[smc-discuss] Re: Gedit : Localization Review

V. Sasi Kumar sasi.fsf at gmail.com
Tue Jun 2 10:06:45 PDT 2009


On Tue, 2009-06-02 at 22:13 +0530, Jaisen Nedumpala wrote:
> 2009/6/2 V. Sasi Kumar <sasi.fsf at gmail.com>:
> > 
> ചിലവു് തെറ്റായ പ്രയോഗമാണു്. വരുന്നതു് വരവും ചെല്ലുന്നതു് ചെലവും
> എന്നാണു് പന്മന 'തെറ്റില്ലാത്ത മലയാള'ത്തില്‍ പറയുന്നതു്. ഞാനും കുറെ
> വരവുചെലവെഴുതീട്ടുള്ളതാ. :)

ശരിയാണു്. പക്ഷെ എന്താണു് തെറ്റും ശരിയും? അവ പ്രയോഗതിതില്‍ നിന്നു വരുന്ന
കാര്യങ്ങളല്ലേ? ചെല്‍ എന്നതാണു് root. ശരി. പക്ഷെ ചിലവു് എന്നു്
സര്‍വ്വസാധാരണമായി ഉപയോഗിച്ചു തുടങ്ങിയതോടെ അതും "ശരി" ആയി, നിറം
ചുവപ്പുമല്ല ചുമപ്പുമല്ല. ചെമപ്പാണു്. ചെം എന്നതാണു് മൂലം. ചെന്നിറം
എന്നൊക്കെ പറയുമല്ലോ. പക്ഷെ ചെമപ്പു് എന്നു് എത്ര പേര്‍ ഇന്നെഴുതും?
അവിടെയും പ്രയോഗം കൊണ്ടു് ചുവപ്പു് "ശരി" ആയി. അതുപോലെ ചിലവും "ശരി" ആയി.
ഭാഷ static അല്ലല്ലോ. Dynamic അല്ലേ.

-- 
V. Sasi Kumar
Free Software Foundation of India
Please visit http://swatantryam.blogspot.com 


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list