[smc-discuss] Re: Gedit : Localization Review

Jaisen Nedumpala jaisuvyas at gmail.com
Tue Jun 2 09:43:20 PDT 2009


2009/6/2 V. Sasi Kumar <sasi.fsf at gmail.com>:
> On Tue, 2009-06-02 at 06:22 +0530, Jaisen Nedumpala wrote:
>> 2009/6/2 Praveen A <pravi.a at gmail.com>:
>
>> പ്രമാണത്തേക്കാള്‍ നല്ലതായിത്തോന്നുന്നതു് രചന ആണെന്നാ എനിയ്ക്കു
>> തോന്നുന്നെ. ഡോക്യുമെന്റിനു് മലയാളിത്തമില്ല. ആധാരം എന്നു കേള്‍ക്കുമ്പോ
>> പറമ്പിന്റെയും വസ്തുവിന്റെയും ആധാരമാണു പെട്ടെന്നോര്‍മ്മയില്‍ വരുന്നെ.
>> ഒരു സമയം ഞാനൊരു 'പഞ്ചായത്തന്‍' ആയതോണ്ടാവും.. :) പ്രമാണത്തിനും ഇതേ
>> പ്രശ്നം തന്നെ. പ്രമാണത്തിന്റെ സാധാരണ ഉപയോഗം ഒരു തെളിവുരേഖ എന്ന
>> അര്‍ത്ഥത്തിലാണു്. രചനയാവുമ്പോ ഏതു തരം രേഖയുമാവാമല്ലോ. പക്ഷേ, creative
>> writing നാണു് രചന സാധാരണ ഉപയോഗിച്ചു വരാറു്. അല്ലെങ്കില്‍ 'രേഖ' തന്നെ
>> ആയാലെന്താ? ആളുടെ പേരാണെന്നു കരുതിപ്പോയേയ്ക്കുമോ?
>
> ഞാന്‍ രചനയ്ക്കു് വേണ്ടി കൈ പൊക്കുന്നു. എഴുതുന്നതെല്ലാം രചനകളാണല്ലോ.
>
>> "വേണ്ട", "വീണ്ടും" - ഞാനും കൈപൊക്കി. :)
>
> ഉത്തമം എന്നു പറയാനാവില്ലെങ്കിലും ഞാനും കൈ പൊക്കുന്നു. മറ്റൊന്നും മനസില്‍
> വരുന്നില്ല.
>
>> >> 4. 1 ന്റെ 1,  1 ന്റെ താള്‍ 1 ,  1 താളിലെ   1 മത്തെ എന്നീ തമാശകളെ
>> >> എങ്ങനെ ഒഴിവാക്കാം?
>> >
>> > അതു് മൊത്തം താളുകളുടെ എണ്ണവും അവിടെ കാണിയ്ക്കുന്ന താളിന്റെ
>> > സ്ഥാനവുമാണു്. ഇതിനൊപ്പം കൊടുത്ത ചിത്രം നോക്കൂ.
>> >
>> > 1 -ാം താള്‍, മൊത്തം 85
>> >
>> > എന്നായാലോ?
>
> 1 ലെ 1, 5 ലെ 2, എന്നൊക്കെ ആയാലോ? വേണമെങ്കില്‍ 5 താളുകളില്‍ 2 എന്നും
> മറ്റുമാകാം.
>
>> >> 5. Search/Find എന്നതിനു മെനുവില്‍ തെരച്ചില്‍ എന്നും ടൂള്‍ബാറില്‍
>> >> കണ്ടെത്തുക എന്നും കൊടുത്തിരിക്കുന്നതു് ഒരു വാചകം ആക്കണം/ആക്കണോ?
>> >
>> > search - തെരച്ചില്‍
>> > find - കണ്ടെത്തുക
>
> തെരയുക, കണ്ടെത്തുക അല്ലേ നല്ലതു്?
>
> തെരയുകയും തിരയുകയും രണ്ടു വാക്കുകളാണെന്നു് എനിക്കു് തോന്നുന്നില്ല. രണ്ടു
> രീതിയില്‍ എഴുതുന്നു എന്നു മാത്രമല്ലേയുള്ളൂ? ചിലവും ചെലവും പോലെ?
>
വേറൊന്നു കൂടിയുണ്ടു് ഇക്കൂട്ടത്തില്‍. തിരിഞ്ഞെടുക്കല്‍. selection
എന്നതിന്നു തത്തുല്യമായി ഉപയോഗിയ്ക്കുന്നതു്.
ചിലവു് തെറ്റായ പ്രയോഗമാണു്. വരുന്നതു് വരവും ചെല്ലുന്നതു് ചെലവും
എന്നാണു് പന്മന 'തെറ്റില്ലാത്ത മലയാള'ത്തില്‍ പറയുന്നതു്. ഞാനും കുറെ
വരവുചെലവെഴുതീട്ടുള്ളതാ. :)

> --
> V. Sasi Kumar
> Free Software Foundation of India
> Please visit http://swatantryam.blogspot.com
>
>
> >
>



-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
- നെടുമ്പാല ജയ്സെന്‍ -
http://cheruvannur.web4all.in/resources/
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list