[smc-discuss] Re: Gedit : Localization Review

V. Sasi Kumar sasi.fsf at gmail.com
Tue Jun 2 21:27:16 PDT 2009


On Wed, 2009-06-03 at 07:43 +0530, Jaisen Nedumpala wrote:
> 
> ഇതു സ്വീകരിയ്ക്കാവുന്ന നയമാണെന്നു് എനിയ്ക്കും തോന്നുന്നു. നമ്മള്‍ ഓരോ
> വാക്കിന്റെയും വിത്തും വേരും തേടി കാലത്തിനു പുറകിലേയ്ക്കു നടന്നു
> പോകണമെന്നല്ല ഞാനുദ്ദേശിച്ചതും. ഇപ്പോള്‍ പ്രയോഗത്തിലിരിയ്ക്കുന്ന
> ഒന്നിലധികം രൂപങ്ങളില്‍ പല പല കാരണങ്ങളാല്‍ ഏറ്റവും
> സ്വീകാര്യമായിത്തോന്നുന്നതിനെ മാനകമായിട്ടെടുത്തു തുടങ്ങാം എന്നാണു്.
> King's Malayalam എന്നൊന്നു് ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനെയല്ല,
> സാമാന്യജനം വായ്മൊഴിയില്‍ ഉപയോഗിയ്ക്കുന്ന പ്രയോഗങ്ങളില്‍ നിന്നു് വേണം
> തുടങ്ങാന്‍ എന്നാണു് എനിയ്ക്കു് തോന്നുന്നതു്. ഇപ്പോഴത്തെ Kings ല്‍
> മലയാളഭാഷയുടെ ഭാവിയെ ഗൌരവമായികാണുന്ന ആളുകള്‍ അധികമുണ്ടെന്നു്
> തോന്നുന്നില്ല. :) പാഠപുസ്തകങ്ങളെ നമുക്കു് ആശ്രയിയ്ക്കാം, ഒരു പരിധി
> വരെ.

ഞാന്‍ King's Englishന്റെ കാര്യം പറഞ്ഞതു് അതു് സ്വീകരിക്കണം എന്ന
അര്‍ത്ഥത്തിലായിരുന്നില്ല. അങ്ങനെ ഒന്നുണ്ടെങ്കില്‍ അതു് ഒരു accepted
standard ആകുമല്ലോ എന്ന അര്‍ത്ഥത്തിലാണു്. അങ്ങനെയൊരു standard മലയാളം ഭാഷ
നമുക്കു് ഉള്ളതായി എനിക്കറിയില്ല. അതുകൊണ്ടു് പൊതുവെ കാണുന്നതില്‍ നിന്നു്
ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പ്രയോഗങ്ങള്‍ നമുക്കു് സ്വീകരിക്കാനേ
കഴിയൂ എന്നു പറയാനാണു് ഞാനുദ്ദേശിച്ചതു്. പ്രയോഗങ്ങള്‍ പലതുണ്ടെങ്കില്‍
(ഉദാ: ജനുവരിയും മാതൃഭൂമിയുടെ ജനവരിയും) അവയില്‍ ഏറ്റവും കൂടുതല്‍
സ്വീകാര്യമായി തോന്നുന്നതു് സ്വീകരിക്കാം. അതുതന്നെ കുറച്ചു കാലം
കഴിയുമ്പോള്‍ മാറി വരാം. അപ്പോള്‍ വേണമെങ്കില്‍ നമുക്കും മാറ്റാം.
വായ്മൊഴിയായും വരമൊഴിയായും ഉപയോഗിക്കുന്ന പ്രയോഗങ്ങള്‍ നമുക്കു്
അടിസ്ഥാനമാക്കാം. എഴുതേണ്ടതെങ്ങനെ എന്നു തീരുമാനിക്കാന്‍ അച്ചടി
മാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന രീതിയും സ്വീകരിക്കാം. (മാധ്യമം എന്ന പദം
തന്നെ പണ്ടു് മാദ്ധ്യമം എന്നാണല്ലോ എഴുതിയിരുന്നതു്)


-- 
V. Sasi Kumar
Free Software Foundation of India
Please visit http://swatantryam.blogspot.com 


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list