[smc-discuss] നമ്മുടെ കോഡ്...

Santhosh Thottingal santhosh00 at gmail.com
Wed Jun 3 07:25:52 PDT 2009


സാവന്ന സെര്‍വര്‍ ഡിസ്ക് ക്രാഷ് മൂലം നിറുത്തിയിട്ടിരുന്ന കാര്യം അറിഞ്ഞു
കാണുമല്ലോ? ഇല്ലെങ്കില്‍
http://lists.gnu.org/archive/html/savannah-users/2009-05/msg00023.html
വായിക്കുക.
മറ്റെല്ലാ പ്രൊജക്ടുകളുടെയും പോലെ smc യുടെ ഗിറ്റ് റിപ്പോസിറ്ററിയെയും ഈ
പ്രശ്നം ബാധിച്ചു.
നമ്മുടെ ഗിറ്റില്‍ ഇപ്പോള്‍  ഏപ്രില്‍ 29 ലെ ഡാറ്റയേ ഉള്ളൂ.
http://git.savannah.gnu.org/cgit/smc.git/  നോക്കുക.
അതിനു ശേഷമുള്ള സോഴ്സ് കോഡ് മാറ്റങ്ങള്‍ വീണ്ടെടുക്കാന്‍ സാവന്ന
ഹാക്കര്‍മാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
https://savannah.gnu.org/forum/forum.php?forum_id=5828 അനുസരിച്ചു്
മെയ് 29 ലെ ബാക്ക് അപ് അപൂര്‍ണ്ണമായിരുന്നു. അതില്‍ നമ്മുടെ കോഡ് ഇല്ല.
മെയ് 27 ലെ (http://git.savannah.gnu.org/r/backup-20090527/)
ബാക്കപ്പില്‍ നമ്മുടെ റിപ്പോസിറ്ററി ഉണ്ടു്.

ഏതായാലും സാവന്ന  ഹാക്കര്‍മാര്‍ക്കു് മുഴുവര്‍ റികവര്‍ ചെയ്യാന്‍
പറ്റിയില്ലെങ്കില്‍ നമുക്കു് 27 ലെ ബാക്ക് അപ്പ് മതിയാവും. മെയ് 23 നാണു്
നമ്മുടെ ലാസ്റ്റ് കമ്മിറ്റ് നടന്നിട്ടുള്ളതു്
(ശില്പ പ്രൊജക്ടിന്റെ നിരവധി കമ്മിറ്റുകള്‍ മെയ് മാസത്തില്‍ ഉണ്ടായിരുന്നു)

അതുകൊണ്ടു് പേടിക്കാനൊന്നുമില്ല!

-സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list