[smc-discuss] Re: Gedit : Localization Review

V. Sasi Kumar sasi.fsf at gmail.com
Mon Jun 1 21:00:47 PDT 2009


On Tue, 2009-06-02 at 06:22 +0530, Jaisen Nedumpala wrote:
> 2009/6/2 Praveen A <pravi.a at gmail.com>:

> പ്രമാണത്തേക്കാള്‍ നല്ലതായിത്തോന്നുന്നതു് രചന ആണെന്നാ എനിയ്ക്കു
> തോന്നുന്നെ. ഡോക്യുമെന്റിനു് മലയാളിത്തമില്ല. ആധാരം എന്നു കേള്‍ക്കുമ്പോ
> പറമ്പിന്റെയും വസ്തുവിന്റെയും ആധാരമാണു പെട്ടെന്നോര്‍മ്മയില്‍ വരുന്നെ.
> ഒരു സമയം ഞാനൊരു 'പഞ്ചായത്തന്‍' ആയതോണ്ടാവും.. :) പ്രമാണത്തിനും ഇതേ
> പ്രശ്നം തന്നെ. പ്രമാണത്തിന്റെ സാധാരണ ഉപയോഗം ഒരു തെളിവുരേഖ എന്ന
> അര്‍ത്ഥത്തിലാണു്. രചനയാവുമ്പോ ഏതു തരം രേഖയുമാവാമല്ലോ. പക്ഷേ, creative
> writing നാണു് രചന സാധാരണ ഉപയോഗിച്ചു വരാറു്. അല്ലെങ്കില്‍ 'രേഖ' തന്നെ
> ആയാലെന്താ? ആളുടെ പേരാണെന്നു കരുതിപ്പോയേയ്ക്കുമോ?

ഞാന്‍ രചനയ്ക്കു് വേണ്ടി കൈ പൊക്കുന്നു. എഴുതുന്നതെല്ലാം രചനകളാണല്ലോ.

> "വേണ്ട", "വീണ്ടും" - ഞാനും കൈപൊക്കി. :)

ഉത്തമം എന്നു പറയാനാവില്ലെങ്കിലും ഞാനും കൈ പൊക്കുന്നു. മറ്റൊന്നും മനസില്‍
വരുന്നില്ല.

> >> 4. 1 ന്റെ 1,  1 ന്റെ താള്‍ 1 ,  1 താളിലെ   1 മത്തെ എന്നീ തമാശകളെ
> >> എങ്ങനെ ഒഴിവാക്കാം?
> >
> > അതു് മൊത്തം താളുകളുടെ എണ്ണവും അവിടെ കാണിയ്ക്കുന്ന താളിന്റെ
> > സ്ഥാനവുമാണു്. ഇതിനൊപ്പം കൊടുത്ത ചിത്രം നോക്കൂ.
> >
> > 1 -ാം താള്‍, മൊത്തം 85
> >
> > എന്നായാലോ? 

1 ലെ 1, 5 ലെ 2, എന്നൊക്കെ ആയാലോ? വേണമെങ്കില്‍ 5 താളുകളില്‍ 2 എന്നും
മറ്റുമാകാം.

> >> 5. Search/Find എന്നതിനു മെനുവില്‍ തെരച്ചില്‍ എന്നും ടൂള്‍ബാറില്‍
> >> കണ്ടെത്തുക എന്നും കൊടുത്തിരിക്കുന്നതു് ഒരു വാചകം ആക്കണം/ആക്കണോ?
> >
> > search - തെരച്ചില്‍
> > find - കണ്ടെത്തുക

തെരയുക, കണ്ടെത്തുക അല്ലേ നല്ലതു്?

തെരയുകയും തിരയുകയും രണ്ടു വാക്കുകളാണെന്നു് എനിക്കു് തോന്നുന്നില്ല. രണ്ടു
രീതിയില്‍ എഴുതുന്നു എന്നു മാത്രമല്ലേയുള്ളൂ? ചിലവും ചെലവും പോലെ?

-- 
V. Sasi Kumar
Free Software Foundation of India
Please visit http://swatantryam.blogspot.com 


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list