[smc-discuss] Re: Gedit : Localization Review

Praveen A pravi.a at gmail.com
Tue Jun 2 11:41:56 PDT 2009


2 June 2009 10:13 AM നു, Jaisen Nedumpala <jaisuvyas at gmail.com> എഴുതി:
> 2009/6/2 Syam Krishnan <syamcr at gmail.com>:
>> Jaisen Nedumpala wrote:
>>> status bar ല്‍ കാണുന്ന 'വരി 1 കളം 1' എന്നതിലെ കളത്തിനെ നിര എന്നാക്കി
>>> മാറ്റിയാലോ?
>> അത് ശരിയാവില്ല. 'വരി' എന്നതും 'നിര' എന്നതും ഒരേ അര്‍ത്ഥം തോന്നിക്കുന്ന പദങ്ങളല്ലേ?
>> 'രണ്ടാമത്തെ നിരയിലിരിക്കുന്നവര്‍' എന്നൊക്കെ പറയുമ്പോള്‍ 'രണ്ടാമത്തെ വരിയിലിരിക്കുന്നവര്‍'
>> എന്ന അതേ അര്‍ത്ഥമല്ലേ വരുന്നത്?
> അല്ല. വരികള്‍ എണ്ണുന്നതു് vertical ആയും നിരകള്‍  എണ്ണുന്നതു്
> horizontal ആയുമാണു്. സാധാരണ സംഭാഷണത്തില്‍ പ്രയോഗത്തിലുള്ള വാക്കാണിതു്.
> കടകള്‍ക്കു് (പീടിക മുറികള്‍ക്കു്) ഉള്ളതു് നിരപ്പലകകളാണു്, വരിപ്പലകകള്‍
> അല്ല. ദന്തനിരയാണു്, ദന്തവരി അല്ല. ആനകളുടെ വന്‍നിരയാണു് ഉത്സവത്തിനു്.
> വന്‍വരിയല്ല. എന്നാല്‍ ഞാന്‍ തീവണ്ടിട്ടിക്കറ്റെടുക്കാന്‍ വരിയില്‍
> നിന്നിട്ടുണ്ടു്. നിരയില്‍ അല്ല. സ്കൂളില്‍ കുട്ടികള്‍ ഉച്ചക്കഞ്ഞിയ്ക്ക്
> വരിയിലാണു് നില്ക്കാറു്, നിരയില്‍ അല്ല. എന്റെ പായിന്റു് മനസ്സിലായോ? :)

മാഷേ, കണ്‍ഫ്യുഷനായല്ലോ :-( സ്കൂളിലെ അസംബ്ലി ഒന്നോര്‍ത്തു് നോക്കിയേ.
വരി column അല്ലേ? നിര row യും?


a b c d
e f g h
i j k l
m n o p

First Row 'a b c d' എന്നതു് ആദ്യത്തെ നിരയല്ലേ? 'a e i m' എന്നതല്ലേ
ആദ്യത്തെ വരി, ie First Column

??
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list