയ്ക്കു് തോന്നുന്നതു്. ഇപ്പോഴത്തെ Kings ല്‍
>> മലയാളഭാഷയുടെ ഭാവിയെ ഗൌരവമായികാണുന്ന ആളുകള്‍ അധികമുണ്ടെന്നു്
>> തോന്നുന്നില്ല. :) പാഠപുസ്തകങ്ങളെ നമുക്കു് ആശ്രയിയ്ക്കാം, ഒരു പരിധി
>> വരെ.
>
> ഞാന്‍ King's Englishന്റെ കാര്യം പറഞ്ഞതു് അതു് സ്വീകരിക്കണം എന്ന
> അര്‍ത്ഥത്തിലായിരുന്നില്ല. അങ്ങനെ ഒന്നുണ്ടെങ്കില്‍ അതു് ഒരു accepted
> standard ആകുമല്ലോ എന്ന അര്‍ത്ഥത്തിലാണു്. അങ്ങനെയൊരു standard മലയാളം ഭാഷ
> നമുക്കു് ഉള്ളതായി എനിക്കറിയില്ല. അതുകൊണ്ടു് പൊതുവെ കാണുന്നതില്‍ നിന്നു്
> ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പ്രയോഗങ്ങള്‍ നമുക്കു് സ്വീകരിക്കാനേ
> കഴിയൂ എന്നു പറയാനാണു് ഞാനുദ്ദേശിച്ചതു്. പ്രയോഗങ്ങള്‍ പലതുണ്ടെങ്കില്‍
> (ഉദാ: ജനുവരിയും മാതൃഭൂമിയുടെ ജനവരിയും) അവയില്‍ ഏറ്റവും കൂടുതല്‍
> സ്വീകാര്യമായി തോന്നുന്നതു് സ്വീകരിക്കാം. അതുതന്നെ കുറച്ചു കാലം
> കഴിയുമ്പോള്‍ മാറി വരാം. അപ്പോള്‍ വേണമെങ്കില്‍ നമുക്കും മാറ്റാം.
> വായ്മൊഴിയായും വരമൊഴിയായും ഉപയോഗിക്കുന്ന പ്രയോഗങ്ങള്‍ നമുക്കു്
> അടിസ്ഥാനമാക്കാം. എഴുതേണ്ടതെങ്ങനെ എന്നു തീരുമാനിക്കാന്‍ അച്ചടി
> മാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന രീതിയും സ്വീകരിക്കാം. (മാധ്യമം എന്ന പദം
> തന്നെ പണ്ടു് മാദ്ധ്യമം എന്നാണല്ലോ എഴുതിയിരുന്നതു്)
>
>
ശരി തന്നെ.

പിന്നെ, ഇപ്പോള്‍ തോന്നിയ വേറൊന്നു്.

cut - copy - paste എന്നതിന്നു് മുറിയ്ക്കുക - പകര്‍ത്തുക - ഒട്ടിയ്ക്കുക
എന്നാണിപ്പോള്‍.
ഈ ത്രിമൂര്‍ത്തികളെ മുറിയ്ക്കുക - പകര്‍ത്തുക - പതിയ്ക്കുക
എന്നാക്കിയാലോ? കുറച്ചൂടെ ഭംഗിയാവില്ലേ?
'പരസ്യം പതിയ്ക്കരുത്' എന്ന പ്രയോഗം ഓര്‍മ്മകളുണ്ടായിരിയ്ക്കണം. :)
ഞങ്ങള്‍ പഞ്ചായത്തുകാരും ചിലപ്പോള്‍ നോട്ടീസ്സു് 'പതിച്ചു'
നടത്താറുണ്ടു്. ബന്ധപ്പെട്ട കക്ഷി നോട്ടീസ്സു് കൈപ്പറ്റാതെ മുങ്ങി
നടക്കുമ്പോള്‍ മൂപ്പരുടെ വീട്ടുവാതിലിന്മേലാണു് ഈ പ്രയോഗം നടത്തേണ്ടി
വരാറു് പതിവു്.


> --
> V. Sasi Kumar
> Free Software Foundation of India
> Please visit http://swatantryam.blogspot.com
>
>
> >
>



-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
- നെടുമ്പാല ജയ്സെന്‍ -
http://cheruvannur.web4all.in/resources/
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list